Connect with us

റിമി ടോമി വീണ്ടും വിവാഹിതയാകുന്നു? ‘റോയിസ് വേറെ വിവാഹം കഴിക്കാതിരുന്നെങ്കില്‍ മോശമായി പോയി എന്ന് തോന്നിയേനേ…’

Malayalam

റിമി ടോമി വീണ്ടും വിവാഹിതയാകുന്നു? ‘റോയിസ് വേറെ വിവാഹം കഴിക്കാതിരുന്നെങ്കില്‍ മോശമായി പോയി എന്ന് തോന്നിയേനേ…’

റിമി ടോമി വീണ്ടും വിവാഹിതയാകുന്നു? ‘റോയിസ് വേറെ വിവാഹം കഴിക്കാതിരുന്നെങ്കില്‍ മോശമായി പോയി എന്ന് തോന്നിയേനേ…’

ഗായികയായും അവതാരകയായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ റിമി ടോമി മിനിസ്‌ക്രീനിലെ നിറസാന്നിധ്യമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി തന്റെ മേക്ക് ഓവര്‍ ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. റിമിയുടെ തമാശയും ചിരിയുമെല്ലാം ആരാധകര്‍ക്ക് വലിയ ഇഷ്ടവുമാണ്. ലോക്ഡൗണ്‍ കാലത്ത് ഒരു മിനുറ്റ് പോലും കളയാതെ ഏറ്റവുമധികം കാര്യങ്ങള്‍ ചെയ്ത വ്യക്തിയാണ് റിമി ടോമി. യൂട്യൂബ് ചാനല്‍ തുടങ്ങി വലിയ വിജയമായത് പോലെ വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം നിയന്ത്രിക്കാനും സാധിച്ചിരുന്നു. ഇതെല്ലാം ജീവിതത്തില്‍ പോസിറ്റീവാണ് തന്നതെന്നും പറയുകയാണ് റിമിയിപ്പോള്‍. അതുപോലെ രണ്ടാമതൊരു വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരവും നല്‍കിയിരിക്കുകയാണ് താരം. ആദ്യ ഭര്‍ത്താവായ റോയിസിന്റെ പുതിയ ജീവിതത്തെക്കുറിച്ചും പറയുകയാണ് റിമി.

റോയിസിന്റെ വിവാഹ വാര്‍ത്തയില്‍ സന്തോഷം മാത്രമേ ഉള്ളുവെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റിമി ടോമി പറയുന്നത്. ഒരു സംഗീത പരിപാടി ആയത് കൊണ്ടാണ് താന്‍ സൂപ്പര്‍ 4 തിരഞ്ഞെടുത്തതെന്നാണ് റിമി ടോമി പറയുന്നത്. കാരണം അതില്‍ നിന്നും എനിക്ക് സംശയമുള്ള കാര്യങ്ങള്‍ കൂടി പഠിച്ചെടുക്കാന്‍ പറ്റും. ഗായകരായ സിത്താര, വിധു പ്രതാപ്, ജ്യോത്സന എന്നിങ്ങനെ വിധികര്‍ത്താക്കളുടെ പാനലിനെ കുറിച്ച് വളരെ പോസിറ്റീവ് ആയിട്ടുള്ള പ്രതികരണമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. അടുത്തിടെ ഒരു യുഎസ് മലയാളിയില്‍ നിന്നും എനിക്കൊരു മെസേജ് വന്നു. പാട്ടും ഡാന്‍സുമൊക്കെ നിറഞ്ഞ് നില്‍ക്കുന്നത് കൊണ്ട് തന്റെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സൂപ്പര്‍ 4 ന് സാധിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

കുറഞ്ഞ സമയം കൊണ്ട് ഷോ ജനപ്രീതി നേടിയതിനാല്‍ ആറ് മാസത്തേക്ക് കൂടി നീട്ടി വെച്ചിരിക്കുകയാണ്. തനിക്കൊപ്പമുള്ള ഗായക സുഹൃത്തുക്കളെ കുറിച്ചും റിമി പറയുന്നു. ഷൂട്ട് കഴിഞ്ഞാല്‍ ജ്യോത്സന പറയും നമുക്ക് കുറച്ച് നേരം കൂടി ഇരുന്ന് സംസാരിക്കാമെന്ന്. ഞങ്ങളെല്ലാവരും ഒരേ രീതിയില്‍ ചിന്തിക്കുന്നവരും അതേ മനസ്ഥിതി ഉള്ളവരുമാണ്. അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുന്നത് ഒത്തിരി പ്രചോദനം നല്‍കാറുണ്ട്. കാരണം പാട്ടുകള്‍ ഒരുക്കാനുള്ള ആവേശം കൂടി കിട്ടും. ഷോ യില്‍ ഉള്ള പ്രതിഭകളുടെ നിലവാരം സൂപ്പറാണ്. ഇവരില്‍ അഞ്ച് മത്സരാര്‍ഥികളെങ്കിലും തീര്‍ച്ചയായിട്ടും പിന്നണി ഗായകരായി മാറിയിരിക്കും.

ലോക്ഡൗണ്‍ നാളുകളില്‍ ചാനല്‍ തുടങ്ങാനും സംഗീതം മുന്നോട്ട് കൊണ്ട് പോവാനും വര്‍ക്കൗട്ട് ചെയ്യാനുമൊക്കെ ശ്രമിച്ചതിനെ കുറിച്ചും റിമി പറയുന്നു. ഒരു ദശകത്തിലേറെയായി എന്റെ ശരീരഭാരം ഡയറ്റിങ്ങിലൂടെ ഞാന്‍ നിയന്ത്രിച്ച് വരാറുണ്ടായിരുന്നു. പക്ഷേ പരിശീലകരോട് നന്ദി പറഞ്ഞേ മതിയാവു. ഞാന്‍ യോഗയും വര്‍ക്കൗട്ടും ചെയ്യാന്‍ തുടങ്ങി. വര്‍ക്കൗട്ട് ചെയ്യുന്നതില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല. പക്ഷേ അത് നല്ല റിസള്‍ട്ടാണ് തന്നത്. എല്ലാ ദിവസവും വ്യായമം പതിവാക്കിയാല്‍ മതി. ഇതിലൂടെ ജീവിതത്തില്‍ പോസിറ്റീവായിട്ടുള്ള മാറ്റമാണ് ഉണ്ടായത്. നല്ല ഉറക്കവും കൃത്യനിഷ്ടയും വന്നു എന്നും റിമി ടോമി പറയുന്നു.

രണ്ടാമതൊരു വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് ‘ഇപ്പോള്‍ ഞാനൊരു ബന്ധത്തെ കുറിച്ച് ചിന്തിക്കുന്നില്ല’, എന്നാണ് റിമി പറയുന്നത്. മുന്‍പും ഇതേ അഭിപ്രായം തന്നെയാണ് റിമി ടോമി വിവാഹത്തെക്കുറിച്ചു പറഞ്ഞത്. ആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നും റിമി പറഞ്ഞു.

അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചതില്‍ എനിക്ക് സന്തോഷമില്ലെന്ന് ആളുകള്‍ ചിന്തിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. അങ്ങനെയൊന്നും ഇല്ല. അവര്‍ സന്തോഷത്തോടെ ജീവിക്കട്ടേ. വാസ്തവത്തില്‍ അദ്ദേഹം വിവാഹം കഴിച്ചില്ലെങ്കില്‍ എനിക്ക് മോശമായി പോയെന്ന് തോന്നിയേനെ. ആളുകള്‍ അവര്‍ക്ക് അനുയോജ്യരായ പങ്കാളിയെ കണ്ടെത്തുന്നത് നല്ല കാര്യമാണ്. അതില്‍ സന്തോഷം മാത്രമേയുള്ളു. നമുക്ക് ഒരു ജീവിതമേ ഉള്ളു. അത് നന്നായി ആസ്വദിക്കുകയാണ് വേണ്ടതെന്നും റിമി പറയുന്നു.

ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി പിന്നണി ഗാനരംഗത്ത് എത്തിയത്. പിന്നീട് താരം അഭിനയത്തിന്റെയും അവതരണത്തിന്റെയും മേഖലയിലേക്ക് എത്തുകയായിരുന്നു. പിന്നണി ഹാന രംഗത്ത് സജീവമായി നില്‍ക്കുന്നതിനിടെയായിരുന്നു 2008 ല്‍ റോയിസുമായുള്ള വിവാഹം നടക്കുന്നത്. തുടര്‍ന്ന് 2019ലാണ് ഇരുവരും സമ്മത പ്രകാരം വിവാഹ മോചിതരായത്. ഒന്നിച്ചു മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതി വിശേഷമായതിനാല്‍ വിവാഹമോചനം അനുവദിക്കണം എന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ശേഷമാണ് റോയ്സ് രണ്ടാമത് വിവാഹം കഴിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top