Malayalam
ഇനി ഒരിക്കലും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ല!; കേരളത്തില്‍ സൈബര്‍ ബുള്ളിയിങ് തുടങ്ങിയത് തന്നെ തന്നിലൂടെ
ഇനി ഒരിക്കലും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ല!; കേരളത്തില്‍ സൈബര്‍ ബുള്ളിയിങ് തുടങ്ങിയത് തന്നെ തന്നിലൂടെ
അവതാരകയായും നടിയായും മലയാളികള്‍ക്ക് സുപരിചിതയാണ് അന്‍സിബ. ഒരുപാട് സിനിമകളില്‍ തിളങ്ങിയ അന്‍സിബ മോഹന്‍ലാല്‍ നായകനായ ദൃശ്യം എന്നചിത്രത്തിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗം ദൃശ്യം2 ആണ് അന്‍സിബയുടെ പുതിയ ചിത്രം. ഇപ്പോഴിതാ ഇനി മുതല്‍ താന്‍ ഗ്ലാമര്‍ വേഷങ്ങള്‍ ഒരിക്കലും ചെയ്യില്ല എന്ന് പറയുകയാണ് അന്‍സിബ. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അന്‍സിബയുടെ പ്രതികരണം.
തമിഴില്‍ ഒരു പാട്ടു സീനില്‍ എല്ലാ നടിമാരെയും പോലെ ഡ്രസ്സ് ധരിച്ച് ഡാന്‍സ് ചെയ്തപ്പോള്‍ അത് എന്നെ ഇഷ്ടപ്പെടുന്ന ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ല.ഗ്ലാമര്‍ വേഷങ്ങള്‍ ഞാന്‍ ചെയ്തെന്ന രീതിയില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ വന്നു. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള വേഷങ്ങള്‍ ഞാന്‍ ഇനി ചെയ്യില്ലെന്ന് തീരുമാനിച്ചു എന്നും അന്‍സിബ പറഞ്ഞു. ഞാന്‍ പൊതുവെ അധികം സംസാരിക്കാത്ത പ്രകൃതമാണ്. ആ ഞാന്‍ എങ്ങനെ ആങ്കറിംഗ് ചെയ്തെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഇസ്ലാമിക സ്കൂളിലായതുകൊണ്ട് തന്നെ വസ്ത്രധാരണമെല്ലാം അങ്ങനെയായിരുന്നു അതുകൊണ്ട് സിനിമയില്‍ വന്നപ്പോള്‍ പലരും ഞെട്ടി. സിനിമ ചെറുപ്പം മുതല്‍ ഇഷ്ടമായിരുന്നു പക്ഷേ ഒരിക്കലും സിനിമ നടിയാവണമെന്നൊന്നും ആഗ്രഹിച്ചിരുന്നില്ല എന്നും അന്‍സിബ പറയുന്നു.
നാലു വര്‍ഷമായി എനിക്ക് സിനിമയില്ല. മലയാളി പ്രേക്ഷകര്‍ പോലും എന്നെ മറന്നു കാണും. ഇനി സിനിമ ചെയ്യില്ലെന്ന തീരുമാനത്തില്‍ എത്തി നില്‍ക്കുമ്പോഴായിരുന്നു ജിത്തു സാറിന്റെ ആ വിളി എത്തിയത്. ദൃശ്യം 2 വരുന്നു, അടുത്ത മാസം ഷൂട്ട് എന്നായിരുന്നു ആ വിളിയുടെ ഉള്ളടക്കം. ദൈവം എന്ന ശക്തിയില്‍ വിശ്വസിക്കുന്നൊരാളാണ് ഞാന്‍. അവിടുന്നുള്ള അനുഗ്രഹമാണ് എന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ നല്ല കാര്യങ്ങളും. സിനിമയിലേക്കുള്ള ഈ തിരിച്ചുവരവും ആ ദൈവത്തിന്റെ തീരുമാനമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം എന്നും അന്‍സിബ പറഞ്ഞു നിര്‍ത്തി.
ദൃശ്യത്തിനു ശേഷം നിരവധി തവണ സൈബര്‍ ആക്രമണങ്ങള്ക്കിരയായിട്ടുളള വ്യക്തിയാണ് അന്‍സിബ. കേരളത്തില്‍ സൈബര്‍ ബുള്ളിയിങ് തുടങ്ങിയത് തന്നെ തന്നിലൂടെ ആയിരുന്നു എന്നാണ് അന്‍സിബ പറയുന്നത്. 2013 ല്‍ ആയിരുന്നു ദൃശ്യം റിലീസ് ചെയ്തത്. ആ സമയത്തായിരുന്നു സോഷ്യല്‍ മീഡിയകളൊക്കെ വേറെ രീതിയിലേക്ക് വളര്‍ന്നത്. ഇതിനിടെ തന്റെ കല്യാണം കഴിഞ്ഞു എന്ന് വരെ പ്രചാരണമുണ്ടായി. ഒളിച്ചോടി പോയി കല്യാണം കഴിച്ചു എന്നായിരുന്നു പ്രചാരണം. ബന്ധുക്കള്‍ പോലും ഇത് വിശ്വസിക്കുന്ന സ്ഥിതിയുണ്ടായി എന്നും അന്‍സിബ പറയുന്നുണ്ട്. ബന്ധുക്കളോടെല്ലാം നമുക്ക് സത്യം ബോധ്യപ്പെടുത്താം, ബാക്കിയുള്ള എത്ര പേരോട് ഇതൊക്കെ പറയാന്‍ പറ്റും എന്നാണ് അന്‍സിബയുടെ ചോദ്യം.
ദൃശ്യത്തിന് ശേഷം കാര്യമായ അവസരങ്ങളൊന്നും ഇല്ലാതെ നിരാശയായി ഇരിക്കുന്ന സമയമായിരുന്നു. അതിന്റെ കൂടെ കമന്റുകളും തെറിവിളികളും കുറ്റപ്പെടുത്തുകളും എല്ലാം അതി ഭീകരമായിരുന്നു. നമുക്ക് അറിയാത്ത ആളുകളാണ് ഇതെല്ലാം ചെയ്യുന്നത്. പക്ഷേ, അതൊക്കെ വായിക്കുമ്പോള്‍ വല്ലാതെ സങ്കടം തോന്നുമായിരുന്നു എന്ന് അന്‍സിബ പറയുന്നു.
ചിലര്‍ ചിത്രങ്ങളെടുത്ത്, അതില്‍ ചില ശരീര ഭാഗങ്ങള്‍ മാത്രം സൂം ചെയ്തും മോര്‍ഫ് ചെയ്തും ഒക്കെ യൂട്യൂബില്‍ അപ് ലോഡ് ചെയ്യും. അത് കാണുമ്പോള്‍ അറപ്പ് തോന്നുമായിരുന്നു എന്നും അന്‍സിബ പറയുന്നുണ്ട്. സിനിമയിലെ ദൃശ്യങ്ങള്‍ പോലും ഇത്തരത്തില്‍ മോശമായി ഉപയോഗിക്കുന്നുണ്ട് എന്നും അന്‍സിബ പറയുന്നു.ഇങ്ങനെ ചെയ്യുന്നതിനൊപ്പം കൊടുക്കുന്ന തലക്കെട്ടുകളെ കുറിച്ചും അന്‍സിബ പറയുന്നത്. ‘ ഹെഡ്ഡിങ് ഒക്കെ കണ്ടാല്‍ നമ്മുടെ ചങ്ക് തകര്‍ന്ന് പോകും’ എന്നാണ് അന്‍സിബയുടെ തന്നെ വാക്കുകള്‍. പറയാന്‍ പറ്റാത്ത തരം തലക്കെട്ടുകളൊക്കെയാണ് കൊടുക്കുന്നത് എന്നും അന്‍സിബ പറഞ്ഞിരുന്നു.
