Malayalam
കടല്ക്കരയില് മനോഹരമായ നൃത്തച്ചുവടുകളുമായി സാനിയ ഇയ്യപ്പന്‍
കടല്ക്കരയില് മനോഹരമായ നൃത്തച്ചുവടുകളുമായി സാനിയ ഇയ്യപ്പന്‍
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായി തിളങ്ങിയ നടി പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി പ്രേക്ഷക മനസ്സില്‍ ഇടം നേടാന്‍ ഈ താരസുന്ദരിയ്ക്കായി. തുടര്‍ന്ന് കൈ നിറയെ ചിത്രങ്ങളുമായി മുന്നോട്ട് പോകുകയാണ് സാനിയ.
ഡാന്‍സ് വീഡിയോകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയയുടെ ച്ിത്രങ്ങള്‍ എല്ലാം തന്നെ വൈറലാണ്. എന്നാല്‍ നടിയുടെ ഫോട്ടോഷൂട്ടുകള്‍ക്ക് വലിയ വിമര്‍ശനമാണ് ഉയരുന്നത്. അമിതമായ ശരീരപ്രദര്‍ശനം എന്നാണ് പലരും വിമര്‍ശിക്കുന്നത്.
ഇപ്പോഴിതാ കോക്ടെയില്‍ ഗൗണില്‍ എത്തിയിരിക്കുകയാണ് താരം. പച്ച നിറത്തിലുള്ള പ്ലിറ്റഡ് ഡ്രെസ്സിനൊപ്പം ഒപ്പം ഷോട്ട് ഇന്നര്‍ ഡ്രസ്സ് കൂട്ടിച്ചേര്‍ത്തു അതിമനോഹരമായി ബീച്ച് ബാക്ക്ഗ്രൗണ്ടില്‍ നിറഞ്ഞു നിലക്കുന്ന സാനിയ അയ്യപ്പന്റെ ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു. അഞ്ജന ആനാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
നായികയായി തിളങ്ങിയത് ക്വീന്‍ ആണെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ എത്തിയത് ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ്. നടി ഇഷാ തല്‍വാറിന്റെ കുട്ടിക്കാലമായിരുന്നു സാനിയ അവതരിപ്പിച്ചത്. ഓഡീഷനിലൂടെയാണ് ആ സിനിമയില്‍ അവസരം ലഭിക്കുന്നത്. സൂപ്പര്‍ ഡാന്‍സര്‍,ഡി ഫോര്‍ ഡാന്‍സ് തുടങ്ങിയ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത ശേഷമാണ് ക്വീനിലേയ്ക്ക് അവസരം ലഭിക്കുന്നത്.
