Connect with us

‘ജോജുവിന്റെ കരിയറിലെ മികച്ച ചിത്രമാകും ഇത്’; ജില്ലം പെപ്പരെയില്‍ അല്‍ഷീമേഴ്സ് രോഗിയായി ജോജു

Malayalam

‘ജോജുവിന്റെ കരിയറിലെ മികച്ച ചിത്രമാകും ഇത്’; ജില്ലം പെപ്പരെയില്‍ അല്‍ഷീമേഴ്സ് രോഗിയായി ജോജു

‘ജോജുവിന്റെ കരിയറിലെ മികച്ച ചിത്രമാകും ഇത്’; ജില്ലം പെപ്പരെയില്‍ അല്‍ഷീമേഴ്സ് രോഗിയായി ജോജു

നവാഗതനായ ജോഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ജില്ലം പെപ്പരെ’ എന്ന സിനിമയില്‍ അല്‍ഷീമേഴ്സ് രോഗിയായി അഭിനയിക്കാന്‍ ഒരുങ്ങി ജോജു ജോര്‍ജ്. കഥാപാത്രത്തിന്റെ രണ്ടു കാലഘട്ടമായി രണ്ട് ഗെറ്റപ്പിലാണ് ജോജു എത്തുന്നത്. 35-40 വയസു വരെയുള്ള കാലഘട്ടവും 70-75 വയസു വരെയുള്ള കാലഘട്ടവുമാണ് ജോജു അവതരിപ്പിക്കുക. ചെണ്ടക്കാരനായാണ് ജോജു വേഷമിടുന്നത്.

ചിത്രത്തിന്റെ മുക്കാല്‍ ഭാഗം ഷൂട്ടിംഗും പൂര്‍ത്തിയായതായും ഇനി നാല് ദിവസത്തെ ഷൂട്ടിംഗ് മാത്രമേ ബാക്കിയുള്ളുവെന്നും സംവിധായകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജില്ലം പെപ്പരെ ജോജുവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമയാകും.

തന്‍മാത്ര ചിത്രത്തില്‍ മോഹന്‍ലാലിന്റെ മികച്ച അഭിനയം നമ്മളെല്ലാം കണ്ടതാണ്. എന്നാല്‍ ഈ ചിത്രത്തില്‍ ഏറെ വ്യത്യസ്തമായാണ് ജോജു അല്‍ഷീമേഴ്സ് രോഗിയായി അഭിയിക്കുന്നത് എന്നും ജോഷ് പറഞ്ഞു.

മേജര്‍ രവിയുടെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചയാളാണ് ജോഷ്. ജില്ലം പെപ്പര സിനിമ താളവാദ്യങ്ങളുടെ കഥയാണ് പറയുക. മേജര്‍ രവി, ഷെഹിന്‍ സിദ്ദിഖ്, ഗായി അഞ്ജു ബ്രഹ്മാസ്മി, ചെണ്ട കലാകാരന്‍മാരായ ആട്ടം ശരത്, രാഗ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും.

More in Malayalam

Trending

Recent

To Top