Malayalam
‘അണ്ണന്മാരോടും ഈ സ്ത്രീയോടും എനിക്ക് പറയാനുള്ളത്’; വൈറലായി ദിയ സനയുടെ ഫേസ്ബുക്ക് പോസ്റ്റ്
‘അണ്ണന്മാരോടും ഈ സ്ത്രീയോടും എനിക്ക് പറയാനുള്ളത്’; വൈറലായി ദിയ സനയുടെ ഫേസ്ബുക്ക് പോസ്റ്റ്
ബിഗ്ബോസിലൂടെ എത്തി മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയായ ആക്ടിവിസ്റ്റാണ് ദിയസന. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിയ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാറുള്ള ദിയ നിരവധി തവണ സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിനും ഇരയായിട്ടുണ്ട്. അടുത്തിടെയും ദിയയ്ക്ക് എതിരെ വന്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ തനിക്കെതിരെ ആരോപങ്ങളുമായി എത്തിയവര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ദിയ. പേരെടുത്ത് പറയാതെയാണ് ദിയ ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടി നല്‍കിയിരിക്കുന്നത്.
ദിയയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം;
അപ്പൊ പറഞ്ഞു വരുന്നത് കാശുള്ള അത്യാവശ്യം ഫാമിലി ബാഗ്രൗണ്ട് ഒക്കെയുള്ള പുരുഷന്മാരെ നോക്കി പാര്‍ട്ണര്‍ മാരാക്കി അവരില്‍ നിന്നും ബ്ലാക്മൈലിലൂടെ പൈസ തട്ടിയെടുക്കുന്ന ഒരു സ്ത്രീയെപ്പറ്റിയാണ്… നിലവില്‍ ഇതൊന്നും കൂടുതല്‍ പറയാതിരുന്നത് ഈ സ്ത്രീയെ ഇനി ആളുകള്‍ പറ്റിക്കുന്നതാണോ എന്നൊക്കെ അന്വേഷിക്കണമല്ലോ.. ഇവരെപറ്റി കൂടുതല്‍ അന്വേഷിക്കാനൊന്നും പോകില്ലായിരുന്നു… പക്ഷെ എനിക്ക് പ്രശ്നങ്ങള്‍ ഉണ്ടായ സമയം ഈ സ്ത്രീ രംഗത്ത് വന്ന് എന്നെ എന്തോ ചെയ്യാനൊക്കെ നോക്കി… പലയിടങ്ങളിലും കംപ്ലയിന്റ് കൊടുത്തും സത്യാഗ്രഹം ഇരുന്നു വരെ ഞാന്‍ ചെയ്യാത്ത തെറ്റിന് എന്നെ കുടുക്കാന്‍ നോക്കി… സത്യത്തില്‍ എനിക്ക് ഷോക്ക് ആയിരുന്നു.. ഇതെന്താ ഇടപാട് എന്നൊക്കെ ആലോചിച്… ഞാന്‍ കഷ്ടപ്പെട്ട എന്റെ ഇടങ്ങളെ ഇല്ലാതാക്കാന്‍ കൈകുഞ്ഞിനേയും കൊണ്ടാണ് ഇറങ്ങി തിരിച്ചേക്കുന്നത്… പോലീസ് കേസെടുത്തില്ലെങ്കില്‍ അപ്പൊ ആ പോലീസ് കാരന് എനിക്ക് കുടപിടിക്കുന്നു എന്നൊക്കെ പറഞ്ഞു പോലീസിനെയും എന്നെയും പറ്റി വരെ അനാവശ്യം പറയും..
ഇത്തരം വിഷയങ്ങളുടെ തുടക്കം ‘എന്റെ സുഹൃത്തിനെ രക്ഷിക്കണം സ്ത്രീയുടെ ബോഡി ടൂള്‍ ആക്കി അവന്റെ രാഷ്ട്രീയം പറയുന്ന പുരുഷന്മാരോടാണ് എന്ന് പോസ്റ്റിട്ടിടത്തു നിന്നാണ്’… അവിടെ നിന്ന് രണ്ട് പുരുഷന്മാര് തുനിഞ്ഞിറങ്ങി എന്തിനെന്നാല്‍ ഇവന്മാര് കാണിക്കുന്ന പൊളിറ്റിക്സ് ഞാന്‍ പറഞ്ഞതുമായി ബന്ധമുള്ളത് കൊണ്ട് തന്നെ.. ഇനിയിപ്പോ വിവാദ പാര്‍ട്ണര്‍മാര്‍ പുരുഷന്മാരുടെ അടിയും ഇടിയും തൊഴിയും ഒക്കെ വാങ്ങിയാണ് പൊളിറ്റിക്സ് പറയാനിറങ്ങിയതെന്നു ലോകമറിഞ്ഞാല്‍ ഇതില്‍ പരം പൊളിയനോന്നുമില്ലല്ലോ… അതുകൊണ്ടാണ് ഇവന്മാര് എനിക്കെതിരെ ഇറങ്ങി തിരിച്ചത് … അനീതി കണ്ടാല്‍ ഞാന്‍ പ്രതികരിക്കും അത് ഇനി ആരായാലും..അപ്പൊ ശത്രുക്കള്‍ ഉണ്ടാകുന്നത് സ്വാഭാവികം.. പ്രത്യേകിച്ചു സത്യമായ കാര്യങ്ങള്‍ എനിക്കറിയാവുമ്പോള് തികച്ചും സ്വാഭാവികം..
ഇപ്പൊ ഒരു കൈകുഞ്ഞിനേയും കൊണ്ട് അടുത്ത് ഈ സ്ത്രീ ഇറങ്ങിയേക്കുകയാണ്… ഈ സ്ത്രീ എന്റെ സ്വകാര്യജീവിതത്തില്‍ വരെ ബുദ്ധിമുട്ടുണ്ടാക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കുന്നു.. പോലീസ് കേസെടുത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.. എത്രപുരുഷന്മാരെ പലവിധത്തില്‍ ചതിച്ചു ഗര്‍ഭിണിയാണ് എന്ന് വരെ പറഞ്ഞു പുരുഷന്മാരെ ഈ സ്ത്രീ പറ്റിക്കുന്നുണ്ട്.. അവസാനം ഒരു പയ്യന് ഉചഅ ടെസ്റ്റ് എടുക്കുന്ന കാര്യം പറഞ്ഞപ്പോ ഈ സ്ത്രീ സ്ഥലം വിട്ട കഥകള്‍ ഉള്‍പ്പെടെ ഉണ്ട്… ഇപ്പഴും ആ പുരുഷന്മാരുടെ കുടുംബത്തില്‍ ഈ സ്ത്രീ ബുദ്ധിമുട്ടുണ്ടാക്കും എന്ന് പറഞ്ഞു ഭീഷണികള്‍ തുടരുകയാണ്… അതിന്റെ ഭയത്തിലാണ് ഈ സ്ത്രീ ചതിച്ച പുരുഷന്മാര്.. ഇപ്പോഴും ഈ സ്ത്രീയുടെ ഭീഷണിയെ തുടര്‍ന്ന് പൈസ കൊടുത്കൊണ്ടിരിക്കുന്നവരും ഉണ്ട്.. അത്കൊണ്ട് തന്നെ ഇത്തരം ഫ്രോടുകളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണം..
പലപ്പോഴും ഇവരെയൊക്കെ അറിയുന്ന ആളുകള്‍ പോലും അനീതി കണ്ടാല്‍ പ്രതികരിക്കാതെ നില്കുന്നത് ഇവരെ പേടിച്ചിട്ടാണ്.. കാരണം എന്തെങ്കിലും പറഞ്ഞു പൊയാല്‍ അപ്പൊ ഇവര്‍ എന്നെ കയറിപ്പിച്ചവനാണ് എന്നൊക്കെ വെറുതെ വിളിച്ച് പറഞ്ഞു അവന്റെ കുടുംബം ഇല്ലാതാകുന്ന തരത്തില്‍ ഭീഷണിയുമായി വന്ന് ബ്ലാക്മൈലിങ്ങിലൂടെ ക്യാഷ് തട്ടിയെടുക്കന്‍ ഇറങ്ങുകയും സോഷ്യല്‍ മീഡിയയില്‍ നാറ്റിക്കുമെന്നുള്ള ഭീഷണിയുമാണ്… പ്രത്യേകിച്ചു ഒരു പണിയുമില്ല.. ജോലിയൊന്നും ചെയ്യാതെ ഇങ്ങനെ ആളുകളെ പറ്റിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഈ സ്ത്രീയും കൂടുള്ള ശിങ്കിടി പുരുഷന്മാരും പൈസ ഉണ്ടാക്കുന്നത്… തെറ്റ് ചെയ്യാത്തവര്‍ക് പേടിക്കേണ്ട ആവശ്യമില്ല.. അത്കൊണ്ട് തന്നെ ഈ കപടമുഖങ്ങളോടും ചതിയന്മാരോടും എനികെ പ്രതികരിക്കാന്‍ പറ്റുള്ളൂ… ഇതുപോലുള്ള ഫ്രോടുകളെ ആര് ഭയന്നാലും, പേടിച്ചാലും ഞാന്‍ മുന്നോട്ട് തന്നെ പോകും… നിയമപരമായി തന്നെ..
NB: ഇനിയിപ്പോ ഒരു ആക്രാന്തത്തിന് പബ്ലിസിറ്റി സ്റ്റാന്‍ഡിനു വേണ്ടി തുടങ്ങി വച്ചതാണെങ്കില്‍ മ്മക്ക് മുന്നോട്ട് പോകാം.. അണ്ണന്മാരോടും ഈ സ്ത്രീയോടും എനിക്ക് പറയാനുള്ളത് നീതിലഭിക്കും വരെ പോരാടാന്‍ ഞാന്‍ തയ്യാറാണ്.. കാരണം നിന്റെയൊക്കെ മാനിപ്പുലേറ്റട് കഥകളല്ല എന്റെ കയ്യിലുള്ള നിങ്ങളെയൊക്കെ സംബന്ധിച്ച ജീവ ചരിത്രം.. കുറച്ചു നാളത്തേക്ക് പൊളിറ്റിക്സ് ഒക്കെ മാറ്റി വെച്ച് ഞാനിറങ്ങി വരും.. കഥകളും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം…… അല്ല….
