Connect with us

‘മോഹന്‍ലാലിന്റെ വലിയ ആഗ്രഹമായിരുന്നു ആസ്ഥാനം വേണമെന്നുളളത്’; തിരക്കഥ കേള്‍ക്കാനും പറയാനും വേണ്ടി 5 ഗ്ലാസ് ചേംബറുകള്‍

Malayalam

‘മോഹന്‍ലാലിന്റെ വലിയ ആഗ്രഹമായിരുന്നു ആസ്ഥാനം വേണമെന്നുളളത്’; തിരക്കഥ കേള്‍ക്കാനും പറയാനും വേണ്ടി 5 ഗ്ലാസ് ചേംബറുകള്‍

‘മോഹന്‍ലാലിന്റെ വലിയ ആഗ്രഹമായിരുന്നു ആസ്ഥാനം വേണമെന്നുളളത്’; തിരക്കഥ കേള്‍ക്കാനും പറയാനും വേണ്ടി 5 ഗ്ലാസ് ചേംബറുകള്‍

താരസംഘടനയായ ‘അമ്മ’യ്ക്ക് കൊച്ചിയില്‍ പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങി എന്നുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എറണാകുളം കലൂരാണ് പുതിയ കെട്ടിടം തയാറായിരിക്കുന്നത്. ഫെബ്രുവരി 6ന് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുക.

മോഹന്‍ലാലിന്റെ വലിയ ആഗ്രഹമായിരുന്നു അമ്മയ്ക്ക് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം വേണമെന്നത് എന്ന് പറയുകയാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി ആയ ഇടവേള ബാബു. ഒരു സ്വന്തം വീട് പണിഞ്ഞ്, താമസം തുടങ്ങാന്‍ ഒരുങ്ങുന്നതിന്റെ ഫീല്‍ ആണ് ഇപ്പോഴെന്നും ഇടവേള ബാബു പറഞ്ഞു. അമ്മയുടെ പ്രസിഡന്റ് ആണ് മോഹന്‍ ലാല്‍.

പുതിയ കെട്ടിടത്തില്‍ വെച്ചാകും അമ്മയുടെ ഇനിയുള്ള മീറ്റിംഗുകള്‍ നടക്കുക. ഒരു സാംസ്‌ക്കാരിക കേന്ദ്രം എന്ന രീതിയില്‍ പ്രവര്‍ത്തിക്കാനാവശ്യമായ സജ്ജീകരണങ്ങളും മന്ദിരത്തിലുണ്ട്. നാടക ശില്‍പ്പശാലകളും, ആര്‍ട്ട് എക്സിബിഷന്‍സും ഒക്കെ സംഘടിപ്പിക്കാം. അതിനൊപ്പം അഭിനേതാക്കള്‍ക്ക് തിരക്കഥ കേള്‍ക്കാനുള്ള പ്രത്യേക സംവിധാനവും ഇവിടെയുണ്ട്.

താരങ്ങള്‍ക്ക് വന്ന് തിരക്കഥ കേള്‍ക്കാനും, എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കുമൊക്കെ വന്ന് പറയാനും വേണ്ടി 5 ഗ്ലാസ് ചേംബറുകളാണ് മന്ദിരത്തില്‍ ഉള്ളത്. ഒപ്പം ഓഡിറ്റോറിയവുമുണ്ട്. അവിടെ സിനിമ പ്രദര്‍ശിപ്പിക്കാം, പൂജകള്‍ നടത്താം. ഭാരവാഹികള്‍ക്ക് പ്രത്യേക ഓഫീസ് മുറികളും ഓഫീസ് സ്റ്റാഫുകളുമുണ്ടാകുമെന്നും ഇടവേള ബാബു വ്യക്തമാക്കി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top