Connect with us

കോംപ്ലക്‌സ് ഒന്നുമില്ല; ഭാര്യയുടെയും മകളുടെയും പേരില്‍ അറിയപ്പെടുന്നതില്‍ സന്തോഷം

Malayalam

കോംപ്ലക്‌സ് ഒന്നുമില്ല; ഭാര്യയുടെയും മകളുടെയും പേരില്‍ അറിയപ്പെടുന്നതില്‍ സന്തോഷം

കോംപ്ലക്‌സ് ഒന്നുമില്ല; ഭാര്യയുടെയും മകളുടെയും പേരില്‍ അറിയപ്പെടുന്നതില്‍ സന്തോഷം

വര്‍ഷങ്ങളായി സിനിമാ നിര്‍മ്മാണ രംഗത്ത് സജീവമായ ആളാണ് ജി സുരേഷ് കുമാര്‍. ഭാര്യ മേനകയും മക്കളായ കീര്‍ത്തിയും രേവതിയും സിനിമയില്‍ സജീവമാണ്. അമ്മയ്ക്ക് പിന്നാലെ അഭിനയ മേഖലയിലേയ്ക്ക് എത്തിയതാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി സിനിമയിലെത്തിയ താരം പിന്നീട് നായികയായി മാറുകയായിരുന്നു. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തി സ്വന്തമാക്കി. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തന്റെ സ്ഥാനം നേടിയെടുക്കാന്‍ കീര്‍ത്തിയ്ക്കായി.

കീര്‍ത്തിയുടെ ചേച്ചി രേവതി സംവിധാനത്തിലാണ് ശ്രദ്ധിക്കുന്നത്. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനിഷ്ടമുള്ള താരപുത്രി വൈകാതെ തന്നെ സംവിധാനത്തിലേക്ക് കടക്കുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. അനിയത്തിയെ നായികയാക്കിയായിരിക്കുമോ ചേച്ചിയുടെ സിനിമയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. അത്തരത്തിലുള്ളൊരു അവസരത്തിനായി കാത്തിരിക്കുകയാണ് താനെന്നായിരുന്നു വാര്‍ത്തകള്‍ക്ക് പിന്നാലെയുളള കീര്‍ത്തിയുടെ പ്രതികരണം.

ഇപ്പോഴിതാ കീര്‍ത്തിയുടെയും മേനകയുടെയും പേരുകളില്‍ അറിയപ്പെടുന്നതിന് സന്തോഷമേയുള്ളൂവെന്ന് പറയുകയാണ് സുരേഷ് കുമാര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം കുടുംബത്തെക്കുറിച്ച് പറഞ്ഞത്. കോംപ്ലക്സ് ഇല്ലാത്തയാളാണ് താനെന്ന് അദ്ദേഹം പറയുന്നു. മേനക സുരേഷ് എന്ന് അറിയപ്പെടുന്നതില്‍ സങ്കടമൊന്നുമില്ല. എങ്ങനെ അറിയപ്പെട്ടാലും കുഴപ്പമില്ല. സുരേഷ് എന്നുള്ളത് വളരെ കോമണായിട്ടുള്ളൊരു പേരാണ്. സുരേഷിനെ വിളിക്കുമ്പോള്‍ കുറേ പേരുണ്ടാവും. സുരേഷ് ഇവിടുണ്ട്, ഏത് സുരേഷെന്ന് ചോദിക്കുമ്പോള്‍ മേനക സുരേഷെന്നാണ് പറയാറുള്ളത്.

പപ്പിയെ കല്യാണം കഴിക്കുമ്പോള്‍ ഇതേക്കുറിച്ച് മനസ്സിലാക്കിയിരുന്നു. അറിയപ്പെടുന്ന നടിയായിരുന്നു പപ്പി. എന്നെ ആരും അറിയത്തില്ല.സിനിമാമേഖലയിലുള്ളവര്‍ മാത്രമേ അറിയൂ. രേവതിയുടെ അച്ഛനെന്നും ഇനി പറയും. അതില്‍ കുഴപ്പമില്ല. നമുക്ക് നമ്മുടേതായ വ്യക്തിത്വവും മറ്റ് കാര്യങ്ങളുമെല്ലാമുണ്ട്. ഇവരുടെ പേരുകളുമായി വിശേഷിപ്പിക്കുന്നതില്‍ കോപ്ലംക്സുമില്ല. അതിനാല്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും സുരേഷ് കുമാര്‍ പറയുന്നു.

More in Malayalam

Trending

Recent

To Top