Malayalam
‘വീര്‍ത്തു വരുന്ന വയര്‍ ആരെയും കാണച്ചില്ല’; വൈറലായി കണ്മണി വരുന്നതിന് തൊട്ടു മുമ്പുള്ള നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
‘വീര്‍ത്തു വരുന്ന വയര്‍ ആരെയും കാണച്ചില്ല’; വൈറലായി കണ്മണി വരുന്നതിന് തൊട്ടു മുമ്പുള്ള നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
ഇന്ത്യന്‍ സിനിമയിലെ പ്രമുഖ നടിമാരെല്ലാം ഗര്‍ഭിണിയായതിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ. അവരുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോഴിതാ പ്രശസ്ത ടെലിവിഷന്‍ താരം അനിത ഹസനന്ദനിയും പ്രസവത്തിന് തൊട്ട് മുമ്പുള്ള ഫോട്ടാഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്. ആഴ്ചകള്‍ക്ക് മുന്‍പാണ് താനും ഗര്‍ഭിണിയാണെന്ന കാര്യം അനിത പുറംലോകത്തെ അറിയിക്കുന്നത്. ഈ അടുത്തായിരുന്നു ഏഴാം വിവാഹ വാര്‍ഷികവും അനിത ആഘോഷിച്ചത്. രോഹിത് റെഡ്ഡിയാണ് അനിതയുടെ ഭര്‍ത്താവ്.
നിറവയറില്‍ സാഹസികത നിറഞ്ഞതും മനോഹരവുമായ ഒത്തിരി ഫോട്ടോസാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. രോഹിത്ത് തന്നെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അധികം താമസിക്കാതെ ആദ്യ കണ്മണി വരുന്നതിന്റെ സന്തോഷത്തിലാണ് താരദമ്പതിമാര്‍. ഏറെ കാലത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവില്‍ 2013 ലായിരുന്നു രോഹിത്തുമായിട്ടുള്ള അനിതയുടെ വിവാഹം.
ലോക്ക്ഡൗണിലാണ് അനിത ഗര്‍ഭിണി ആകുന്നുത്. തുടര്‍ന്ന് താന്‍ ഒരുപാട് പൊതുപരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും അന്നൊന്നും ആരും തിരിച്ചറിഞ്ഞില്ലെന്നും അടുത്തിടെ അനിത വെളിപ്പെടുത്തിയിരുന്നു. വീര്‍ത്ത് വരുന്ന വയറ് ആര്‍ക്കും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധം ലൂസുള്ള വസ്ത്രങ്ങളാണ് താന്‍ പുറത്തിറങ്ങുമ്പോള്‍ ധരിച്ചത്. അതുകൊണ്ട് തന്നെ ഗര്‍ഭിണിയാണെന്ന കാര്യം ആരും തിരിച്ചറിഞ്ഞില്ല എന്നും അനിത പറയുന്നു.
