Malayalam
കുടുംബവിളക്കില്‍ നിന്നും അവര്‍ പുറത്താക്കിയത്! അതിനു ശേഷം സീരിയല്‍ കണ്ടിട്ടില്ല; കാരണം അവര്‍ക്കേ അറിയൂ എന്ന് പാര്‍വതി
കുടുംബവിളക്കില്‍ നിന്നും അവര്‍ പുറത്താക്കിയത്! അതിനു ശേഷം സീരിയല്‍ കണ്ടിട്ടില്ല; കാരണം അവര്‍ക്കേ അറിയൂ എന്ന് പാര്‍വതി
കുടുംബ വിളക്ക് എന്ന ഒറ്റ പരമ്പരയിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പാര്‍വതി വിജയ്. റേറ്റിംഗില്‍ മുന്നില്‍ നില്ക്കുന്ന പരമ്പര കുടുംബ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരമ്പരകളിലൊന്നാണ്. സുമിത്രയെന്ന വീട്ടമ്മയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കഥ മുന്നോട്ട് പോകുന്നത്. സുമിത്ര എന്ന കേന്ദ്ര കഥാപാത്രമായി എത്തുന്നത് ചലച്ചിത്ര താരം സുമിത്ര വാസുദേവ് ആണ്. സീരിയലില്‍ സുമിത്രയുടെ മകളായ ശീതളെന്ന കഥാപാത്രത്തെ തുടക്കത്തില്‍ അവതരിപ്പിച്ചത് പാര്‍വതി വിജയ് ആയിരുന്നു. വിവാഹശേഷം സീരിയലില്‍ നിന്നും പാര്‍വതി അപ്രത്യക്ഷമാകുകയായിരുന്നു. കഥാപാത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സമ്പാദിക്കുവാന്‍ കഴിഞ്ഞ പാര്‍വതിയുടെ പിന്മാറ്റം പ്രേക്ഷകരില്‍ നിരാശ സൃഷ്ടിച്ചിരുന്നു.
കുടുബംവിളക്കിന്റെ ക്യാമറാമാനായിരുന്ന അരുണുമായി പ്രണയത്തിലായിരുന്ന പാര്‍വതി ആരോടും പറയാതെ രഹസ്യമായി വിവാഹം കഴിക്കുകയായിരുന്നുയ തുടര്‍ന്നാണ് പാര്‍വതി പരമ്പരയില്‍ നിന്നും അപ്രത്യക്ഷയായത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പാര്‍വതിയോട് സീരിയലിലേയ്ക്ക് എന്നാണ് തിരിച്ചു വരുന്നതെന്ന് നിരവധി പേര് ചോദിച്ചിരുന്നുവെങ്കിലും ഇനി മടങ്ങി വരവില്ലെന്നും പഠനത്തില്‍ ശ്രദ്ധ കൊടുക്കാന്‍ പോകുവാണെന്നുമായിരുന്നു പാര്‍വതി പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴിതാ താന്‍ പിന്‍വാങ്ങിയതല്ലെന്നും തന്നെ ഒഴിവാക്കിയതാണെന്നും പറയുകയാണ് പാര്‍വതി.
ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ് പാര്‍വതി കുടുംബവിളക്കില്‍ നിന്നും അപ്രത്യക്ഷമായതിനെക്കുറിച്ച് പറഞ്ഞത്. പാര്‍വതി അഭിനയത്തില്‍ നിന്നും പിന്വാങ്ങിയതാണെന്നായിരുന്നു എല്ലാവരും കരുതിയത് എന്നാല്‍ പരമ്പരയില്‍ നിന്നും താന്‍ പിന്മാറിയതല്ലെന്നും അവര്‍ മാറ്റിയതാണെന്നും കാരണം അവര്‍ക്കേ അറിയൂയെന്നും താരം പറയുന്നു. മാറിയതല്ല, വിവാഹ ശേഷം തന്നെ മാറ്റിയതാണെന്ന് താരം പറഞ്ഞതോടെ ആരാധകരും ആശങ്കയിലാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പാര്‍വതിക്കും അരുണിനും ആരാധകരേറെയാണ്.
കുടുംബവിളക്ക് സീരിയല്‍ ഇപ്പോള്‍ കാണാറില്ല, സാന്ത്വനം ഇഷ്ടമാണ്. ചേച്ചിയുടെ സീരിയലായ പൂക്കാലം വരവായിയും കാണാറുണ്ടെന്നും പാര്‍വതി പറഞ്ഞിരുന്നു. തങ്ങളുടേ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകള്‍ സജീവമാണെന്നും വീഡിയോയും ചിത്രങ്ങളുമെല്ലാം കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും പാര്‍വതിയും അരുണും പറഞ്ഞിരുന്നു. ജീവിതനാകയിലാണ് അരുണ്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അഭിനയത്തില്‍ നിന്നും മാറി എംബിഎ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താനെന്നായിരുന്നു പാര്‍വതി പറഞ്ഞത്. പാര്‍വതിയുടെ സഹോദരിയായ മൃദുല വിജയ് യുടെ വിവാഹനിശ്ചയം കഴിഞ്ഞത് അടുത്തിടെയായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ നായകനായ യുവകൃഷ്ണയാണ് മൃദുലയെ ജീവിതസഖിയാക്കുന്നത്. അറേഞ്ച്ഡ് മാര്യേജാണ് ഇവരുടേത്. വിവാഹത്തെക്കുറിച്ചും എന്‍ഗേജ്മെന്റിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് ഇരുവരും എത്തിയിരുന്നു.
