Malayalam
അങ്ങനെ ഞാൻ ഇല്ലാതെ നിങ്ങൾ അടിച്ചു പൊളിക്കേണ്ട… പൂർവ്വാധികം കരുത്തോടെ ഞാൻ തിരിച്ചുവരും; ശാലു കുര്യൻ
അങ്ങനെ ഞാൻ ഇല്ലാതെ നിങ്ങൾ അടിച്ചു പൊളിക്കേണ്ട… പൂർവ്വാധികം കരുത്തോടെ ഞാൻ തിരിച്ചുവരും; ശാലു കുര്യൻ
ചന്ദനമഴയിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ശാലു കുര്യന്‍. ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ പരമ്പരയ്ക്ക് ശേഷം നിരവധി അവസരങ്ങൾ ശാലുവിനെ തേടിയെത്തി. ചാനല്‍ പരിപാടികളിലും സജീവമായി പങ്കെടുക്കാറുള്ള ശാലു സോഷ്യല്‍ മീഡിയയില്‍ തന്റെ വിശേഷങ്ങള്‍ എല്ലാം പങ്ക് വെയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ ശാലു കുര്യന്റെ ഒരു ഇൻസ്റ്റഗ്രാം കുറിപ്പും ചിത്രവും ഏറ്റെടുക്കുകയാണ് ആരാധകർ
‘ പെണ്ണുങ്ങളേ, നിങ്ങളെ ഞാ വല്ലാതെ മിസ് ചെയ്യുന്നു, നമ്മുടെ പൊട്ടെ തമാശകളും, ലൂസ് ടോക്സും എല്ലാം മിസ് ചയ്യുന്നു. അങ്ങനെ ഞാൻ ഇല്ലാതെ നിങ്ങൾ അടിച്ചു പൊളിക്കേണ്ട പൂർവ്വാധികം കരുത്തോടെ ഞാൻ തിരിച്ചുവരും’- എന്ന കുറിപ്പാണ് ശാലു പങ്കുവച്ചിരിക്കുന്നത്. നടി മഞ്ജു പിള്ളയേയും മനേഷയെയും ഭാഗ്യലക്ഷ്‍മിയെയും ടാഗ് ചെയ്‍തായിരുന്നു ശാലുവിന്റെ പോസ്റ്റ്. ഇവരോടൊപ്പമുള്ള ചിത്രവും ശാലു പങ്കുവയ്ക്കുന്നുണ്ട്.
അടുത്തിടെയാണ് താരം ഒരു കുഞ്ഞിന് ജന്മം നൽകിയ വിവരം പങ്കുവയ്ക്കുന്നത്. കുഞ്ഞിന് രണ്ടുമാസം ആയെന്നും അഭിനയത്തിലേക്ക് തിരിച്ചുവരുമെന്നുമായിരുന്നു ഇൻസ്റ്റഗ്രാമിലൂടെ ശാലു പറഞ്ഞത്. അലിസ്റ്റർ മെൽവിൻ എന്നാണ് മകന് ശാലുവും മെൽവിനും നൽകിയ പേര്. കുഞ്ഞ് കൈ ചേർത്ത് പിടിച്ച ഒരു ചിത്രവും താരം അന്ന് പങ്കുവച്ചിരുന്നു.
കുഞ്ഞ് പിറക്കാനിരുന്ന സമയത്തായിരുന്ന ഷാലു തട്ടീം മുട്ടീം എന്ന പരമ്പരയിൽ നിന്ന് മാറി നിന്നത്. ഇപ്പോഴിതാ ഉടൻ അഭിനയത്തിലേക്ക് തിരിച്ചെത്തുമെന്ന സൂചനയാണ് കുറിപ്പും ചിത്രവും നൽകുന്നത്.