Malayalam
സ്ഥാനാര്‍ത്ഥി പട്ടികയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും?, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും
സ്ഥാനാര്‍ത്ഥി പട്ടികയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും?, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന. ബാലുശ്ശേരി മണ്ഡലത്തില്‍ ധര്‍മ്മജനെ പരിഗണിക്കുന്നതായാണ് വിവരം. എന്നാല്‍ ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ ഒന്നും തന്നെ നടന്നില്ലെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ മത്സരിക്കാം എന്നും ധര്‍മജന്‍ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.
കോഴിക്കോട് ജില്ലയിലുള്ള മണ്ഡലത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പൊതു പരിപാടികളില്‍ സജീവ സാന്നിധ്യമാണ് ധര്‍മ്മജന്‍. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ബാലുശ്ശേരിയില്‍ പരിപാടിക്കെത്തുമെന്നും ധര്‍മജന്‍ പറഞ്ഞു. മുസ്ലിംലീഗിന്റെ സീറ്റാണ് ബാലുശേരി.
ഇത്തവണ ബാലുശേരി വേണ്ടെന്ന് മുസ്ലിംലീഗ് കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. പകരം കുന്നമംഗലമോ കോങ്ങാട് സീറ്റോ മതിയെന്നാണ് ലീഗിന്റെ നിലപാട്. കുന്നമംഗലം കൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. പേരാമ്പ്ര സീറ്റും ലീഗ് ആവശ്യപ്പെട്ടിരുന്നു.
15464 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ പുരുഷന്‍ കടലുണ്ടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. മുസ്ലിം ലീഗിലെ യു.സി രാമനെയാണ് പരാജയപ്പെടുത്തിയത്.തുടര്‍ച്ചയായി മത്സരിച്ച പുരുഷന്‍ കടലുണ്ടി ഇത്തവണ മാറി നില്‍ക്കുമെന്നാണ് സി.പി.എം കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.