Malayalam
ഒടുവില്‍ സസ്പെന്‍സ് പുറത്ത് വിട്ട് വിനയന്; ഇതാണ് പത്തൊന്‍പതാം നൂറ്റാണ്ടിലെ നായകന്
ഒടുവില്‍ സസ്പെന്‍സ് പുറത്ത് വിട്ട് വിനയന്; ഇതാണ് പത്തൊന്‍പതാം നൂറ്റാണ്ടിലെ നായകന്
ആരാധകരെ ഏറെ സസ്പെന്സില് ആക്കിയ വാര്‍ത്തയാണ് ആരാകും പത്തൊമ്പതാം നൂറ്റാണ്ടിലെ നായകന് എന്നത്. വിനയന് ഒരുക്കുന്ന ചരിത്ര സിനിമയില്‍ നായകനാകുന്നത് മോഹന്‍ലാല്‍, മമ്മൂട്ടി, ഉണ്ണിമുകുന്ദന് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു വന്നിരുന്നു എങ്കിലും ഇപ്പോള്‍ ആരാണ് നായകന് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിനയന്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന് നിര്‍മ്മിച്ച് വിനയന് സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ നായക കഥാപാത്രം ആറാട്ടു പുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത് നടന് സിജു വില്‍സണ്‍ ആണെന്നാണ് വിനയന് പറഞ്ഞിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയായിരുന്നു സസ്പെന്സിനി വിരാമം ഇട്ടത്.
‘പത്തൊന്‍പതാം നൂറ്റാണ്ടി’ലെ നായകന് ഒഴിച്ചുള്ള അന്‍പതോളം താരങ്ങളെ ഞാന്‍ എന്റെ പ്രിയ സുഹൃത്തുക്കളെ ഇതിനു മുന്‍പു പരിചയപ്പെടുത്തിയിരുന്നു… നായകവേഷം മലയാളത്തിലെ ഒരു യുവ നടന് ചെയ്യുമെന്നു മാത്രമാണ് പറഞ്ഞിരുന്നത്… ഇന്നിതാ ആ ആകാംഷയ്ക്ക് വിരാമമിടുന്നു. സിജു വില്‍സണ്‍ ആണ് 19-ാം നുറ്റാണ്ടിലെ ഇതിഹാസ നായകനായ ആറാട്ടു പുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ആറുമാസമായി സിജു ഈ വേഷത്തിനായി കളരിയും, കുതിര ഓട്ടവും, മറ്റ് ആയോധന കലകളും പരിശീലിക്കുന്നു. യുവനടന്റെ കരിയറിലെ ഒരു വലിയ നാഴികക്കല്ല് ആയിരിക്കും ഈ കഥാപാത്രം. നിങ്ങളുടെ ഏവരുടെയും അകമഴിഞ്ഞ അനുഗ്രഹം സിജു വില്‍സണും എന്റെ ടീമിനും ഉണ്ടാകുമല്ലോ?, എന്നായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് വിനയന് ഫേസ്ബുക്കില്‍ കുറിച്ചത്.
ചരിത്രകാരന്മാരാല് പലപ്പോഴും തമസ്കരിക്കപ്പെട്ടിട്ടുള്ള ഐതിഹാസിക നവോത്ഥാന നായകനും ആരെയും അതിശയിപ്പിക്കുന്ന ധീരനായ പോരാളിയുമായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. എം. ജയചന്ദ്രനും റഫീക് അഹമ്മദും ചേര്‍ന്നൊരുക്കുന്ന നാലു ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രന്‍സ്, രാഘവന്, അലന്‍സിയര്‍, ശ്രീജിത് രവി, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്,സെന്തില്‍ക്യഷ്ണ, ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സ്പടികം ജോര്‍ജ്, സുനില്‍ സുഗത, ചേര്‍ത്തല ജയന്, ക്യഷ്ണ,ബിജു പപ്പന്, ബൈജു എഴുപുന്ന, ശരണ്‍, സുന്ദര പാണ്ഡ്യന്. ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണന്, സലിം ബാവ, ജയകുമാര്‍(തട്ടീം മുട്ടീം) നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയച്ചന്ദ്രന്, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, ഹൈദരാലി, കയാദു,ദീപ്തി സതി, പൂനം ബജുവ,രേണു സുന്ദര്‍,വര്‍ഷ വിശ്വനാഥ്, നിയ, മാധുരി ബ്രകാന്‍സ, ഗായത്രി നമ്പ്യാര്‍, ബിനി, ധ്രുവിക, വിസ്മയ, ശ്രേയ തുടങ്ങി ഒട്ടേറെ താരങ്ങളും നുറുകണക്കിനു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പങ്കെടുക്കുന്ന സിനിമയാണ് പത്തൊന്‍പതാം നുറ്റാണ്ട്.
