Connect with us

സിനിമയിൽ അഭിനയിക്കാൻ വേണ്ട മാനദണ്ഡം എന്താണ് ? ആരാധകന്റെ ചോദ്യത്തിന് വിനയന്റെ മാസ്സ് മറുപടി!

Malayalam

സിനിമയിൽ അഭിനയിക്കാൻ വേണ്ട മാനദണ്ഡം എന്താണ് ? ആരാധകന്റെ ചോദ്യത്തിന് വിനയന്റെ മാസ്സ് മറുപടി!

സിനിമയിൽ അഭിനയിക്കാൻ വേണ്ട മാനദണ്ഡം എന്താണ് ? ആരാധകന്റെ ചോദ്യത്തിന് വിനയന്റെ മാസ്സ് മറുപടി!

മലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകനാണ്. സിനിമയിലെ നടപ്പുരീതികള്‍ക്ക് കുറുകെ സഞ്ചിരിക്കുന്ന, വ്യത്യസ്തമായ കഥകള്‍ പറയുന്ന സംവിധാകനാണ് വിനയന്‍. ജയസൂര്യ അടക്കമുള്ള മലയാളത്തിലെ പല താരങ്ങളുടേയും കരിയറില്‍ ആദ്യ ബ്രേക്ക് നല്‍കിയ സംവിധായകനാണ് വിനയന്‍. ഇപ്പോഴിതാ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയുമായി എത്തുകയാണ് വിനയന്‍. സിജു വില്‍സണ്‍ നായകനാകുന്ന ചിത്രം വലിയ ബജറ്റിലൊരുക്കുന്ന പീരിഡയ്ക്ക് ഡ്രാമാണ്.

സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് വിനയന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുന്നത്. ‘പത്തൊമ്പതാം നൂറ്റാണ്ടി’ന്റെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് വിനയന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു താഴെയായിരുന്നു ഒരാള്‍ ചോദ്യവുമായി എത്തിയത് . സിനിമയിൽ അഭിനയിക്കുന്ന ആളുകൾ മുഴുവനും പഴയ നടിയുടെ അനിയത്തി അലെങ്കിൽ പഴയ നടന്‍റെ അനിയൻ.. സിനിമാ കുടുംബത്തിലെ അംഗങ്ങൾ ആയിരിക്കും. അങ്ങനെയാ കണ്ടുവരുന്നത്. അല്ലാത്തെ കഴിവുള്ള ഒരുപാട് പേര് ഒരു ചാൻസ് ചോദിച്ചാല്‍ കിട്ടില്ല. എന്താ ഇതിനു പിന്നിലെ രഹസ്യം? അതോ പൈസയാണോ പ്രശ്‍നക്കാരന്‍ അതോ സൗന്ദര്യമോ? സൗന്ദര്യം നോക്കിയാണ് അഭിനേതാവിനെ തിരഞ്ഞെടുക്കുന്നതെങ്കിൽ സത്യൻ എന്ന അതുല്യ പ്രതിഭ ഉണ്ടാവില്ല. വിനയൻ എന്ന സംവിധായകനോട് ബഹുമാനത്തോടെ ചോദിച്ചോട്ടെ, സിനിമയിൽ അഭിനയിക്കാൻ വേണ്ട മാനദണ്ഡം എന്താണ്? കഴിവ്, പൈസ, സൗന്ദര്യം, വിദ്യാഭ്യാസം..?”, എന്നായിരുന്നു പ്രേക്ഷകന്‍റെ ചോദ്യം.

ഇതിന് വിനയന്‍ നല്‍കിയ മറുപടി ഇങ്ങനെ- “നിങ്ങൾ പറയുന്നതാണ് മാനദണ്ഡം എങ്കിൽ കലാഭവൻ മണിയെയും ജയസൂര്യയെയും മണിക്കുട്ടനെയും സെന്തിലിനെയും ഒന്നും ഞാൻ നായകൻമാരാക്കില്ലായിരുന്നല്ലോ?”. നാനൂറിലേറെ ലൈക്കുകളാണ് വിനയന്‍റെ ഈ പ്രതികരണത്തിന് ഇതിനകം ലഭിച്ചിരിക്കുന്നത്. അതേസമയം പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ പശ്ചാത്തലമാക്കുന്നതാണ് വിനയന്‍റെ പുതിയ ചിത്രം. സിജു വില്‍സണ്‍ ആണ് ചിത്രത്തിലെ നായകന്‍. നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ വേഷത്തിലാണ് സിജു സ്ക്രീനില്‍ എത്തുന്നത്.

about vinayan

More in Malayalam

Trending

Recent

To Top