Malayalam
അന്ന് ഡാന്‍സ് കളിച്ചപ്പോള്‍ ക്രൂരമായ വിമര്‍ശനങ്ങള്‍ കേട്ടു, ആ ഒരു കമന്റ് ഒന്ന് രണ്ട് ദിവസം മനസ്സിനെ അലട്ടി; വെളിപ്പെടുത്തലുമായി പാര്‍വതി കൃഷ്ണ
അന്ന് ഡാന്‍സ് കളിച്ചപ്പോള്‍ ക്രൂരമായ വിമര്‍ശനങ്ങള്‍ കേട്ടു, ആ ഒരു കമന്റ് ഒന്ന് രണ്ട് ദിവസം മനസ്സിനെ അലട്ടി; വെളിപ്പെടുത്തലുമായി പാര്‍വതി കൃഷ്ണ
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് പാര്‍വതി കൃഷ്ണ. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നടിമാരുടെ പട്ടികയിലേയ്ക്ക് എത്താന്‍ പാര്‍വതിയ്ക്ക് അധികം നാളുകള്‍ വേണ്ടി വന്നില്ല. ഗര്‍ഭകാലത്തും തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവെച്ച്
ആരാധകര്‍ക്കൊപ്പം പാര്‍വതി ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് കൂടുതല്‍ സജീവമായത് ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ചപ്പോഴായിരുന്നു എന്ന് പാര്‍വതി പറഞ്ഞിരുന്നു. അതേസമയം ഗര്‍ഭിണിയായ സമയത്ത് നിരവധി വിമര്‍ശനങ്ങളും ബോഡി ഷെയ്മിങ്ങും നേരിട്ട താരം കൂടിയാണ് പാര്‍വ്വതി. ഒമ്പതാം മാസത്തില്‍ നടി കളിച്ച ഡാന്‍സ് വീഡിയോയ്ക്ക് പിന്നാലെയായിരുന്നു വിമര്‍ശനങ്ങള്‍ കൂടിയത്. എന്നാല്‍ അന്ന് വിമര്‍ശിച്ചവര്‍ക്കെല്ലാം ചുട്ട മറുപടിയും പാര്‍വ്വതി കൃഷ്ണ നല്കി.
പിന്നീട് കുഞ്ഞുണ്ടായ ശേഷം അതിന്റെ സന്തോഷം പങ്കുവെച്ചും നടി സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. അവ്യുക്ത് എന്നാണ് മകന് നടി പേരിട്ടത്. കൃഷ്ണ ഭക്തയായതിനാലാണ് മകന് ഈ പേരിട്ടതെന്ന് പാര്‍വതി മുന്‍പ് പറഞ്ഞിരുന്നു. അതേസമയം ഒരു പ്രമുഖ മാദസീന് നല്കിയ അഭിമുഖത്തില്‍ താന്‍ നേരിട്ട വിമര്‍ശനങ്ങളെയും ബോഡി ഷെയ്മിങ്ങിനെയും കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. നമ്മുടെ ഇവിടെ എറ്റവും കൂടുതല്‍ കണ്ടുവരുന്ന വാക്കാണ് ബോഡിഷെയ്മിങ് എന്നുളളത് എന്ന് നടി പറയുന്നു. എന്നാല്‍ പണ്ടുമുതലേ എല്ലാവരും തമാശയ്ക്ക് പറഞ്ഞുവന്നിട്ടുളളത്. നിന്റെ വീട്ടില്‍ ഇപ്പോള്‍ ഫുഡൊന്നും തരുന്നില്ലെ. ഇപ്പോള്‍ മെലിഞ്ഞ ആള്‍ക്കാരോട് അങ്ങനെയൊക്കെ ചോദിക്കും. നിനക്ക് രണ്ട് വാതില്‍ വെക്കേണ്ടി വരുമല്ലോ. എന്നൊക്കെ ആളുകള്‍ ചോദിക്കും. ഇങ്ങനെയൊക്കെ തമാശയ്ക്ക് പറഞ്ഞുകൊണ്ടിരുന്ന കാലമുണ്ടായിരുന്നു.
അങ്ങനെ പറയുമ്പോ മറ്റുളളവരെ അത് എങ്ങനെ ബാധിക്കുന്നു എന്നത് അവര്‍ കാര്യമാക്കിയിരുന്നില്ല. ചിലപ്പോ അവര്‍ വിചാരിക്കുന്നത് തമാശയായി പറയുന്നൊരു കാര്യം എന്നാണ്. പക്ഷേ ഇപ്പോള്‍ അത് ബാധിക്കുന്ന ഒരാളില്‍ അത് വലിയ കോംപ്ലക്സ് ഉണ്ടാക്കുകയാണ്. ഇപ്പോള്‍ എന്റെ കാര്യം എടുക്കുകയാണെങ്കില്‍ ഞാന്‍ തടിക്കണമെന്ന് ആഗ്രഹിച്ചിരുന്നത് കൊണ്ട് എന്നെ അത്ര ബാധിച്ചിരുന്നില്ല. എനിക്ക് വ്യക്തിപരമായി തടിച്ചിട്ട് കാണണമെന്ന് ആഗ്രഹിച്ചത് കൊണ്ടാണ് ഇത്തരം കമന്റുകള്‍ ബാധിക്കാതിരുന്നത്. എനിക്ക് തിരിച്ച് എന്റെ ശരീരഭാരം കുറയ്ക്കാന്‍ അധികം സമയമൊന്നും വേണ്ട. പക്ഷേ എനിക്ക് ഇപ്പോള്‍ പ്രധാനപ്പെട്ടത് എന്റെ കുഞ്ഞാണ്. അവന് പാല് കൊടുക്കണം, അപ്പോ അതിന് വേണ്ടി ഞാന്‍ നല്ല ഫുഡ്ഡും പ്രോട്ടീനുമൊക്കെ കഴിച്ചേ മതിയാകൂ. ഈ ടൈമില്‍ ഞാന്‍ ബോഡിയെ മാത്രം ചിന്തിച്ചാല്‍ നമ്മളെ മാത്രം ആശ്രയിച്ചിരിക്കുന്ന ആ കുഞ്ഞിനെ നമ്മള് എന്ത് ചെയ്യും. അതാണ് കാര്യം.
രണ്ടാമത് അന്ന് ഞാന്‍ ഡാന്‍സ് കളിച്ചത് എന്റെ ഒരു എന്റര്ടെയ്ന്മെന്റ് ആയിരുന്നു. അതായത് ഒമ്പതാം മാസമാണ് ഞാന്‍ ഗര്‍ഭിണിയാണെന്നുളള കാര്യം പുറത്തു എല്ലാവരും അറിയുന്നത്. അപ്പോള്‍ അത്രയും കാലം വരെയും ഞാന്‍ ഇതുപോലെ വീഡിയോസും ഡാന്‍സുമെല്ലാം ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ ഞാന്‍ ഏകദേശം എന്റെ വയറിന് മുകളിലോട്ട് ആയിരുന്നു വീഡിയോയില്‍ കാണിച്ചിരുന്നത്. ഞാന്‍ അതുകൊണ്ട് ആര്‍ക്കും മനസിലായിരുന്നില്ല ഞാന്‍ ഗര്‍ഭിണിയാണെന്നുളള കാര്യം.
അന്ന് പറയുകയാണെങ്കില്‍ അന്നും എനിക്ക് ഇതുപോലെ വിമര്‍ശനങ്ങള്‍ തീര്‍ച്ചയായും വന്നേനെ. അപ്പോ ഓരോ മനുഷ്യരുടെയും കാര്യം എടുക്കുകയാണെങ്കില്‍ വിമര്‍ശിക്കുവാനുളള ത്വര കൂടുതലാണ്. സത്യസന്ധമായി പറയുകയാണെങ്കില്‍ ഞാന്‍ ആരുടെയും പ്രൊഫെല്‍ നോക്കാന്‍ പോവാറില്ല. എന്നെ വിമര്‍ശിച്ചവരില്‍ ചിലര്‍ പറഞ്ഞത് ഞാന്‍ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ വേണ്ടിയാണ് ഡാന്‍സ് കളിച്ചതെന്നാണ്. അത് എനിക്ക് ഒന്ന് രണ്ട് ദിവസം വിഷമമുണ്ടാക്കിയിരുന്നു. അത് ഓര്‍ത്ത് വിഷമിച്ചിരുന്നു. എന്നാല്‍ എന്നെ എന്റെ വീട്ടുകാരെല്ലാം ഗര്‍ഭകാലം ആസ്വദിക്കുന്നതില്‍ പിന്തുണച്ചിരുന്നു. ഞാന്‍ വളരെ ആസ്വദിച്ച് പ്രസവത്തിന് പോകണമെന്നാണ് അവരും ആഗ്രഹിച്ചിരുന്നത്.
