Connect with us

ഞാൻ കാരണം അവന്റെ വിവാഹം മുടങ്ങുമെന്ന സ്ഥിതി, ലൈവിൽ പൊട്ടിത്തെറിച്ച് അനു; വിവാഹ വാർത്തയ്ക്ക് പിന്നാലെ സംഭവിച്ചത്

Malayalam

ഞാൻ കാരണം അവന്റെ വിവാഹം മുടങ്ങുമെന്ന സ്ഥിതി, ലൈവിൽ പൊട്ടിത്തെറിച്ച് അനു; വിവാഹ വാർത്തയ്ക്ക് പിന്നാലെ സംഭവിച്ചത്

ഞാൻ കാരണം അവന്റെ വിവാഹം മുടങ്ങുമെന്ന സ്ഥിതി, ലൈവിൽ പൊട്ടിത്തെറിച്ച് അനു; വിവാഹ വാർത്തയ്ക്ക് പിന്നാലെ സംഭവിച്ചത്

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് അനു മോൾ. സീരിയലുകളിലൂടെയാണ് തുടക്കമെങ്കിലും സ്റ്റാര്‍ മാജിക്കാണ് അനുവിനെ പ്രേക്ഷകർക്കിടയിൽ കൂടുതൽ താരമാക്കിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അനുവിന്റെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നടി പങ്കുവെച്ച ഒരു ചിത്രവുമായി ബന്ധപ്പെട്ടാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. തുടർന്ന് ഇത് വ്യാജമാണെന്നു വ്യക്തമാക്കി അനുമോൾ സമൂഹമാധ്യമത്തിലൂടെ രംഗത്തെത്തി. സുഹൃത്തിനൊപ്പമുള്ള ചിത്രമാണ് പ്രചരിപ്പിക്കുന്നത്. പലപ്പോഴായി ഇത്തരം വ്യാജപ്രചാരണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അനു പറയുകയാണ്. മനോരമ ഓണ്‍ലൈന് നല്‍കിയ പ്രതികരണത്തിലൂടെയാണ് വ്യാജ വാര്‍ത്തയെ കുറിച്ചും അതുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും നടി സൂചിപ്പിച്ചത്.

‘ചില ഓണ്‍ലൈൻ മീഡിയകളിൽ എന്റെ വിവാഹവാർത്ത വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്റെ കാമുകൻ എന്ന പേരിൽ സുഹൃത്തിന്റെ ചിത്രമാണ് പ്രചരിപ്പിക്കുന്നത്. എന്റെ വിവാഹം തീരുമാനിച്ചിട്ടില്ല. ഞാൻ ആരുമായും പ്രണയത്തിലല്ല. തിരക്കുകൾക്കിടയിൽ പ്രണയിക്കാനുള്ള സമയവുമില്ല.‌ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒരു ചിത്രമെടുത്ത് അത് എന്റെ കാമുകനാണ്, ഞങ്ങൾ വിവാഹിതരായി എന്നൊക്കെ പ്രചരിപ്പിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. സാധാരണഗതിയിൽ ഇത്തരം പ്രചാരണങ്ങളെ മുഖവിലയ്ക്ക് എടുക്കാറില്ല. എന്നാൽ എന്റെ സുഹൃത്തിന് ഇതു ബുദ്ധിമുട്ടായതോടെയാണ് ഞാൻ സമൂഹമാധ്യമത്തിലൂടെ ലൈവ് വന്നത്. അദ്ദേഹത്തിന് വിവാഹം ആലോചിക്കുന്ന സമയമാണ്. ഇതിനിടിയലാണ് എന്റെ കാമുകനാണ്, ഞങ്ങൾ വിവാഹിതരാണ് എന്ന നിലയിൽ പ്രചാരണം ഉണ്ടാകുന്നത്. ഇതേത്തുടർന്ന് അദ്ദേഹത്തെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വിളിച്ചു കൊണ്ടിരിക്കുകയാണ്. സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു സാധാരണ ചിത്രമാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നത് എന്നോർക്കണം.

വിഡിയോ ആളുകൾ കാണാനും അതിലൂടെ വരുമാനം ഉണ്ടാക്കാനുമാണ് ചിലർ ഇതൊക്കെ ചെയ്യുന്നതെന്നറിയാം. പക്ഷേ അതിന് മറ്റുള്ളവരുടെ ജീവിതംവെച്ചല്ല കളിക്കേണ്ടത്. മുൻപും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. എന്റെ ഒരു ചിത്രമെടുത്ത് അതിൽ സിന്ദൂരം വരച്ചുചേർത്ത് ഞാൻ വിവാഹിതയായി എന്നു പ്രചരിപ്പിച്ചു. ആ വിഡിയോയ്ക്ക് 10 ലക്ഷം കാഴ്ച്ചക്കാരെ കിട്ടി. അതു വ്യാജമാണെന്നു ഞാൻ വിഡിയോയ്ക്ക് താഴെ കമന്റിട്ടിരുന്നു. എന്നാൽ ഇതുവരെ വിഡിയോ നീക്കം ചെയ്യാൻ അവർ തയാറായിട്ടില്ല.

എന്നെ മാത്രം ബാധിക്കുന്ന പ്രശ്നമാണെങ്കിൽ കാര്യമാക്കില്ലായിരുന്നു. എന്നാൽ എന്റെ സുഹൃത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമൊക്കെ മാനസിക പ്രയാസമുണ്ടാക്കുന്ന സാഹചര്യത്തിലാണ് കാര്യങ്ങള്‍ എത്തിയത്. ഒന്നിച്ച് ഫോട്ടോ എടുക്കുന്നത് തെറ്റാണോ ? അങ്ങനെ ഫോട്ടോ എടുത്താൽ അത് എന്റെ കാമുകനാണെന്നു പറയുന്നത് എങ്ങനെയാണ് ? ദയവു ചെയ്ത് ഇങ്ങനെയുള്ള പ്രചാരണങ്ങൾ ഒഴിവാക്കണം. ഇതൊക്കെ ചെയ്യുന്നവർ ഞങ്ങളും മനുഷ്യരാണെന്നു മനസ്സിലാക്കണം. ഒരു നടിയായതുകൊണ്ട് എന്നെക്കുറിച്ച് എന്തും പ്രചരിപ്പിക്കാമെന്നു കരുതരുത്.

അതിനിടെ സ്റ്റാർ മാജിക്കിൽ തങ്കച്ചനും അനുവും തമ്മിലുള്ള കോമ്പിനേഷൻ കൂടുതൽ ശ്രദ്ധേയമായിരുന്നു. എന്നാൽ ഇരുവരും തമ്മിൽ പ്രണയത്തിലാണോഎന്ന സംശയം ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. താനും തങ്കച്ചനും ഒരേ നാട്ടിൽ നിന്നുള്ളവരാണെന്നും, സ്റ്റാര്‍ മാജിക്കിലെ ഓണ്‍സ്‌ക്രീന്‍ പരിപാടിയില്‍ മാത്രമേ ഞങ്ങള്‍ തമ്മിലുള്ള പ്രണയകഥ ഉള്ളു. പ്രോഗ്രാമില്‍ തമാശയുണ്ടാക്കാന്‍ വേണ്ടി മാത്രമുള്ള ഒന്നാണതെന്നായിരുന്നു അനു പറഞ്ഞത്. തങ്കച്ചന്‍ ചേട്ടന് ഞാനൊരു അനിയത്തിയെ പോലെയാണ്. തിരിച്ച് എനിക്കും മൂത്ത ചേട്ടനോടുള്ള ബഹുമാനവും സ്വാതന്ത്ര്യവുമാണെന്നായിരുന്നു അനു പറഞ്ഞത്. അനുവിന്റെ ആ മറുപടിയോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നുള്ള അഭ്യൂഹം അവസാനിക്കുകയായിരുന്നു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top