Malayalam
അവളെ തളര്‍ത്തുന്നത് ആ ഒരു കാര്യം മാത്രം, എല്ലാം എന്റെ നല്ലതിനു വേണ്ടിയാണ്; അര്‍ച്ചനയ്ക്ക് ദിയ കൊടുത്ത സര്‍പ്രൈസ്
അവളെ തളര്‍ത്തുന്നത് ആ ഒരു കാര്യം മാത്രം, എല്ലാം എന്റെ നല്ലതിനു വേണ്ടിയാണ്; അര്‍ച്ചനയ്ക്ക് ദിയ കൊടുത്ത സര്‍പ്രൈസ്
ബിഗ് ബോസ് സീസണ് വണ്‍ എന്ന ടെലിവിഷന്‍ പരിപരിപാടിയിലൂടെ ഉറ്റ ചങ്ങാതിമാരായവരാണ് അര്‍ച്ചന സുശീലനും ദിയ സനയും. ബിഗ്ബോസില്‍ വരുന്നതിന് മുമ്പ് പരിചയം മാത്രമുണ്ടായിരുന്നവരാണ് ഇരുവരും. എന്നാല്‍ ഷോയിലൂടെ അടുത്ത സുഹൃത്തുക്കള്‍ ആകുകയായിരുന്നു. ഫൈനലില്‍ ഉണ്ടാകും എന്ന് ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അര്‍ച്ചന സുശീലന്. ബിഗ് ബോസിലെ ഏറ്റവും കഠിനാധ്വാനിയും ഊര്‍ജ്ജസ്വലയുമായ മത്സരാര്‍ത്ഥി എന്നാണ് എലിമിനേഷന് എപ്പിസോഡില്‍ മോഹന്‍ലാല്‍ അര്‍ച്ചനയെ വിശേഷിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലും ഏറെ പേരുടെ പിന്തുണയുണ്ടായിരുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളായ അര്‍ച്ചനയുടെ എലിമിനേഷന് നടിയുടെ ഫോളേവേഴ്സിനെ നിരാശപ്പെടുത്തിയിരുന്നു.
അര്‍ച്ചന പുറത്തായതു കൊണ്ട് ഇനി ബിഗ് ബോസ് കാണില്ല എന്ന് ലൈവിനിടെ അറിയിച്ച ആരാധകന്, ‘അയ്യോ ഷോ കാണല്‍ നിര്‍ത്തരുത്, ഇനി കുറച്ചുദിവസങ്ങള്‍ കൂടിയല്ലേ ഉള്ളൂ ഗ്രാന്‍ഡ് ഫിനാലേയ്ക്ക്?, വലിയ വലിയ സര്‍െ്രെപസുകള്‍ വരുന്നുണ്ട്,’ എന്നാണ് അര്‍ച്ചന മറുപടി നല്‍കിയത്. മലയാള മിനിസ്ക്രീനിലെ എക്കാലത്തെയും വില്ലത്തിയായ അര്‍ച്ചന ഇപ്പോഴും വില്ലത്തി വേഷങ്ങളിലൂടെ മുന്നേറുകയാണ്.
തനിക്ക് പറയാന്‍ ഉള്ളത് എവിടെയും തുറന്ന് പറയുന്ന സ്വഭാവക്കാരിയായ ദിയ സന സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. താരം പങ്കിടാറുള്ള ചിത്രങ്ങളും പോസ്റ്റുകളും എല്ലാം വൈറലാകാറുമുണ്ട്. യൂട്യൂബറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ദിയ സനയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സെക്ഷ്വല്‍ ജന്‍ഡര്‍ ആന്‍ഡ് മൈനോറിറ്റി ഫെഡറേഷന് പ്രസിഡന്റ് ശ്രീക്കുട്ടി നമിത രംഗത്തെത്തിയതും വലിയ വാര്‍ത്തയായിരുന്നു. സ്വന്തം നേട്ടത്തിനായി ട്രാന്‍സ് ജന്‍ഡര്‍ കമ്യുണിറ്റിയെ തമ്മിലടിപ്പിച്ചതിന് ദൈവം നല്കിയ ശിക്ഷയാണ് ദിയ സനയ്ക്ക് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതെന്ന് ശ്രീക്കുട്ടി നമിത പറഞ്ഞു. ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി തമ്മിലടിപ്പിച്ചും അവരോടപ്പം ചേര്‍ന്ന് പേരും പ്രശസ്തിയും നേടാനും അവര്‍ക്കുവേണ്ടി എന്തെക്കൊയോ ചെയ്യുന്നു എന്നു വരുത്തി തീര്‍ത്തും അവരുടെ പേരും പറഞ്ഞു മറ്റ് സ്ഥാപങ്ങളില്‍ പോയി പണം പറ്റിയും കുതികാല് വെട്ടി ജീവിച്ച ദിയസനയ്ക്ക് ദൈവം കൊടുത്ത കടുത്ത ശിക്ഷയാണ് ഇതെന്നുമാണ് ശ്രീക്കുട്ടി അന്ന് ഫെയ്സ്ബുക്കില്‍ കുറിച്ചത്.
ഇപ്പോള്‍ തന്റെ ഉറ്റ സുഹൃത്തായ അര്‍ച്ചന സുശീലന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ദിയസന. കൂടെയുള്ളവരില്‍ കരുത്തുറ്റ പെണ്ണ് എന്നാണ് ദിയ അര്‍ച്ചനയെ വിശേഷിപ്പിച്ചത്. കുറെ ജീവിതാനുഭവങ്ങളുള്ള ഉത്തരവാദിത്തബോധമുള്ള പെണ്ണ്.. നന്നായി അധ്വാനിച്ചു ജീവിതം തിരിച് പിടിച്ച പെണ്ണ്..ജീവിതത്തില്‍ പലപ്പോഴും ഇവളെന്നോട് പറയുന്നത് എന്റെ നല്ലതിന് വേണ്ടിയുള്ള ഒരുപാട് ഉപദേശങ്ങളാണ്.. ആ സമയത്ത് അതൊക്കെ ശെരിവക്കും പക്ഷെ..അതിനൊന്നും പലപ്പോഴും പ്രാധാന്യം കൊടുക്കാതെ അവളെറിയാതെ ഒഴിഞ്ഞുമാറി അവളുടെ മുന്നില്‍ തന്നെ ചെന്ന് ചാടും.. സങ്കടങ്ങള്‍ സഹിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.. പ്രത്യേകിച്ചു അവളുടെ ദുഖങ്ങളെക്കാള്‍ മറ്റുള്ളവരുടെ ദുഖങ്ങളാണ് അവളെ തളര്‍ത്തുന്നതും ഇവള് പറയുന്നത് എപ്പോഴും എനിക്ക് അത്പോലെ നടക്കും. അത്കൊണ്ട് ചിലപ്പോളൊക്കെ ഞാന്‍ ഒളിച്ചു നടക്കും.. ഇനി അഥവാ കേട്ട് പോയാല്‍ തിരുത്തി പറയിച്ചിട്ടേ വിടൂ.. ഇന്ന് ഇവളുടെ ജന്മദിനമാണ് ഒരുപാട് വര്‍ഷങ്ങള്‍ ഇനിയും സന്തോഷവതിയായി ജീവിതം നല്ലപോലെ മുന്നോട്ട് പോട്ടെ എന്ന് ആശംസിക്കുന്നു.. എന്നായിരുന്നു താരം ഫെസ്ബുക്കില്‍ കുറിച്ചത്. രണ്ടാളും തമ്മിലുള്ള വീഡിയോകളും താരം പങ്കിട്ടിട്ടുണ്ട്. അര്‍ച്ചനയ്ക്ക് പിറന്നാള്‍ ആശംസകളുമായി നിരവധി ആരാധകരും എത്തിയിരുന്നു.
