Connect with us

കുറച്ച് കോമാളികള്‍ എന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു; മുന്നറിയിപ്പുമായി നസ്രിയ

Malayalam

കുറച്ച് കോമാളികള്‍ എന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു; മുന്നറിയിപ്പുമായി നസ്രിയ

കുറച്ച് കോമാളികള്‍ എന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു; മുന്നറിയിപ്പുമായി നസ്രിയ

പ്രേക്ഷകരുടെ സ്വന്തം താരമാണ് നസ്രിയ. സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പതിവില്ലാതെ ഒരു ലൈവ് കണ്ട ആരാധകര്‍ ഒന്ന് അമ്പരന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് ‘നസ്രിയ ഫഹദ് ഗോയിങ് ലൈവ്’ എന്ന നോട്ടിഫിക്കേഷന്‍ വന്നത്. പ്രൊഫൈല്‍ ഹാക്ക് ചെയ്യപ്പെട്ടതാകാം എന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നസ്രിയ തന്നെ എന്താണ് കാര്യം എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്.

പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും എന്തെങ്കിലും സന്ദേശങ്ങള്‍ ലഭിച്ചാല്‍ ആരും മറുപടി നല്‍കരുതെന്നുമാണ് താരത്തിന്റെ മുന്നറിയിപ്പ്. ”ഏതോ കോമാളികള്‍ എന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ ഹാക്ക് ചെയ്തിരിക്കുന്നു. കുറച്ചു ദിവസം എന്റെ പ്രൊഫൈലില്‍ നിന്നു വരുന്ന മെസേജുകള്‍ക്ക് ദയവായി മറുപടി അയയ്ക്കരുത്. ഇക്കാര്യം എന്റെ ശ്രദ്ധയില്‍ പെടുത്തിയ എല്ലാവര്‍ക്കും നന്ദി. മറ്റെല്ലാം നന്നായിരിക്കുന്നു,” എന്നും നസ്രിയ കുറിച്ചു.

വിദേശത്താണ് നസ്രിയ ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ അവിടെ നിന്നുള്ള ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവച്ചിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി ഹാക്കര്‍മാര്‍ അക്കൗണ്ട് ഹാക്ക് ചെയ്തത്. ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് മില്യണ്‍ ഫോളോവേഴ്‌സ് ആണ് താരത്തിന് ഉള്ളത്.

More in Malayalam

Trending

Recent

To Top