Malayalam
ഒരാഴ്ചയായി കിട്ടിയ ഭാഗ്യമാണ് ഇത്; ചിത്രങ്ങള്‍ പങ്ക് വെച്ച് മഞ്ജു പത്രോസ്
ഒരാഴ്ചയായി കിട്ടിയ ഭാഗ്യമാണ് ഇത്; ചിത്രങ്ങള്‍ പങ്ക് വെച്ച് മഞ്ജു പത്രോസ്
By
വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തി നിരവധി സീരിയലിലും സിനിമയിലും തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് മഞ്ജു പത്രോസ്. ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയില്‍ മഞ്ജു എത്തിയിരുന്നു എങ്കിലും നിരവധി വിമര്‍ശനങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും താരത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്.
ബിഗ് ബോസില്‍ നിന്നും മടങ്ങിയെത്തിയ താരം പുതിയ ഒരു പരമ്പരയിലൂടെ മിനി സ്ക്രീനിലേയ്ക്കും വ്ളോഗിങ്ങിലേക്കും മടങ്ങിയെത്തുകയും ചെയ്തു. ഇപ്പോള്‍ താരത്തിന്റെ പുതിയ എഫ് ബി പോസ്റ്റാണ് വൈറല്‍ ആയിരിക്കുന്നത്. ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
നടി രേവതിക്ക് ഒപ്പമുള്ള ഒരു ചിത്രം ആണ് സോഷ്യല്‍ മീഡിയ വഴി മഞ്ജു പങ്ക് വച്ചത്. നിരവധി അഭിപ്രായങ്ങള്‍ ആണ് ആരാധകര്‍ ചിത്രത്തിന് നല്‍കുന്നത്. എന്നാല്‍ ഏതെങ്കിലും പുതിയ സിനിമയിലേക്കുള്ള എന്‍ട്രി ആണോ ഇതെന്ന കാര്യത്തില്‍ മഞ്ജു പ്രതികരിച്ചിട്ടില്ല.
‘കിഴക്കമ്പലത്തു നിന്നുള്ള എന്റെ യാത്രയില്‍ എനിക്ക് ഒരുപാട് ഭാഗ്യങ്ങള്‍ വന്നു ചേര്‍ന്നിട്ടുണ്ട്.. ഒരാഴ്ചയായി കിട്ടിയ ഭാഗ്യമാണ് എന്റെ അടുത്ത് നില്കുന്നത്.. നമ്മുടെ ഭാനുമതി.. എത്ര ലാളിത്യമാണ് അവര്‍ക്ക്.. ദൂരെ നിന്ന് കണ്ടു കൊണ്ടേയിരിക്കാന്‍ തോന്നും’ ‘ആ കണ്ണുകളില്‍ ഇപ്പോഴും പണ്ടത്തെ കിലുക്കത്തിലെ നന്ദിനിയുടെ കുസൃതി ഒളിഞ്ഞിരിപ്പുണ്ട്.. രേവതി ചേച്ചി ഇഷ്ടം’, എന്ന ക്യാപ്ഷ്യനോടെയാണ് മഞ്ജു രേവതിക്ക് ഒപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തത്’
