Malayalam
‘പുകവലിയെ പ്രോത്സാഹിപ്പിക്കുന്നു’; കെജിഎഫ് ഹീറോ യഷിനെതിരെ ആന്റി ടൊബാക്കോ സെല്‍
‘പുകവലിയെ പ്രോത്സാഹിപ്പിക്കുന്നു’; കെജിഎഫ് ഹീറോ യഷിനെതിരെ ആന്റി ടൊബാക്കോ സെല്‍
By
ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു കെജിഎഫ്. ചിത്രം വന്‍ ഹിറ്റായതിന് പിന്നാലെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കെജിഎഫ് ചാപ്റ്റര്‍ 2 വിനായി കാത്തിരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്നേയാണ് ചിത്രത്തിന്റ ടീസര്‍ ഇറങ്ങിയത്. യൂട്യൂബില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത ടീസര്‍ റിലീസ് ചെയ്ത് നിമിഷ നേരം കൊണ്ട് നിരവധി പേരാണ് കണ്ടത്. എന്നാല്‍ ടീസര്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് ആന്റി ടൊബാക്കോ സെല്‍.
പുകവലിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ചിത്രത്തിലെ നായകന് യഷിന് നോട്ടീസ് അയച്ചിരിക്കുകയാണ് ആന്റി ടൊബാക്കോ സെല്‍. ഒരുപാട് ആരാധകരുളള ഒരു കന്നട നടനാണ് യഷ്. അദ്ദേഹം പുകവലി മാസ് രംഗങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പുകവലിയെ പ്രോത്സാഹിപ്പിക്കലാണെന്നാണ് ആരോപണം. സിഗററ്റ് ആന്റ് അദര്‍ ടൊബാക്കോ ആക്റ്റിന്റെ കീഴിലെ സെക്ക്ഷന് 5ന്റെ ലംഘനമാണിതെന്നും നോട്ടീസില്‍ പറയുന്നു.
പുകവലി രംഗങ്ങള്‍ ടീസറില്‍ നിന്നും നീക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. യഷിന് പുറമെ ചിത്രത്തിന്റെ സംവിധായകന് പ്രശാന്ത് നീലിനും നിര്‍മ്മാതാവ് വിജയ് കിര്ഗാന്ദുര് എന്നിവര്‍ക്കെതിരെയും നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം, ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെ നേടിയ ടീസറായി മാറി കഴിഞ്ഞു കെജിഎഫ് ചാപ്റ്റര്‍ 2 ടീസര്‍.
യഷിന്റെ പിറന്നാള്‍ ദിനമായ ജനുവരി എട്ടിന്് ടീസര്‍ പുറത്തിറങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ അതിന് മുന്നേ ടീസര്‍ ലീക്കായതോടെ് ഏഴിന് രാത്രി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുകയായിരുന്നു. കോളാര്‍ സ്വര്ണ്ണഘനിയുടെ കഥ പറയുന്ന സിനിമയുടെ ആദ്യഭാഗം വലിയ വിജയം നേടിയിരുന്നു. കന്നഡ സിനിമാ ഇന്ഡസ്ട്രിയിലെ തന്നെ ബ്രഹ്മാണ്ഡ ചിത്രമായാണണ് കെജിഎഫിന്റെ വരവ്. രണ്ടാം ഭാഗത്തില്‍ യഷിന് പുറമെ സഞ്ജയ് ദത്ത്, പ്രകാശ് രാജ്, രവീണ ടണ്ടന്, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്.
