Connect with us

കിടിലന്‍ പാട്ടും അതിഗംഭീര ബാക്കഗ്രൗണ്ട് മ്യൂസിക്കും; പടം ഉഷാറാക്കുന്ന കിടിലന്‍ ടെക്‌നിക്കുകളുമായി 21 ഗ്രാംസ്; കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ!

Malayalam

കിടിലന്‍ പാട്ടും അതിഗംഭീര ബാക്കഗ്രൗണ്ട് മ്യൂസിക്കും; പടം ഉഷാറാക്കുന്ന കിടിലന്‍ ടെക്‌നിക്കുകളുമായി 21 ഗ്രാംസ്; കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ!

കിടിലന്‍ പാട്ടും അതിഗംഭീര ബാക്കഗ്രൗണ്ട് മ്യൂസിക്കും; പടം ഉഷാറാക്കുന്ന കിടിലന്‍ ടെക്‌നിക്കുകളുമായി 21 ഗ്രാംസ്; കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ!

പുതുമകളുടെ കൂമ്പാരമാണ് ഇന്ന് മലയാള സിനിമ. അവതരണ ശൈലി കൊണ്ടും വ്യത്യസ്തത കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുന്ന ചിത്രങ്ങള്‍ക്കാണ് ഇന്ന് കാഴ്ച്ചക്കാരേറെ. അത്തരത്തില്‍ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കട്ടക്കെട്ടിയിറങ്ങിയിരിക്കുകയാണ്
നവാഗത സംവിധായകനായ ബിബിന്‍ കൃഷ്ണയും കൂട്ടരും. കാഴ്ചയില്‍ മാത്രമല്ല, കേള്‍വിയിലും വളരെയേറെ പുതുമകള്‍ കോര്‍ത്തിണക്കിയിരിക്കുകയാണ് 21 ഗ്രാമിന്റെ കപ്പിത്താന്മാര്‍.

മാര്‍ച്ച് 18 ന് ചിത്രം തിയേറ്ററുകളിലേയ്ക്ക് എത്തുന്നതോടു കൂടി മലയാളികള്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ദൃശ്യാവിഷ്‌കാരത്തിനായിരിക്കും സാക്ഷിയാകാന്‍ പോകുന്നത്. സിനിമയ്ക്ക് അനുയോജ്യമായ വിഷ്വല്‍സും പശ്ചാത്തലസംഗീതവും സിനിമയുടെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. മര്‍ഡര്‍ മിസ്റ്ററി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ വലിയ ഒരു താരനിര തന്നെയുണ്ട്. ലിയോണ ലിഷോയ്, അനു മോഹന്‍, രഞ്ജി പണിക്കര്‍, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.

മാത്രമല്ല, ചിത്രത്തിന്റേതായി പുറത്തെത്തിയ ട്രെയിലറും ചിത്രത്തിലെ ആദ്യ ഗാനവും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം ആകുമ്പോള്‍ പ്രത്യേകിച്ചും ആകാംക്ഷയും ജിജ്ഞാസയും എല്ലാം മനസിനെ പിടിച്ചുലയ്ക്കാറുണ്ട്. ദീപക് ദേവിന്റെ സംവിധാനം കൂടി ആകുമ്പോള്‍ പടം ഉഷാറാകുമെന്ന് പറയേണ്ടതില്ല. അനൂപ് മേനോനാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നന്ദകിഷോറായി എത്തുന്നത്. ഒപ്പം ഇതുവരെ കാണാത്ത ലുക്കില്‍ യുവതാരം അനുമോഹനും എത്തുന്നുണ്ട്. ഫയര്‍ ബ്രാന്റ് തിരക്കഥാകൃത്തുക്കളായ രഞ്ജിത്തും രണ്‍ജി പണിക്കറും ഒന്നിച്ച് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രം തരുന്നുണ്ട്.

തിരക്കഥ, സംവിധാനം: ബിബിന്‍ കൃഷ്ണ, നിര്‍മ്മാണം: റിനീഷ് കെ എന്‍, ഛായാഗ്രഹണം: ജിത്തു ദാമോദര്‍, ചിത്രസംയോജനം: അപ്പു എന്‍ ഭട്ടതിരി, സംഗീതം: ദീപക് ദേവ്, ലിറിക്‌സ്: വിനായക് ശശികുമാര്‍, സൗണ്ട് മിക്സ്: പി സി വിഷ്ണു, സൗണ്ട് ഡിസൈന്‍: ജുബിന്‍, പ്രോജക്ട് ഡിസൈനര്‍: നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സന്തോഷ് രാമന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ്: ഷിനോജ് ഓടണ്ടിയില്‍, ഗോപാല്‍ജി വാദയര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: പാര്‍ത്ഥന്‍, മേക്കപ്പ്: പ്രദീപ് രംഗന്‍, കോസ്റ്റിയൂംസ്: സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ശിഹാബ് വെണ്ണല, പി ആര്‍ ഒ: വാഴൂര്‍ ജോസ്, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, ഡിസൈന്‍: യെല്ലോടൂത്സ്, അസ്സോസിയേറ്റ് ഡയറക്ടര്‍സ്: നിതീഷ് ഇരിട്ടി, നരേഷ് നരേന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടര്‍സ്: സുധീഷ് ഭരതന്‍, യദുകൃഷ്ണ ദയകുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: എം. ആര്‍ പ്രൊഫഷണല്‍.

More in Malayalam

Trending