വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയനും പുതിയ സര്‍ക്കാരിനും ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍.
സമഗ്ര മേഖലകളിലും പുതിയ മാറ്റങ്ങള്‍ ഉണ്ടാവട്ടെയെന്നും കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെയെന്നും മോഹന്‍ലാല്‍ പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
‘പുതിയ ഒരു തുടക്കത്തിലേക്ക് കാല്‍വെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിന് എല്ലാവിധ ആശംസകളും.
സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങള്‍ വരട്ടെ. കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ. സ്നേഹാദരങ്ങളോടെ മോഹന്‍ലാല്‍’, എന്ന് അദ്ദേഹം കുറിച്ചു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഉച്ചയ്ക്ക് 2.45-ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചത്.
പ്രമുഖ കലാകാരന്മാര് ഒരുക്കിയ കലാവിരുന്നും ആശംസകളും കോര്‍ത്തിണക്കി സംവിധായകന് ടി.കെ.രാജീവ് കുമാര്‍ ചിട്ടപ്പെടുത്തിയ നവകേരള സംഗീതാജ്ഞലിയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചത്.
അഞ്ഞൂറ് പേര് പരിപാടിക്കുണ്ടാവും എന്ന് നേരത്തെ പറഞ്ഞിരുന്നു എങ്കിലും ഇരുന്നൂറു പേരില്‍ താഴെ മാത്രമേ ചടങ്ങിനെത്തിയിരുന്നുള്ളൂ.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...