Connect with us

എന്റെ സ്വപ്നങ്ങളില്‍ പോലും ഇതു സംഭവിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല, ഇതിനുശേഷം അഭിനയം നിര്‍ത്തേണ്ടി വന്നാലും സന്തോഷവതിയായിരിക്കുമെന്ന് ഐശ്വര്യ ലക്ഷ്മി

Malayalam

എന്റെ സ്വപ്നങ്ങളില്‍ പോലും ഇതു സംഭവിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല, ഇതിനുശേഷം അഭിനയം നിര്‍ത്തേണ്ടി വന്നാലും സന്തോഷവതിയായിരിക്കുമെന്ന് ഐശ്വര്യ ലക്ഷ്മി

എന്റെ സ്വപ്നങ്ങളില്‍ പോലും ഇതു സംഭവിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല, ഇതിനുശേഷം അഭിനയം നിര്‍ത്തേണ്ടി വന്നാലും സന്തോഷവതിയായിരിക്കുമെന്ന് ഐശ്വര്യ ലക്ഷ്മി

മലയാളത്തില്‍ നിന്നും തമിഴിലേയ്ക്ക് എത്തി വലിയ രണ്ടു സിനിമകളുടെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഐശ്വര്യ ലക്ഷ്മി. ധനുഷ് കാര്‍ത്തിക് സുബ്ബരാജ് ടീമിനൊപ്പം ഐശ്വര്യ കൈകോര്‍ക്കുന്ന ‘ജഗമേ തന്തിരം’ എന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസിന് ഒരുങ്ങുകയാണ്.

ഒപ്പം മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിലേക്ക് സ്വപ്നസമാനമായ ഒരു അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഐശ്വര്യ.

”വളരെ മാജിക്കല്‍ ആയൊരു അനുഭവമാണിത്. ഒന്നരമാസത്തോളം ഞാന്‍ പൊന്നിയില്‍ സെല്‍വന്റെ സെറ്റില്‍ ചെലവഴിച്ചു. ആദ്യ മീറ്റിംഗിന് വേണ്ടി മണി സാര്‍ എന്നെ വിളിച്ചപ്പോള്‍ മുതല്‍ തന്നെ ഞാന്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഞാനിപ്പോള്‍ ചിത്രത്തിന്റെ അഞ്ചാമത്തെ, അവസാനത്തെ പാര്‍ട്ടിലാണ് നില്‍ക്കുന്നതെന്നത് അഭിമാനത്തോടെ തന്നെ പറയാനാവും.

‘ജഗമേ തന്തിര’ത്തിന് വേണ്ടി കൂട്ടിയ ശരീരഭാരം അല്‍പ്പമൊന്നു കുറയ്ക്കുകയല്ലാതെ ഈ സിനിമയ്ക്ക് വേണ്ടി അധികമൊന്നും ചെയ്യേണ്ടി വന്നില്ല. നീന്തലും ഭരതനാട്യവുമൊക്കെയായി തിരക്കേറിയ രണ്ടു മാസങ്ങളായിരുന്നു അത്.

പക്ഷേ ഞാനത് ആസ്വദിച്ചു. ഷൂട്ടിംഗിനിടെ പലപ്പോഴും സംവിധായകന്‍ ഉദ്ദേശിച്ചത് പോലെ ചെയ്യാന്‍ പറ്റിയില്ലെങ്കിലും അധികം സമ്മര്‍ദ്ദം തരാതെയാണ് മണിരത്‌നം തന്റെ സീനുകള്‍ ചിത്രീകരിച്ചത്

ഒരു സീന്‍ ഒരുപാട് തവണ ആവര്‍ത്തിച്ച് ചെയ്യേണ്ടി വരുമ്പോള്‍ ഞാന്‍ റോബോര്‍ട്ടിനെ പോലെയാവും, എനിക്ക് ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന് അതു മനസ്സിലാവുകയും കുറച്ച് മാറ്റങ്ങളിലൂടെ എങ്ങനെ മികച്ച രീതിയില്‍ എന്നെ കൊണ്ട് അഭിനയിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. ‘

കോവിഡ് രണ്ടാം തരംഗമെത്തിയതോടെ ഷൂട്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. മണി സാറിനൊപ്പം ജോലി ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യമാണ്. ഇതിനുശേഷം അഭിനയം നിര്‍ത്തേണ്ടി വന്നാലും എന്നെന്നും ഞാന്‍ സന്തോഷവതിയായിരിക്കും. എന്റെ സ്വപ്നങ്ങളില്‍ പോലും ഇതു സംഭവിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല,” എന്നും ഐശ്വര്യ പറയുന്നു.

More in Malayalam

Trending

Recent

To Top