Connect with us

വിവാഹം കഴിച്ച് പുതിയ കുടുംബമാകുമ്പോഴും സ്വാഭാവികമായും മാറ്റം വരും, എന്നാല്‍ ആക്ഷനും കട്ടിനും ഇടയില്‍ അന്ന് ലഭിച്ച അതേ സംതൃപ്തി തന്നെയാണ് ഇപ്പോഴും, അത് തന്നെയാണ് തിരിച്ച് വരവിന് പ്രേരിപ്പിക്കുന്നതും

Malayalam

വിവാഹം കഴിച്ച് പുതിയ കുടുംബമാകുമ്പോഴും സ്വാഭാവികമായും മാറ്റം വരും, എന്നാല്‍ ആക്ഷനും കട്ടിനും ഇടയില്‍ അന്ന് ലഭിച്ച അതേ സംതൃപ്തി തന്നെയാണ് ഇപ്പോഴും, അത് തന്നെയാണ് തിരിച്ച് വരവിന് പ്രേരിപ്പിക്കുന്നതും

വിവാഹം കഴിച്ച് പുതിയ കുടുംബമാകുമ്പോഴും സ്വാഭാവികമായും മാറ്റം വരും, എന്നാല്‍ ആക്ഷനും കട്ടിനും ഇടയില്‍ അന്ന് ലഭിച്ച അതേ സംതൃപ്തി തന്നെയാണ് ഇപ്പോഴും, അത് തന്നെയാണ് തിരിച്ച് വരവിന് പ്രേരിപ്പിക്കുന്നതും

ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ജയറാം ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം കവര്‍ന്നെടുത്ത നടിയാണ് അഭിരാമി. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡത്തിലുമൊക്കെ നിറ സാന്നിധ്യമായ അഭിരാമി ഏറ്റവുമൊടുവില്‍ അഭിനയിച്ചത് മാധവന്‍ നായകനായി എത്തിയ മാര എന്ന ചിത്രത്തിലാണ്.

മലയാളത്തിലെ ചാര്‍ലി എന്ന സിനിമയുടെ തമിഴ് റീമേക്കാണ് മാര. ചാര്‍ലിയില്‍ കല്‍പന അവതരിപ്പിച്ച ക്യൂന്‍ മേരി എന്ന കഥാപാത്രത്തെയാണ് തമിഴില്‍ അഭിരാമി ചെയ്തത്. കഴിഞ്ഞ ജനുവരിയില്‍ ഒടിടി റിലീസായി ചിത്രമെത്തി. ഇപ്പോഴിതാ സിനിമയില്‍ അഭിനയിച്ചതടക്കമുള്ള തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി.

ഏഴെട്ടു വര്‍ഷമായി മലയാളത്തില്‍ ഒരു പുതുവസന്തം വന്ന പ്രതീതിയാണ്. നല്ല സംവിധായകരും മികച്ച കഥകളും താരങ്ങളുംസ സിനിമയെ വേറിട്ട വഴിയിലൂടെ നടത്തുന്നു. അവരുടെ സിനിമയുടെ ഭാഗമാകാന്‍ അതിയായ ആഗ്രഹമുണ്ട്.

ന്യൂജെന്‍ എന്നത് പഴയ വാക്കായി ഇപ്പോള്‍ മാറി. നവാഗത സംവിധായകര്‍ മികച്ച സിനിമകള്‍ ഒരുക്കുന്നു. അവര്‍ സിനിമയെ സമീപിക്കുന്നതും നോക്കി കാണുന്നതും വ്യത്യസ്തമാണ്. നല്ല സിനിമ ഒത്ത് വന്നാല്‍ ആ കൂട്ടുകെട്ടില്‍ എന്നെ പ്രതീക്ഷിക്കാം.

നായകന്‍, നായിക, എന്നതിലുപരി കഥ, സിനിമയെ മുന്നോട്ട് കൊണ്ട് പോവുന്ന മുഖ്യഘടകമായി മാറുന്നു. ക്ലീഷേ ആകാതെ പലതരണം കഥാപാത്രങ്ങളില്‍ പരീക്ഷണം നടത്താന്‍ അവസരം ലഭിക്കുന്നുണ്ട്.

മുപ്പതുകളും നാല്‍പതുകളും പിന്നിട്ട നടിമാര്‍ക്ക് പലതരം കഥാപാത്രങ്ങള്‍ ചെയ്യാനുള്ള അവകാശവും അവസരവുമുണ്ട്. ജീവിതത്തിലെ പുതിയ മാറ്റങ്ങളെ കുറിച്ചും നടി തുറന്ന് സംസാരിച്ചു. പുതിയ ആളുകളെ കാണുമ്പോള്‍, മുന്‍പ് പോയ സ്ഥലത്ത് വീണ്ടും പോവുമ്പോള്‍. പുതിയ കാര്യം പഠിക്കുമ്പോല്‍ എല്ലാം മാറ്റമാണ്.

വിവാഹം കഴിച്ച് പുതിയ കുടുംബമാകുമ്പോഴും സ്വാഭാവികമായും മാറ്റം വരുമല്ലോ. ബാഹ്യരൂപത്തിലെ മാറ്റം നമ്മുടെ കൈയിലല്ല. വയസാകുന്നത് ശരീരം അറിയിക്കുന്നു. മുടി കൊഴിയും, ശരീരം മെലിയുകയും വണ്ണം വയ്ക്കുകയും ചെയ്യുന്നത് എനിക്കും വന്നിട്ടുണ്ട്. ഒരേ രീതിയില്‍ പോവുന്നത് രസമല്ലല്ലോ.

പുലര്‍ച്ചേ ആറിന് ഏഴുന്നേറ്റ് മഴയിലും വെയിലിലും ജോലി ചെയ്ത് പന്ത്രണ്ട് മണിക്ക് പാക്കപ്പായയി വീണ്ടും രാവിലെ ഷൂട്ടിന് പോവുന്നു. എന്നാല്‍ ആക്ഷനും കട്ടിനും ഇടയില്‍ അന്ന് ലഭിച്ച അതേ സംതൃപ്തി തന്നെയാണ് ഇപ്പോഴും. അത് തന്നെയാണ് തിരിച്ച് വരവിന് പ്രേരിപ്പിക്കുന്നതും ആഹ്ലാദിപ്പിക്കുന്നതും.

കല്‍പന ചേച്ചി അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ എനിക്ക് ഏറെ ഇഷ്ടമുള്ള കഥാപാത്രമാണ് ക്യൂന്‍ മേരി. അതിനാല്‍ അത് വെല്ലുവിളി പോലെ ഏറ്റെടുത്തു. കല്‍പന ചേച്ചിയുമായി എന്നെ താരതമ്യം ചെയ്യുമോ എന്ന പേടി ഉണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഞാന്‍ എന്റെ രീതിയില്‍ ശെല്‍വിയെ അവതരിപ്പിച്ച് ഫലിപ്പിക്കാനാണ് ശ്രമിച്ചത്.

സംവിധായകന്‍ വേറിട്ട രീതിയിലാണ് ശെല്‍വിയെ പാകപ്പെടുത്തിയത്. അതെനിക്ക് എളുപ്പമായി. ക്യൂന്‍മേരി ജീവിതത്തില്‍ തോല്‍വിയില്‍ എത്തിയ ആളാണ്. ശെല്‍വി ഇപ്പോഴും വെല്ലുവിളിയില്‍ തന്നെ. ഒടിടി യില്‍ റിലീസ് ചെയ്തതിനാല്‍ കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ കഴിഞ്ഞു. മാരാ തിയേറ്ററില്‍ കണ്ടാല്‍ ഭംഗി കൂടുകയേ ഉള്ളു എന്നും താരം പറഞ്ഞു.

ടെലിവിഷന്‍ അവതാരകയായി ആയിരുന്നു അഭിരാമി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അവിടെ നിന്ന് ബിഗ്‌സ്‌ക്രീനിലേയ്ക്കും തെന്നിന്ത്യന്‍ സൂപ്പര്‍ നായകന്മാരുടെ നായികയായും വളരുകയായിരുന്നു. മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, കമല്‍ഹസന്‍, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പമെല്ലാം നായികയായി തിളങ്ങാന്‍ അഭിരാമിയ്ക്കായി.

1999ല്‍ റിലീസായ പത്രം എന്ന ചിത്രത്തിലാണ് അഭിരാമി ആദ്യമായി മുഖം കാണിക്കുന്നത്. അത് ഒരു ചെറിയ വേഷമായിരുന്നു. എന്നാല്‍ ജയറാം ചിത്രമായ ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന കുടുംബ ചിത്രം വിജയമായതോടെയാണ് അഭിരാമിയെയും എല്ലാവരും ശ്രദ്ധിച്ചു തുടങ്ങുന്നത്.

More in Malayalam

Trending

Recent

To Top