Malayalam
കല്യാണത്തിന് മുമ്പുള്ള ആ ബന്ധം ഒരു തെറ്റല്ല! അതിന്റെ പേരില്‍ ആരെങ്കിലും ശിക്ഷിക്കപ്പെടുമോ? അതില്ലല്ലോ
കല്യാണത്തിന് മുമ്പുള്ള ആ ബന്ധം ഒരു തെറ്റല്ല! അതിന്റെ പേരില്‍ ആരെങ്കിലും ശിക്ഷിക്കപ്പെടുമോ? അതില്ലല്ലോ
ജമ്‌നാപ്യാരി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. 2014 ലെ ഫെമിന മിസ്സ് കേരള പീജിയന്റ് ജേതാവായ ഗായത്രി തൊട്ടടുത്ത വര്‍ഷം സിനിമയിലേക്ക് എത്തപ്പെടുകയായിരുന്നു. ജമ്‌നാപ്യാരിയുടെ വിജയത്തിന് ശേഷം നിരവധി ചിത്രങ്ങള്‍ താരത്തെ തേടി എത്തുകയും ആരാധകര്‍ ഏറ്റടുക്കുകയും ചെയ്തു. തന്റെ പല ഇന്റര്‍വ്യൂകളിലും വിവാദപരമായ പ്രസ്താവന നടത്താറുള്ള താരം നിരവധി തവണ സൈബര്‍ ആക്രണണങ്ങള്‍ക്കും ഇരയായിട്ടുണ്ട്. നിരവധി ട്രോളുകളും ഗായത്രിയ്‌ക്കെതിരെ വന്നിട്ടുണ്ട്.
എന്നാല്‍ വിവാഹത്തിന് മുമ്പുള്ള ലൈംഗികത ഒരു തെറ്റല്ലാ എന്ന് പറഞ്ഞിരിക്കുകയാണ് ഗായത്രി ഇപ്പോള്‍. ഒരു അഭിമുഖത്തിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്. എന്നാല്‍ ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ താരം ഇത് തിരുത്തി എന്നും സോഷ്യല്‍ മീഡിയ പറയുന്നു. മുമ്പ് ഒരു അഭിമുഖത്തിലും താരം ഇങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നു. ആ അടുത്തായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെ ജീവിതവും അനുഭവവും ഒക്കെ വ്യക്തമായി ഗായത്രി വിശദീകരിച്ചു പറയുന്നുണ്ട്. തന്റെ പഴയകാല വിവാദ പ്രസ്താവനയെ, ആവര്‍ത്തിച്ചുകൊണ്ട് അവതാരകന്‍ പ്രീ മരിറ്റല്‍ ബന്ധത്തെക്കുറിച്ച് ചോദ്യം ചോദിക്കുകയുണ്ടായി.
അതിനുത്തരമായി പ്രീ മാരിറ്റല്‍ ബന്ധം ഒരു തെറ്റല്ല അതെങ്ങനെയാ ഒരു തെറ്റ് ആവുക. ഞാന്‍ ചെയ്യണോ ചെയ്യേണ്ട എന്ന് പറയുന്നില്ല, അതിനു പ്രോത്സാഹിപ്പിക്കുമിന്നില്ല. പക്ഷേ അതൊരു തെറ്റ് അല്ലല്ലോ. അതിന്റെ പേരില്‍ ആരെങ്കിലും ശിക്ഷിക്കപ്പെടുമോ? അതില്ലല്ലോ പിന്നെങ്ങനെ അത് തെറ്റാവുക എന്നും താരം മറുപടി നല്‍കി.
മലയാളിത്തം തുളുമ്പുന്ന മുഖവും സംസാരത്തിലെ തൃശ്ശൂര്‍ സ്ലാങ്ങുമാണ് ഗായത്രിയെ താരമാക്കിയത്. ഒരേമുഖമായിരുന്നു ഗായത്രിയുടെ രണ്ടാമത്തെ ചിത്രം. ഇതിന് മുമ്പ് കരിക്കുന്നം സിക്‌സിലെ അതിഥി വേഷത്തിലും എത്തി. മൂന്നാമത്തെ ചിത്രം ഒരു മെക്‌സിക്കന്‍ അപരാത വലിയ വിജയമാതോടെ ഗായത്രിയും താരമായി മാറി. പിന്നീട് സഖാവ്, കല വിപ്ലവം പ്രണയം, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. തമിഴിലും തെലുങ്കിലും ചുവടുറപ്പിക്കാന്‍ തുടങ്ങുകയാണ് ഗായത്രി.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് ഗായത്രി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തിരുന്നു. സ്ത്രീ ഭരിച്ചാല്‍ ആ നാട് നന്നാകുമെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. തൃശൂര്‍ അടിപൊളി നഗരമാണ്. പക്ഷേ, ഇനിയുമേറെ വികസിക്കാനുണ്ട്.രാത്രി 8 മണി കഴിഞ്ഞാല്‍ തൃശൂര്‍ നഗരം ഉറങ്ങിയതുപോലെയാണ്. തൃശൂരിന്റെ രാത്രികള്‍ സജീവമാക്കാന്‍ നമ്മുടെ ജനപ്രതിനിധികള്‍ ഇടപെടണം. രാത്രി 12 മണി ആയാലും സുരക്ഷിതമായി നടക്കാനും ഇരിക്കാനുമൊക്കെ കഴിയുന്ന നഗരമായി തൃശൂരിനെ മാറ്റണം. വാണിജ്യ നഗരമായ തൃശൂരില്‍ കൂടുതല്‍ മാളുകള്‍ ഷോപ്പിങ് കേന്ദ്രങ്ങള്‍ എന്നിവ വന്നാല്‍ തന്നെ രാത്രികള്‍ സജീവമായി മാറും. എന്നുമാണ് താരം പറഞ്ഞത്.
