Connect with us

സിനിമ തിയേറ്ററുകളിലെ പ്രവേശനം; തമിഴ്‌നാട് സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാര്‍

Malayalam

സിനിമ തിയേറ്ററുകളിലെ പ്രവേശനം; തമിഴ്‌നാട് സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാര്‍

സിനിമ തിയേറ്ററുകളിലെ പ്രവേശനം; തമിഴ്‌നാട് സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാര്‍

തമിഴ്‌നാട്ടിലെ സിനിമ തിയേറ്ററുകളില്‍ നൂറു ശതമാനം ആളുകളെ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. തമിഴ്‌നാട് സര്‍ക്കാരിനോട് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഇതുള്‍പ്പെടുത്തിയിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാണ് തമിഴ്‌നാട് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്നും പരാമര്‍ശമുണ്ട്. മുമ്പ് കണ്ടൈന്‍മെന്റ് സോണിന് പുറത്തുള്ള തിയേറ്ററുകളില്‍ അമ്പതു ശതമാനം ഇരിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ ലംഘിക്കുവാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല തമിഴ്‌നാട് സര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നു.

നടന്‍ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് പിന്നാലെയാണ് തമിഴ്‌നാട്ടില്‍ നൂറ് ശതമാനം പ്രവേശനാനുമതിയോടെ തീയറ്ററുകള്‍ തുറക്കുന്നത്. ഇതിന് പിന്നാലെ തീരുമാനത്തെ അനുകൂലിച്ചും അല്ലാതെയും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നൂറ് ശതമാനം പ്രദര്‍ശനാനുമതി അനുവദിച്ചത് ശരിയല്ലെന്ന അഭിപ്രായം വിജയ് ആരാധകരും അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിജയ്ക്കും തമിഴ്‌നാട് മുഖ്യമന്ത്രിക്കും ഒരു ഡോക്ടര്‍ എഴുതിയ കത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം ഏര്‍പ്പെടുത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ചത്. മാസ്‌ക്ക്, സാനിറ്റൈസര്‍, എന്നിവടയോടൊപ്പം മാത്രമായിരിക്കും തിയറ്ററുകളില്‍ പ്രവേശനം. ചിത്രങ്ങള്‍ക്ക് മുന്‍പ് കോവിഡ് മുന്‍കരുതല്‍ നടപടികള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുവാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

More in Malayalam

Trending

Recent

To Top