Malayalam
എനിക്ക് മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ പേടിയാണെന്ന് കൂടെ അഭിനയിക്കുന്നവരോട് പറഞ്ഞിരുന്നു, എന്റെ അഭിനയത്തെ കുറിച്ച് മമ്മൂക്ക പറഞ്ഞതൊക്കെ പിന്നീട് ആണ് അറിഞ്ഞതെന്ന് സ്മിനു സിജോ
എനിക്ക് മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ പേടിയാണെന്ന് കൂടെ അഭിനയിക്കുന്നവരോട് പറഞ്ഞിരുന്നു, എന്റെ അഭിനയത്തെ കുറിച്ച് മമ്മൂക്ക പറഞ്ഞതൊക്കെ പിന്നീട് ആണ് അറിഞ്ഞതെന്ന് സ്മിനു സിജോ
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ ആയ താരമാണ് സ്മിനു സിജോ. 2021 ല്‍ മാത്രം പുറത്തിറങ്ങിയ അഞ്ചോളം മലയാള ചിത്രങ്ങളുടെ ഭാഗമായ താരം കൈകാര്യം ചെയ്തിരുന്ന വേഷങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.
മമ്മൂട്ടിക്കൊപ്പം ദി പ്രീസ്റ്റിലും മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം നായാട്ടിലും ഓപ്പറേഷന്‍ ജാവയിലും യുവത്തിലുമെല്ലാം സ്മിനു ചെയ്ത കഥാപാത്രങ്ങള്‍ പ്രേക്ഷക പ്രശംസ നേടിയെടുത്തതായിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റഎ അനുഭവം പറഞ്ഞിരിക്കുകയാണ് സ്മിനു.
‘ദി പ്രീസ്റ്റില്‍ മമ്മൂക്കക്കൊപ്പം അഭിനയിക്കാനായത് ഏറ്റവും വലിയ ഭാഗ്യമായി ഞാന്‍ കാണുന്നു. പ്രത്യേകിച്ച് മമ്മൂക്കയ്‌ക്കൊപ്പം നിന്ന് ഡയലോഗ് പറയാന്‍ സാധിക്കുക എന്നതൊക്കെ വലിയ നേട്ടമായാണ് കരുതുന്നത്.
ആ സിനിമയിലെ മമ്മൂക്കപ്പൊക്കമുള്ള സീന്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും. യഥാര്‍ത്ഥത്തില്‍ എന്റെ മനസിലുള്ള പേടി മുഴുവന്‍ എന്റെ മുഖത്ത് കാണുന്നുണ്ട്. അതുപക്ഷേ ആ സീനില്‍ അനുയോജ്യമായി വന്നു.
എനിക്ക് മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ പേടിയാണെന്ന് കൂടെ അഭിനയിക്കുന്നവരോട് പറഞ്ഞിരുന്നു. ജഗദീഷേട്ടനും ദിനേഷ് പണിക്കരും എല്ലാം നല്ല പിന്തുണയായിരുന്നു തന്നത്. പിന്നെ ആദ്യത്തെ ഡയലോഗ് പറഞ്ഞു കഴിഞ്ഞപ്പോള്‍ മമ്മൂക്ക തന്നെ അടുത്തു വന്ന് പറഞ്ഞു ഡയലോഗ് ഡെലിവറി നന്നായി ചെയ്തിട്ടുണ്ടെന്ന്.
ഞാന്‍ പേടിച്ചാണ് നില്‍ക്കുന്നതെന്ന് കൂടെയുള്ളവര്‍ മമ്മൂക്കയോട് പറഞ്ഞപ്പോള്‍ എന്തിനാടോ പേടിക്കുന്നത് എന്നായിരുന്നു മമ്മൂക്കയുടെ ചോദ്യം. നന്നായിട്ട് പെര്‍ഫോം ചെയ്താല്‍ ആരും ഒന്നും പറയില്ലെന്ന് പറഞ്ഞ് അദ്ദേഹം നമ്മളെ കൂളാക്കി.
നല്ല സപ്പോര്‍ട്ടായിരുന്നു അദ്ദേഹം. അതു തന്നെ വലിയ ധൈര്യമായിരുന്നു. മമ്മൂക്കയെ കാണുമ്പോള്‍ മിണ്ടണമെന്ന് നമുക്കുണ്ട്. പക്ഷേ അതിനുള്ള ഒരു ധൈര്യം ഉണ്ടാവില്ല. പിന്നെ മമ്മൂക്ക തന്നെ എന്നോട് ഇങ്ങോട്ട് സംസാരിക്കുകയായിരുന്നു.
കെട്ട്യോളാണെന്റെ മാലാഖ കണ്ടിരുന്നെന്നും നന്നായി ചെയ്‌തെന്നും പറഞ്ഞു. അത് കേട്ടപ്പോള്‍ വലിയ സന്തോഷമായി. ജോണി ആന്റണി ചേട്ടനോട് എന്റെ അഭിനയത്തെ കുറിച്ചൊക്കെ അദ്ദേഹം പറഞ്ഞതായി പിന്നീട് അറിഞ്ഞു’, എന്നും സ്മിനു സിജോ പറഞ്ഞു.
