Connect with us

‘ജനത്തെ കരുതലോടെ സംരക്ഷിച്ചതിനാലാണ് പിണറായി സര്‍ക്കാരിന് ഭരണ തുടര്‍ച്ചയുണ്ടായത്’; കേരളം ലോകത്തിന് തന്നെ മാതൃകയാകുമെന്ന് മാലാ പാര്‍വതി

Malayalam

‘ജനത്തെ കരുതലോടെ സംരക്ഷിച്ചതിനാലാണ് പിണറായി സര്‍ക്കാരിന് ഭരണ തുടര്‍ച്ചയുണ്ടായത്’; കേരളം ലോകത്തിന് തന്നെ മാതൃകയാകുമെന്ന് മാലാ പാര്‍വതി

‘ജനത്തെ കരുതലോടെ സംരക്ഷിച്ചതിനാലാണ് പിണറായി സര്‍ക്കാരിന് ഭരണ തുടര്‍ച്ചയുണ്ടായത്’; കേരളം ലോകത്തിന് തന്നെ മാതൃകയാകുമെന്ന് മാലാ പാര്‍വതി

ചരിത്രം തിരുത്തി കുറിച്ച് തുടര്‍ ഭരണത്തിലേറുന്ന പിണറായി സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിച്ച് നടി മാലാ പാര്‍വതി. ജനത്തെ കരുതലോടെ സംരക്ഷിച്ചതിനാലാണ് പിണറായി സര്‍ക്കാരിന് ഭരണ തുടര്‍ച്ചയുണ്ടായതെന്ന് മാലാ പാര്‍വ്വതി പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘ജനത്തെ കരുതലോടെ സംരക്ഷിച്ചത് കൊണ്ട്.. തുടര്‍ ഭരണം ലഭിച്ച സര്‍ക്കാരിന് അഭിവാദ്യങ്ങള്‍. പുതിയ ടീമിന് എന്തൊരു തിളക്കം. ഗോവിന്ദന്‍ മാസ്റ്റര്‍, പി രാജീവ്, കെ.എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, വീണാ ജോര്‍ജ്, ബിന്ദു, ചിഞ്ചുറാണി അങ്ങനെ ഒന്നിനൊന്ന് സമര്‍ത്ഥര്‍..! പുതിയ പ്രതീക്ഷ. പുതിയ സ്വപ്നം. കേരളം.. ഇന്ത്യയില്‍ മാത്രമല്ല.. ലോകത്തിന് മാതൃകയാകും.’ എന്നാണ് മാലാ പാര്‍വതി കുറിച്ചത്.

ഇതിനോടകം തന്നെ നിരവധി പേരാണ് പിണറായി സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്തെത്തിയത്. ബാലചന്ദ്ര മേനോന്‍, മോഹന്‍ ലാല്‍ എന്നിവര്‍ പിണറായി വിജയനെ കുറിച്ച് പറഞ്ഞ് പങ്കുവെച്ച കുറിപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അധികാരമേല്‍ക്കുന്ന മുഖ്യമന്ത്രി ഈ നിമിഷം അണിഞ്ഞിരിക്കുന്നത് ഒരു മുള്‍ക്കിരീടം തന്നെയാണ്… കോവിഡിന്റെ പൂണ്ടടക്കമുള്ള ആക്രമണം ഒരു ഭാഗത്തു …അറബിക്കടലിലെ ന്യൂനമര്‍ദ്ദം മറ്റൊരിടത്തു… ഡിങ്കിപ്പനിയും ബ്ലാക്ക് ഫങ്കസും തൊട്ടു പിന്നാലെ ….

ഈ ചുറ്റുപാടില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മറന്ന് നമ്മുടെ കൊച്ചുകേരളത്തെ ഒന്ന് ‘ഉഷാറായി’ എടുക്കുന്നതിലേക്കു മുഖ്യമന്ത്രിയുടെ കരങ്ങള്‍ക്കു ശക്തി പകരാനുള്ള ഒരു ബാധ്യത ഓരോ പൗരനുമുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു ..

ഇത് നമ്മുടെ നാടിന്റെ പ്രശ്നമാണ് ….നമ്മുടെ പ്രശ്നമാണ് …എത്രയും പെട്ടന്ന് ഈ കോവിഡ് മഹാമാരിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളില്‍ സര്‍ക്കാരിനുള്ള കൂട്ടായ പിന്തുണ നമുക്ക് നല്‍കാം. തല്‍ക്കാലം പുര കത്തിക്കൊണ്ടിരിക്കുകയാണെന്നു നമുക്ക് എല്ലാവര്‍ക്കും അറിയാം.

ഈ നേരം നോക്കി ആരും ഇല വെട്ടാന്‍ പോകരുത് എന്നാണു ‘റോസസ് ദി ഫാമിലി ക്ലബ്ബ് ‘ എന്ന കുടുംബ കൂട്ടായ്മയുടെ പേരില്‍ എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത് …..ഈ സന്ധി ഒന്ന് താണ്ടിക്കഴിഞ്ഞാല്‍ നമുക്ക് വീണ്ടും രാഷ്ട്രീയം കളിക്കാം… രാഷ്ട്രീയത്തില്‍ കളിയും കളിയില്‍ രാഷ്ട്രീയവുമില്ലെങ്കില്‍ പിന്നെ എന്ത് രസം… അല്ലെ ? എന്ന് പറഞ്ഞ് കൊണ്ടാണ് ബാലചന്ദ്ര മേനോന്‍ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

അതേസമയം രണ്ടാം പിണറായി മന്ത്രി സഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളാണ് ഇന്ന് മൂന്നരക്ക് സത്യപ്രതിജ്ഞ ചെയ്യുന്നത്. സെക്രട്ടറിയേറ്റിന് പിന്നിലായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലികൊടുക്കും. 300 പേര്‍ക്കാണ് ഇരിപ്പടം തയ്യാറാക്കിയിരിക്കുന്നത്.

More in Malayalam

Trending

Recent

To Top