രണ്ടാം പിണറായി മന്ത്രിസഭയില്‍ സഭയില്‍ നിന്നും കെ.കെ. ശൈലജയെ ഒഴിവാക്കിയതില്‍ സോഷ്യല്‍ മീഡിയയിലടക്കം വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഈ സാഹചര്യത്തില്‍ നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടി മാലാ പാര്‍വതി രംഗത്തുവന്നു.
‘മന്ത്രിസഭയില്‍ പുതിയ ആള്ക്കാര് നല്ലതല്ല എന്നല്ല. കഴിവുള്ളവര്‍ ആണ് തന്നെ. പക്ഷേ ഷൈലജ ടീച്ചര്‍ ജനങ്ങള്‍ക്കിടയില്‍ ഒരു വികാരം തന്നെയാണ്. അവരുണ്ടാകണം എന്നാഗ്രഹിച്ച് വോട്ട് ചെയ്ത ധാരാളം പേരുണ്ട്.
ന്യായത്തിന്റെ ഭാഷ മാത്രം മനസ്സിലാകുന്നവര്‍ക്ക് ചിലപ്പോള്‍ ബോദ്ധ്യപ്പെടില്ല. ഇങ്ങനെ ഒരു സാഹചര്യം നിലനില്ക്കുന്നു.
ആരോഗ്യ പ്രതിസന്ധിയില്‍ ജനങ്ങളോടൊപ്പം നിന്ന ടീച്ചറിനെ.. മന്ത്രിയാക്കണം എന്ന് പറയാന്‍ ജനാധിപത്യത്തില്‍ അവകാശം ഉണ്ട് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.’മാലാ പാര്‍വതി പറഞ്ഞു.
മാല പാര്‍വതിയെ കൂടാതെ നിരവധി സിനിമാ താരങ്ങളും സംവിധായകരും അടക്കം നിരവധി പേരാണ് ടീച്ചറിനെ ഒഴിവാക്കിയതില്‍ നിരാശ അറിയിച്ചത്.
പാര്‍വതി തിരുവോത്ത്, ഗീതു മോഹന്‍ദാസ്, രേവതി സമ്പത്ത് എന്നു തുടങ്ങി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...