Malayalam
മണിക്കുട്ടന് സെലിബ്രിറ്റി ഫ്രണ്ട്‌സിന്‌റെ സപ്പോര്‍ട്ട് കാണുന്നില്ലല്ലോ? ചോദ്യത്തിന് ഉത്തരവുമായി അരവിന്ദ് കൃഷ്ണന്‍!
മണിക്കുട്ടന് സെലിബ്രിറ്റി ഫ്രണ്ട്‌സിന്‌റെ സപ്പോര്‍ട്ട് കാണുന്നില്ലല്ലോ? ചോദ്യത്തിന് ഉത്തരവുമായി അരവിന്ദ് കൃഷ്ണന്‍!
ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിൽ ഏറെ പ്രതീക്ഷയുള്ള മല്‍സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. ഫൈനലിൽ മാത്രമല്ല ഒന്നാമതെത്തും എന്നുവരെ പലരും ഉറപ്പിച്ചിട്ടുണ്ട്. നടന്റെ ക്യാരക്ടറും ഗെയിമും കണ്ടാണ് പലരും സോഷ്യല്‍ മീഡിയയില്‍ എംകെയുടെ ആരാധകരായത്.
തുടക്കം മുതല്‍ ബിഗ് ബോസില്‍ ശ്രദ്ധേയ പ്രകടനമാണ് മണിക്കുട്ടന്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇത്തവണ പ്രേക്ഷക പിന്തുണ കൂടുതലുളള മല്‍സരാര്‍ത്ഥിയാണ് മണിക്കുട്ടനെന്നാണ് പൊതുവെയുളള വിലയിരുത്തല്‍. കഴിഞ്ഞ ദിവസം നടന്ന ഓപ്പണ്‍ നോമിനേഷനിലൂടെ മണിക്കുട്ടനും എവിക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു.
സായി വിഷ്ണു, കിടിലം ഫിറോസ്, അനൂപ്, നോബി, ഡിംപല്‍ തുടങ്ങിയവരാണ് ലിസ്റ്റില്‍ വന്ന മറ്റു മല്‍സരാര്‍ത്ഥികള്‍. എന്നാൽ, നോമിനേഷന് പിന്നാലെ മണിക്കുട്ടന്‌റെ അടുത്ത സുഹൃത്തും നടി ശരണ്യ മോഹന്‌റെ ഭര്‍ത്താവുമായ ഡോ അരവിന്ദ് കൃഷ്ണന്‌റെ കുറിപ്പ് ശ്രദ്ധ നേടിയിരുന്നു .
മണിക്കുട്ടന് പിന്തുണ അറിയിച്ച് മുന്‍പ് പലതവണ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു ഇരുവരും.
മണിക്കുട്ടന്‍ ഉളളതുകൊണ്ട് മാത്രമാണ് ബിഗ് ബോസ് കാണുന്നതെന്നാണ് മുന്‍പ് ശരണ്യയും ഭര്‍ത്താവും പറയുകയുമുണ്ടായി . അടുത്തിടെ മണിക്കുട്ടന്‌റെ പാസ്‌പോര്‍ട്ട് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചവര്‍ക്കെതിരെ അരവിന്ദ് രംഗത്തെത്തിയിരുന്നു. ഇതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് മണിക്കുട്ടന്റെ കുടുംബമെന്നാണ് അന്ന് തന്‌റെ ഇന്‍സ്റ്റാ പോസ്റ്റിലൂടെ അരവിന്ദ് അറിയിച്ചത്.
കൂടാതെ ഫോട്ടോഷോപ്പ് ഒകെ ചെയ്യുമ്പോ വൃത്തിക്ക് ചെയ്യണം കേട്ടോ എന്നും എഡിറ്റ് ചെയ്തവരെ കളിയാക്കി അരവിന്ദ് കുറിച്ചിരുന്നു. ഇപ്പോഴിതാ മണിക്കുട്ടനെ കുറിച്ചുളള പുതിയൊരു ഇന്‍സ്റ്റാ പോസ്റ്റുമായും എത്തിയിരിക്കുകയാണ് അദ്ദേഹം. കുറച്ചധികം പേര്‍ ഇന്‍ബോക്‌സില്‍ അയച്ച ചോദ്യം ആണ്.
മണിക്കുട്ടന്റെ പല സെലിബ്രിറ്റി ഫ്രെണ്ട്‌സും പുള്ളികാരനെ സപ്പോര്‍ട്ട് ചെയ്തു കാണുന്നില്ലലോ എന്ന്. വേറെ പല കോണ്ടെസ്റ്റാണ്ട്‌സിനും പലരും ഇടുന്നുണ്ടല്ലോ എന്ന് അരവിന്ദ് പോസ്റ്റില്‍ പറയുന്നു. തുടര്‍ന്ന് ഇതിനുളള മറുപടിയും അദ്ദേഹം നല്‍കുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ,
പലരും ബിഗ് ബോസ്സ് പരിപാടി പോലും കാണുന്നുണ്ടാവില്ല എന്നാണ് എന്റെ ഒരു വിശകലനം. അവരുടേതായ തിരക്കുകളും കാണുമായിരിക്കും. അതൊക്കെ പോട്ടെ..എനിക്കൊരു കാര്യമേ അറിയൂ. മണികുട്ടനെ ഇത് വരെ എത്തിച്ചത് നിങ്ങള്‍ ആണ്. പ്രേക്ഷകര്‍.
അത് തന്നെ ആണ് മണിയുടെ മുതല്‍കൂട്ടും. നിങ്ങളുടെ സപ്പോര്‍ട്ടിനു മുകളില്‍ ഒന്നും ഇല്ല. കീപ്പ് സപ്പോര്‍ട്ടിംഗ്. വരും ദിവസങ്ങള്‍ നിര്‍ണായകം ആണ് എന്ന് ഓര്‍മപ്പെടുത്തുന്നു. ഐ സപ്പോര്‍ട്ട് എംകെ എന്നാണ് അരവിന്ദ് കുറിച്ചത്.
അതേസമയം ഇത്തവണ ഫൈനലിസ്റ്റുകളില്‍ ഒരാളായി പലരും പ്രവചിച്ച മല്‍സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. ഇടയ്ക്ക് പുറത്തുപോയെങ്കിലും പിന്നീട് റീഎന്‍ട്രി നടത്തി ഹൗസില്‍ വീണ്ടും ആക്ടീവായിരുന്നു താരം. കഴിഞ്ഞ ദിവസം കിടിലം ഫിറോസിന്‌റെ ഗ്രൂപ്പിസത്തിനെതിരെ എല്ലാം മണിക്കുട്ടന്‍ സംസാരിച്ചിരുന്നു.
ABOUT BIGG BOSS