Connect with us

ജനങ്ങള്‍ക്ക് എന്നെ രാഷ്ട്രീയത്തില്‍ വേണ്ട സിനിമയില്‍ മാത്രം മതി; തെരെഞ്ഞെടുപ്പിന് പിന്നാലെ മുങ്ങിയതല്ലെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി

Malayalam

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ധര്‍മജന്‍ ബോള്‍ഗാട്ടി. തെരഞ്ഞെടുപ്പിന് പിന്നാലെ ധര്‍മജന്‍ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി നേപ്പാളിലേയ്ക്ക് പോയിരുന്നു.

എന്നാല്‍ ബാലുശ്ശേരി മണ്ഡലത്തിലെ പരാജയത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളാണ് ധര്‍മജനെ കുറിച്ച് ഇറങ്ങിയത്. ധര്‍മജന്‍ മുങ്ങി എന്ന തരത്തിലായിരുന്നു ട്രോളുകള്‍.

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പര്തികരണവുമായി എത്തിയിരിക്കുകയാണ് ധര്‍മജന്‍. ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ധര്‍മജന്‍ ഇലക്ഷണ്‍ ട്രോളുകളെ കുറിച്ച് മനസു തുറന്നത്.

‘ഞാന്‍ അവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും അറിയാമായിരുന്നു. അതുപോലെ ഞാന്‍ പ്രസംഗങ്ങള്‍ക്കിടയില്‍ പറഞ്ഞിട്ടുമുണ്ട് നേപ്പാളില്‍ ഷൂട്ടിങ്ങിന് പോകുമെന്നും തെരഞ്ഞടുപ്പ് മൂലം മാറ്റിവെച്ച ഷൂട്ടിങ്ങ് ആണ്, അത് തീര്‍ത്തുകൊടുക്കേണ്ട ബാധ്യത എനിക്കുണ്ട് എന്ന് ചുറ്റും ഉള്ളവരോട് പറഞ്ഞിരുന്നു.

ഇലക്ഷന്‍ കമ്മിറ്റിയിലും അടുത്ത സുഹൃത്തുക്കളോടും ഞാന്‍ പറഞ്ഞതാണ്. മുങ്ങി എന്ന് പറയാന്‍ പറ്റില്ല. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം പോലും ഞങ്ങള്‍ ഷൂട്ടിങ്ങില്‍ ആയിരുന്നു റേഞ്ച് കിട്ടാത്ത ഒരു സ്ഥലത്ത്.

ബാലുശ്ശേരിയിലെ ജനങ്ങള്‍ക്ക് മനസ്സിലായി അവര്‍ക്ക് എന്നെ രാഷ്ട്രീയത്തില്‍ വേണ്ട സിനിമയില്‍ മാത്രം മതി എന്നാണ് ധര്‍മജന്‍ പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top