Connect with us

സാരിയില്‍ അതി മനോഹരിയായി നവ്യ നായര്‍; ആരാധകരുടെ മനം കവര്‍ന്ന് താരം

Malayalam

സാരിയില്‍ അതി മനോഹരിയായി നവ്യ നായര്‍; ആരാധകരുടെ മനം കവര്‍ന്ന് താരം

സാരിയില്‍ അതി മനോഹരിയായി നവ്യ നായര്‍; ആരാധകരുടെ മനം കവര്‍ന്ന് താരം

നന്ദനം എന്ന ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് നവ്യ നായര്‍. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലൂടെ നവ്യ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയെങ്കിലും ഇന്നും ബാലാമണിയായി ആണ് പ്രേക്ഷകര്‍ നവ്യയെ കാണുന്നത്. നവ്യയുടെ കരിയറിലെ വഴിത്തിരിവായ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ബാലാമണി.

സിനിമയില്‍ സജീവമായി നിന്നിരുന്ന നവ്യ വിവാഹശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നവ്യ നായര്‍ സജീവമാണ്.

തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെയ്ക്കാറുള്ള നവ്യയുടെ ഓരോ ചിത്രങ്ങളും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

ഇപ്പോഴിതാ സാരിയില്‍ മനോഹരിയായി നില്‍ക്കുന്ന നവ്യയുടെ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. സാരിയില്‍ നവ്യയെ കാണാന്‍ പ്രത്യേക ഭംഗിയുണ്ടെന്നാണ് കമന്റുകള്‍.

നീണ്ടൊരു ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ് നവ്യ നായര്‍.

വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തില്‍ നവ്യയെ കൂടാതെ വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്‍, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.

More in Malayalam

Trending

Recent

To Top