Malayalam
സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ ആളുകളുടെ എണ്ണം ചുരുക്കണമെന്ന് നടന് വിനായകന്
സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ ആളുകളുടെ എണ്ണം ചുരുക്കണമെന്ന് നടന് വിനായകന്
Published on
രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായിത്തുടരുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ ആളുകളുടെ എണ്ണം ചുരുക്കണമെന്ന് നിരവധി പേരാണ് ആവശ്യപ്പെട്ടത്.
ഇപ്പോഴിതാ നടന് വിനായകനും അതേ ആവശ്യം ഉന്നയിച്ച് എത്തിയിരിക്കുകയാണ്. സിപിഐ ദേശീയ അംഗവും, രാജ്യസഭാംഗവുമായ ബിനോയ് വിശ്വത്തിന്റെ പോസ്റ്റാണ് വിനായകന് പങ്കുവെച്ചിരിക്കുന്നത്.
കൊവിഡ്, ട്രിപ്പിള്‍ ലോക്ഡൗണ്‍, മഴക്കെടുതി എന്നീ സാഹചര്യത്തില്‍ സത്യപ്രതിജ്ഞ മന്ത്രിമാര്‍, രണ്ട് കുടുംബാംഗങ്ങള്‍, അനിവാര്യ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മാത്രമായി ചുരുക്കുന്നതല്ലേ ഉചിതം എന്നാണ് ബിനോയ് വിശ്വം ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം കുറിച്ചത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ വിനായകന് തന്റെ അഭിപ്രായങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. നിരവധി പേരാണ് താരത്തിന്റെ ഓരോ പോസ്റ്റിനും കമന്റുമായി എത്തുന്നത്.
Continue Reading
You may also like...
Related Topics:Vinayakan
