Malayalam
ഈ നിലയില്‍ എത്താന്‍ കാരണം സൈൂര് ആക്രമണങ്ങള്‍, തുറന്ന് പറഞ്ഞ് അനാര്‍ക്കലി മരയ്ക്കാര്‍
ഈ നിലയില്‍ എത്താന്‍ കാരണം സൈൂര് ആക്രമണങ്ങള്‍, തുറന്ന് പറഞ്ഞ് അനാര്‍ക്കലി മരയ്ക്കാര്‍
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അനാര്‍ക്കലി മരയ്ക്കാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
എല്ലാം തുറന്ന് പറയുന്ന വ്യക്തി ആയതു കൊണ്ടു തന്നെ വളരെ വലിയ സൈബര്‍ ആക്രമണങ്ങള്‍ അനാര്‍ക്കലിയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് നേരെ നേരിടുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് പറയുകയാണ് അനാര്‍ക്കലി.
ഓണ്‍ലൈന്‍ ആക്രമണങ്ങളാണ് ഞാനൊക്കെ ഇന്‍സ്റ്റഗ്രാമില്‍ വലിയ നിലയില്‍ എത്താന്‍ കാരണം. അപ്പോള്‍ അവരോട് നന്ദി പറയണം. പിന്നെ അത്തരം ആക്രമണങ്ങള്‍ എന്നെമാനസ്സികമായി ബാധിക്കാന്‍ സമ്മതിക്കാറില്ല.
അതിനെ അവഗണിക്കുകയാണ് പതിവ്. ഒരിക്കല്‍ പോലും സൈബര്‍ ആക്രമണങ്ങളില്‍ വിഷമിച്ചിരുന്നിട്ടില്ല. ആദ്യമായി ഉണ്ടായപ്പോള്‍ പോലും എന്നും അനാര്‍ക്കലി പറഞ്ഞു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് അനാര്‍ക്കലി പറഞ്ഞിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് കടയില്‍ പോകുമ്പോഴാണ് മോശം അനുഭവം നേരിട്ടത്.
ഒരു മനുഷ്യന് ചോക്ലേറ്റ് വാങ്ങിത്തന്ന് ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി ശരീരത്തില്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്ന് അനാര്‍ക്കലി മരയ്ക്കാര്‍ പറയുന്നു. അന്ന് അയാളുടെ പിടിയില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നെന്നും താരം പറയുന്നു.
അന്ന് എന്താണ് അയാള്‍ ചെയ്യുന്നത് അറിയില്ലെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടില്‍ ചെന്ന് പറയാന്‍ പേടിയുണ്ടായിരുന്നു. എന്നാലും അമ്മയോട് കാര്യം പറഞ്ഞു.
അപ്പോള്‍ അത്തരം കാര്യങ്ങള്‍ നീ തനിയെ ഡീല്‍ ചെയ്യണമെന്നാണ് അമ്മ പറഞ്ഞത്. അന്ന് അവിടുന്ന് ഇങ്ങോട്ട് എന്റെ കാര്യങ്ങള്‍ എല്ലാം ഞാന്‍ തന്നെയാണ് ഡീല്‍ ചെയ്തിട്ടുള്ളതെന്ന് അനാര്‍ക്കലി പറഞ്ഞു.
പാട്ടുപാടാനും ഡാന്‍സ് കളിക്കാനും കൂടുതല്‍ ഇഷ്ടമായിരുന്നു. എന്നാല്‍ അവസരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. അവസരങ്ങള്‍ ലഭിക്കാത്തത് വലിയ സങ്കടമായിരുന്നു. താന്‍ ടോം ബോയ് ആയി നടക്കുന്ന ഒരു കുട്ടിയായിരുന്നെന്നും അനാര്‍ക്കലി പറയുന്നു.
ആനന്ദം എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികള്‍ക്ക് പ്രിയങ്കരിയാകുന്നത്. ആനന്ദത്തിന് ശേഷം വിമാനം, മന്ദാരം, ഉയരെ എന്ന ചിത്രങ്ങളിലും പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്തിരുന്നു.
