Malayalam
‘പണിയെടുക്കുന്നവര്‍ക്ക് മാത്രമാണ് തെറ്റുകള്‍ സംഭവിക്കുന്നത്’, പുതിയ വിശദീകരണ വീഡിയോയുമായി അനുപം ഖേര്‍
‘പണിയെടുക്കുന്നവര്‍ക്ക് മാത്രമാണ് തെറ്റുകള്‍ സംഭവിക്കുന്നത്’, പുതിയ വിശദീകരണ വീഡിയോയുമായി അനുപം ഖേര്‍
മോദി സര്‍ക്കാരിന്റെ വീഴ്ച്ചകളെ കുറിച്ച് സംസാരിച്ചതിന് പിന്നാലെ ഹിന്ദിയില്‍ വിശദീകരണ പോസ്റ്റുമായി ബോളിവുഡ് താരം അനുപം ഖേര്‍. ‘പണിയെടുക്കുന്നവര്‍ക്കെ തെറ്റ് സംഭവിക്കു’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘പണിയെടുക്കുന്നവര്‍ക്ക് മാത്രമാണ് തെറ്റുകള്‍ സംഭവിക്കുന്നത്. അല്ലാത്തവര്‍ അവരുടെ ജീവിതത്തിലെ കുറ്റങ്ങള്‍ പറഞ്ഞ് അവരുടെ ജീവതം അവസാനിപ്പിക്കും’ എന്നായിരുന്നു അനുപം ഖേര്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തത്.
‘കേന്ദ്രത്തിന് എവിടെയോ പിഴച്ചു. സ്വന്തം ഇമേജിനേക്കാള്‍ പൗരന്മാരുടെ ജീവനാണ് വലുതെന്ന് മനസിലാക്കേണ്ട സമയമാണിത്. ഉയര്‍ന്ന് വരുന്ന വിമര്‍ശനങ്ങള്‍ ശരിയാണെന്നാണ് എനിക്ക് തോന്നുന്നത്.
സര്‍ക്കാരിന് വോട്ട് ചെയ്ത ജനങ്ങള്‍ക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്യേണ്ട സമയമാണിത്. ശവശരീരങ്ങള്‍ ഒഴുകുന്നത് കണ്ട് മിണ്ടാതിരിക്കാന്‍ മനുഷ്യത്വമില്ലാത്ത വ്യക്തിക്കെ കഴിയൂ. പക്ഷെ ഈ അവസരം മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ദുരുപയോഗം ചെയ്യുന്നതും ശരിയല്ല.
പൗരന്മാര് എന്ന നിലയില്‍ നമ്മള് ക്ഷുബിതരാകേണ്ടിയിരിക്കുന്നു. സംഭവിച്ചതിന് സര്‍ക്കാര്‍ ഉത്തരവാദികളാണെന്ന് സമ്മതിക്കുകയാണ് വേണ്ടത്; എന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ബിജെപി അനുഭാവി ആയ അദ്ദേഹത്തില്‍ നിന്നും കഴിഞ്ഞ ദിവസം വന്ന പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പോ്സ്റ്റുമായി അദ്ദേഹം വീണ്ടും എത്തിയിരിക്കുന്നത്.
