Connect with us

മെഹന്തി കൊണ്ട് ഒരു കോഡ് അടങ്ങുന്ന ചിത്രം, ബിഗ് ബോസ് ഹൗസിൽ നിന്ന് പ്രണയിനിക്ക് രഹസ്യ സന്ദേശം അയച്ച് അനൂപ്… അനൂപിന്റെ ഈഷ വീണ്ടും ചർച്ചയാകുന്നു.. കയ്യോടെ പിടിച്ച് പ്രേക്ഷകർ

Malayalam

മെഹന്തി കൊണ്ട് ഒരു കോഡ് അടങ്ങുന്ന ചിത്രം, ബിഗ് ബോസ് ഹൗസിൽ നിന്ന് പ്രണയിനിക്ക് രഹസ്യ സന്ദേശം അയച്ച് അനൂപ്… അനൂപിന്റെ ഈഷ വീണ്ടും ചർച്ചയാകുന്നു.. കയ്യോടെ പിടിച്ച് പ്രേക്ഷകർ

മെഹന്തി കൊണ്ട് ഒരു കോഡ് അടങ്ങുന്ന ചിത്രം, ബിഗ് ബോസ് ഹൗസിൽ നിന്ന് പ്രണയിനിക്ക് രഹസ്യ സന്ദേശം അയച്ച് അനൂപ്… അനൂപിന്റെ ഈഷ വീണ്ടും ചർച്ചയാകുന്നു.. കയ്യോടെ പിടിച്ച് പ്രേക്ഷകർ

ബിഗ് ബോസ്സ് അവസാന ഘട്ടത്തോട് അടുത്തിരിക്കുകയാണ്. വാശിയേറിയ മത്സരം ഹൗസിൽ അരങ്ങേറുമ്പോൾ ചില രസകരമായ സംഭവങ്ങളും ബിഗ് ബോസ് ഹൗസിൽ നടക്കുന്നുണ്ട്.

ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥിയാണ് അനൂപ് കൃഷ്ണൻ. എല്ലാവരോടും അടുത്ത സൗഹൃദമാണ് ഇദ്ദേഹം പുലർത്തുന്നത്. അനൂപിനെ പോലെ അദ്ദേഹത്തിന്റെ പ്രണയിനിയും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.

താൻ പ്രണയത്തിലാണെന്ന് അനൂപ് ഇടയ്ക്കിടെ പറയുന്നുണ്ട് എങ്കിലും ആരാണ് അദ്ദേഹത്തിന്റെ പ്രണയിനി എന്ന കാര്യത്തിൽ മാത്രം വ്യക്തത വന്നിരുന്നില്ല. എന്നാൽ അനൂപിന്റെ പിറന്നാൾ ദിനമാണ് മുഖം കാണിക്കാതെ അദ്ദേഹത്തിന് നിറയെ സർപ്രൈസുകൾ ഒരുക്കികൊണ്ട് അദ്ദേഹത്തിന്റെ ജീവിത നായിക വീഡിയോയിൽ എത്തിയത്.

ഞാൻ ഇവിടെ നിനക്കായി ഉണ്ട്, ലവ് യൂ തുടങ്ങി പ്രണയം തുളുമ്പുന്ന വാക്കുകളിലൂടെയാണ് അനൂപ് ഈഷ എന്ന് വിളിക്കുന്ന പ്രണയിനി സംസാരിച്ചത്. താൻ ബിഗ് ബോസ് വീട്ടിൽ എത്തിയ ശേഷം അവളുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞതിന്റെ സന്തോഷം നടന്റെ മുഖത്ത് വ്യക്തമായിരുന്നു.

ഇപ്പോഴിത പ്രിയപ്പെട്ടവൾക്ക് ബിഗ് ബോസ് ഹൗസിൽ നിന്ന് ഒരു സന്ദേശം അയച്ചിരിക്കുകയാണ് അനൂപ്. ഒരു കോഡ് അടങ്ങുന്ന ചിത്രമാണ് അനൂപ് വരച്ചത്. മെഹന്തി കൊണ്ട് അനൂപ് ചിത്രം വരക്കുന്നത് ക്യാമറ പകർത്തിയിരുന്നു. പിന്നീട് ആ ചിത്രവുമായി രമ്യയുടേയും സായിയുടേയും അടുത്തേയ്ക്ക് നടൻ എത്തുകയായിരുന്നു. ചിത്രത്തിൽ ചില അക്ഷരങ്ങളും ഉണ്ടായിരുന്നു. ഇവർ അത് വായിക്കുകയും ചെയ്തു.

പിന്നീട് ഈ ചിത്രം നടൻ ക്യാമറയിലേയ്ക്ക് കാണിക്കുകയും ചെയ്തിരുന്നു. പൂക്കളുടെ പശ്ചാത്തലത്തിലാണ് പ്രണയിനിയുടെ പേര് അനൂപ് എഴുതിയത്. ഇഷ എന്ന് എഴുതിയിരിക്കുന്നത് വ്യക്തമായി കാണാൻ സാധിക്കും. ക്യാമറയിലേക്ക് ചിത്രം തിരിച്ചു വച്ചപ്പോൾ (HRD EISHA) എന്നാണ് എഴുതിയിരിക്കുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്. അനൂപിന്റെ രഹസ്യ സന്ദേശം കൂടി പുറത്തു വന്നതോടെ നടന്റെ പ്രണയിനിയെ കണ്ടുപിടിക്കാനുള്ള തിരച്ചിലിലാണ് പ്രേക്ഷകർ. .

ഈഷ എന്നാണ് തന്റെ പ്രണയിനിയുടെ പേര് എന്ന് അനൂപ് തുറന്നു പറഞ്ഞപ്പോൾ മുതൽ അനൂപിന്റെ പ്രണയിനിയെ തേടുകയാണ് സോഷ്യൽ മീഡിയ. ഇനി അനൂപിന് ഒപ്പം അഭിനയിക്കുന്ന ഏതെങ്കിലും സീരിയൽ നടിയാണോ കക്ഷി എന്നുള്ള ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു

ബിഗ് ബേസിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം വിവാഹമുണ്ടാകുമെന്ന് നടൻ സൂചന നൽകിയിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top