പഴയത് പോലെ പുതിയ സിനിമകളില്‍ പാട്ടിന് പ്രാധാന്യമില്ലെന്നും നല്ല പാട്ടുകളൊന്നും ഉണ്ടാകുന്നില്ലെന്നും ഗാനരചയിതാവ് ബിച്ചു തിരുമല.പുതിയ സിനിമാപ്പാട്ടുകളില്‍ സംഗീതത്തിനു മാത്രമാണ് പ്രാധാന്യം കൊടുക്കുന്നത്.
വരികള്‍ ആര്‍ക്കുവേണമെങ്കിലും എഴുതാമെന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും ബിച്ചു തിരുമല പറയുന്നു. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.
ട്യൂണിനൊപ്പിച്ച് വാക്കുകള്‍ ചേര്‍ത്തു വെയ്ക്കുന്നതിലല്ല കാര്യം. ഇപ്പോഴത്തെ പാട്ടുകളില്‍ അതു മാത്രമാണ് കാണുന്നത്. പാട്ടെഴുതുമ്പോള്‍ വാക്കുകളുടെ അര്‍ഥവും ആശയവും സിനിമയുടെ കഥാഘടനയും സന്ദര്‍ഭവും അറിഞ്ഞിരിക്കണം.
ഒരു പാട്ടെഴുതുമ്പോള്‍ എന്തിനെപ്പറ്റിയാണ് നമ്മള് എഴുതുന്നതെന്നതിനെപ്പറ്റി നല്ല ധാരണയുണ്ടായിരിക്കണം, ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം അറിഞ്ഞിരിക്കണം. അതൊക്കെ മനസ്സിലാക്കി എഴുതുന്ന പാട്ടുകള്‍ എക്കാലവും നിലനില്ക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...