മാതൃദിനത്തില്‍ അമ്മ സുല്‍ഫത്തിന് ആശംസകളുമായി ദുല്‍ഖര്‍ സല്മാന്. ഫേസ്ബുക്കില്‍ അമ്മയുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ദുല്‍ഖര്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ നിര്‍വചനമാണ്, സൗന്ദര്യത്തിന്റെയും സൗകുമാര്യതയുടെയും സംക്ഷിപ്ത രൂപമാണ്. ഞങ്ങളെയെല്ലാം ഒന്നിച്ച് നിര്‍ത്തുന്ന ശക്തി. ഞങ്ങളെക്കുറിച്ച് ഏറ്റവും അധികം ആശങ്കപ്പെടുന്ന വ്യക്തി.
അവര്‍ തന്നെക്കാള്‍ ഞങ്ങള്‍ക്ക് സ്ഥാനം നല്കുന്നു. ഒരു നിമിഷം പോലും വിശ്രമിക്കാതെ ഒരേസമയം നിരവധി ജോലികള്‍ ചെയ്തു തീര്‍ക്കുന്നു. വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതിന് അപ്പുറമാണ് എന്റെ സുന്ദരി ഉമ്മിച്ചി. മാതൃദിനാശംസകള്‍ എന്നായിരുന്നു കുറിപ്പ്.
തെലുങ്ക് ചിത്രം ലെഫ്റ്റനന്റ് റാമിലാണ് നടന് ഇപ്പോള്‍ അഭിനയിക്കുന്നത്. നിലവില്‍ ലെഫ്റ്റനന്റ് റാമിന്റെ ചിത്രീകരണം കാശ്മീരില്‍ പുരോഗമിക്കുകയാണ്. ദുല്‍ഖര്‍ കാശ്മീരില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഇക്കാര്യം അറിയിച്ചിരുന്നു.
അതേസമയം റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ടാണ് അവസാനമായി ചിത്രീകരണം പൂര്‍ത്തിയായ ദുല്‍ഖര്‍ ചിത്രം. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക.
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...