Connect with us

സ്ഥിരരൂപങ്ങളെ പൊളിക്കാം, അതില്‍ പൊരിച്ച മീന്‍ ചോദിക്കുന്നതും ഉള്‍പ്പെടുന്നുവെന്ന് റിമ ; വനിത ശിശു ക്ഷേമ വകുപ്പിന് നന്ദി’!

Malayalam

സ്ഥിരരൂപങ്ങളെ പൊളിക്കാം, അതില്‍ പൊരിച്ച മീന്‍ ചോദിക്കുന്നതും ഉള്‍പ്പെടുന്നുവെന്ന് റിമ ; വനിത ശിശു ക്ഷേമ വകുപ്പിന് നന്ദി’!

സ്ഥിരരൂപങ്ങളെ പൊളിക്കാം, അതില്‍ പൊരിച്ച മീന്‍ ചോദിക്കുന്നതും ഉള്‍പ്പെടുന്നുവെന്ന് റിമ ; വനിത ശിശു ക്ഷേമ വകുപ്പിന് നന്ദി’!

സമൂഹമാധ്യമത്തിലൂടെ കഴിഞ്ഞ കുറച്ച് കാലങ്ങളായ പുരോഗമനപരമായ രീതിയില്‍ സമൂഹത്തിലെ സ്ഥിരരൂപങ്ങളെ പൊളിച്ചടിക്കിക്കൊണ്ടിരിക്കുകയാണ് സംസ്ഥാന വനിത ശിശു ക്ഷേമ വകുപ്പ്. ഇന്നത്തെ മാതൃദിന സന്ദേശവും അത്തരത്തിലൊന്നായിരുന്നു. ഇത്രയും കാലത്തെ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍.

‘വനിത ശിശു ക്ഷേമ വകുപ്പിലെ എല്ലാവരോടും നന്ദി അറിയിക്കാന്‍ പറ്റിയ അവസരമാണിത്. അവര്‍ സമൂഹമാധ്യമത്തിലൂടെ ചെയ്യുന്ന പുരോഗമനപരമായ കാര്യങ്ങള്‍ക്കാണ് ഈ നന്ദി. പുരോഗമനമായ സംസ്ഥാനമായ നമ്മള്‍ ഈ അടുത്ത കാലത്തായി സാധരയാക്കപ്പെടുന്ന ലിംഗപരമായ വേര്‍തിരിവിനെയും, പുരാഷാധിപത്യത്തിന്റെ തലങ്ങളെയും പൊളിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും ഇത്തരം സ്ഥിരരൂപങ്ങളെ പൊളിച്ചുകൊണ്ട് മുന്നേറാം, അതില്‍ ആ മീന്‍ പൊരിച്ചത് ചോദിക്കുന്നതും ഉള്‍പ്പെടുന്നു.’ റിമയുടെ വാക്കുകൾ.

ഇന്നത്തെ മാതൃദിനത്തില്‍ അമ്മയെന്ന വാക്കിന് പ്രതീക്ഷകളുടെ അമിത ഭാരമേല്‍പ്പിക്കുന്ന പതിറ്റാണ്ടുകളുടെ ശീലത്തെ പൊളിച്ചെഴുതുകയാണ് വനിത ശിശു ക്ഷേമ വകുപ്പ് ചെയ്തിരിക്കുന്നത്. അമ്മമാരെ മഹത്വവല്‍ക്കരിച്ചുകൊണ്ട് പാര്‍ശ്വവല്‍ക്കരിക്കുന്ന രീതിയ്ക്കെതിരെയാണ് വനിതാ ശിശുക്ഷേമവകുപ്പിന്റെ വഴിമാറി നടത്തം.

സ്നേഹത്തിന്റെ നിറകുടം, ക്ഷമയുടെ പര്യായം, സൂപ്പര്‍ വുമണ്‍ തുടങ്ങിയ അമ്മയെന്ന വാക്കിനൊപ്പം ചേര്‍ക്കുന്ന വാര്‍പ്പ് മാതൃകകളെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വനിതാ ശിശുക്ഷേമ വകുപ്പ് വെട്ടിത്തിരുത്തുന്നത്.

മറ്റുള്ളവരെപ്പോലെ സ്നേഹവും ക്ഷീണവും സ്നേഹവും ദേഷ്യവും എല്ലാമുള്ള ഒരു സാധാരണ വ്യക്തിയാണ് അമ്മയെന്ന് വനിതാ ശിശുക്ഷേമവകുപ്പ് ഓര്‍മ്മിപ്പിക്കുന്നു. പ്രതീക്ഷകളുടെ ഭാരമേല്‍പ്പിക്കുന്നതിനുപകരം അമ്മമാരും സാധാരണ മനുഷ്യരാണ് എന്ന് ഓര്‍ത്തുകൊണ്ട് അവരെ അവരായിത്തന്നെ അംഗീകരിക്കുകയാണ് വേണ്ടത് എന്ന സന്ദേശവും വനിതാ ശിശുക്ഷേമവകുപ്പ് പങ്കുവെക്കുന്നു.

ഒരു അമ്മ എങ്ങനെയൊക്കെ ആയിരിക്കണം എന്ന രീതിയിലുള്ള പ്രതീക്ഷകളും മുന്‍വിധികളും നമുക്ക് വേണ്ട. ഓരോ അമ്മയ്ക്കും അവരവരുടേതായ വ്യക്തിത്വമുണ്ട് എന്ന കാര്യം നാം അംഗീകരിക്കുകയാണ് വേണ്ടതെന്നും വനിതാ ശിശുക്ഷേമ വകുപ്പ് മാതൃദിനാശംസയിലൂടെ ഓര്‍മ്മിപ്പിക്കുന്നു.

about rima kallingal

More in Malayalam

Trending

Recent

To Top