News
‘കോവിഡ് വ്യാപനം തരണം ചെയ്യാന്‍ സ്റ്റാലിന്‍ സര്‍ക്കാരിനോട് സഹകരിക്കൂ.. അഭ്യര്‍ത്ഥനയുമായി ബിജെപി നേതാവ് ഖുഷ്ബു
‘കോവിഡ് വ്യാപനം തരണം ചെയ്യാന്‍ സ്റ്റാലിന്‍ സര്‍ക്കാരിനോട് സഹകരിക്കൂ.. അഭ്യര്‍ത്ഥനയുമായി ബിജെപി നേതാവ് ഖുഷ്ബു
തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങളോട് സ്റ്റാലിന്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ അഭ്യര്‍ത്ഥിച്ച് ബിജെപി നേതാവും, നടിയുമായ ഖുശ്ബു സുന്ദര്‍.
സംസ്ഥാനത്ത് രണ്ടാഴ്ച്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു ഇതിനു പിന്നാലെയാണ് ഖുശ്ബുവിന്റെ ട്വീറ്റ്.
‘കോവിഡ് വ്യാപനം തരണം ചെയ്യാന്‍ ശ്രീ എംകെ സ്റ്റാലിന്റെ സര്‍ക്കാരിനോട് സഹകരിക്കൂ എന്ന് ഞാന്‍ തമിഴ്നാട്ടിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. കോവിഡുമായുള്ള യുദ്ധം സര്‍ക്കാര്‍ ഒറ്റക്ക് നടത്തേണ്ടതല്ല.
നമ്മളും അതില്‍ മുഖ്യ പങ്കാളികളാണ്. നമ്മുടെ ഭാഗം നമുക്ക് ചെയ്യാം. ഓരോ തുള്ളി ചേര്‍ന്നാണല്ലോ സമുദ്രം ഉണ്ടാകുന്നത്.’
മെയ് പത്ത് മുതലാണ് തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുന്നത്. തമിഴ്‌നാട്ടില്‍ ഏറ്റവും ഉയര്‍ന്ന രോഗബാധ നിരക്കായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
വെള്ളിയാഴ്ച്ച മാത്രം തമിഴ്‌നാട്ടില്‍ 26,465 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ്-19 രോഗികള്‍ 13,23,965 ആയി. ചെന്നൈയില്‍ മാത്രം ഇന്നലെ 6738 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.
