News
തന്നോടുള്ള ഇഷ്ടം കൊണ്ടാണ് അന്ന് റിമ അങ്ങനെ പറഞ്ഞത്, പക്ഷേ അത് പ്രചരിച്ചത് വേറെ ഒരു തരത്തില്‍
തന്നോടുള്ള ഇഷ്ടം കൊണ്ടാണ് അന്ന് റിമ അങ്ങനെ പറഞ്ഞത്, പക്ഷേ അത് പ്രചരിച്ചത് വേറെ ഒരു തരത്തില്‍
ദേശീയ അവാര്‍ഡ് ലഭിച്ചതിന് ശേഷവും തനിക്ക് സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് നടി സുരഭി ലക്ഷ്മി. സീരിയലില്‍ നിന്നും വരുന്നവര്‍ക്ക് മാര്‍ക്കറ്റില്ല എന്നാണ് പൊതുവെ സിനിമാക്കാര്‍ക്കിടയിലെ വിശ്വാസം.
അതു കൊണ്ട് തന്നെ എത്ര കഴിവ് തെളിയിച്ചാലും അതികഠിനമായി പ്രവര്‍ത്തിക്കേണ്ടി വരും എന്നാണ് സുരഭി പറയുന്നത്.
കൂടാതെ തനിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോഴുണ്ടായ ഒരു സംഭവവും താരം തുറന്നു പറഞ്ഞു. ദേശീയ പുരസ്കാരം ലഭിച്ചപ്പോള്‍ തന്റെ നാടായ നരിക്കുനിയില്‍ ഒരു സ്വീകരണം സംഘടിപ്പിച്ചിരുന്നു.
ദീദി ദാമോദരന്‍, സജിത മഠത്തില്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവരൊക്കെ അന്ന് അവിടെ വന്ന് പ്രസംഗിച്ചു. അന്ന് റിമ പറഞ്ഞു ”ഇനി ചെറിയ വേഷങ്ങളിലേക്ക് നിങ്ങള്‍ സുരഭിയെ വിളിക്കരുത്, വെല്ലുവിളി ഉയര്‍ത്തുന്ന വേഷങ്ങളിലേക്കു വേണം വിളിക്കാന്‍” എന്ന്. തന്നോടുള്ള ഇഷ്ടം കൊണ്ടാണ് അന്ന് റിമ അങ്ങനെ പറഞ്ഞത്.
എന്നാല്‍, ഇന്‍ഡസ്ട്രയില്‍ അത് വേറൊരു തരത്തിലാണ് പ്രചരിക്കപ്പെട്ടത്. ഇനി ചെറിയ വേഷങ്ങളിലേക്ക് വിളിച്ചാല്‍ താന്‍ പോകില്ല എന്നൊരു തോന്നല്‍ പലയിടത്തും ഉണ്ടായി. ഇത്തരം തോന്നലൊക്കെ അവസരം കുറയാന്‍ ഒരു കാരണമായി എന്ന് സുരഭി പറഞ്ഞു.
