Malayalam
ഹോട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ആ ഉദ്ദേശത്തോടെ തന്നെയാണ്, ഇഷ്ടമില്ലാത്തവര്‍ ലൈക്ക് ചെയ്യേണ്ടതില്ലെന്ന് അനാര്‍ക്കലി
ഹോട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ആ ഉദ്ദേശത്തോടെ തന്നെയാണ്, ഇഷ്ടമില്ലാത്തവര്‍ ലൈക്ക് ചെയ്യേണ്ടതില്ലെന്ന് അനാര്‍ക്കലി
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അനാര്‍ക്കലി മരയ്ക്കാര്‍. ആനന്ദം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം ഉയരെ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ പ്രിയ താരങ്ങളുട പട്ടികയില്‍ ഇടം നേടിയത്.
സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവ എല്ലാം പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്.
കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഡൈന്‍സ് വീഡിയോയ്ക്ക് മോശം കമന്റിട്ടവര്ക്കുളള മറുപടിയുമായി എത്തിയിരിക്കുകയാണ് അനാര്‍ക്കലി.
ലൈക്ക് കിട്ടാനാണ് വസ്ത്രം കുറയ്ക്കുന്നതെന്ന് വിമര്‍ശിച്ചവരോട് തന്റെ വസ്ത്രധാരണ രീതി ഇഷ്ടമില്ലാത്തവര്‍ ലൈക്ക് ചെയ്യേണ്ടതില്ലെന്നാണ് അനാര്‍ക്കലിയുടെ നിലപാട്. ഫോളോവേഴ്സിനെ കൂട്ടാന്‍ തന്നെയാണ് ഹോട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതെന്നും അതില്‍ എന്തിനാണ് നിങ്ങള്‍ വീഴുന്നതെന്നും അനാര്‍ക്കലി ചോദിക്കുന്നു.
കഴിഞ്ഞ ദിവസം ഞാന്‍ ഡാന്‍സ് കളിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തിരുന്നു, അതു 10 ലക്ഷം ആളുകള്‍ കണ്ടു. ഞാനങ്ങനെ ഡാന്‍സ് വിഡിയോകളൊന്നും പോസ്റ്റ് ചെയ്യുന്നയാളല്ലാത്തതു കൊണ്ട് എനിക്ക് സന്തോഷമായി.
പക്ഷേ ആ വിഡിയോയെക്കുറിച്ച് ആളുകള്‍ പറയുന്ന അഭിപ്രായം എന്താണെന്നു അറിയാന്‍ വേണ്ടി വെറുതെ കമന്റുകള്‍ വായിച്ചു നോക്കാമെന്നു വച്ചു. ഒരുപാട് മോശം അഭിപ്രായങ്ങളും തെറിവിളികളുമായിരുന്നു കമന്റ് ബോക്സ് നിറയെ. ഇതൊക്ക കണ്ടതോടെ ആകെ വിഷമമായി.
വെറുതെ വീട്ടിലിരുന്ന് ഇങ്ങനെ തെറി വിളിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷം തരുന്നുണ്ടെങ്കില്‍ നിങ്ങളുടെ നിലവാരം എവിടെപ്പോയെന്നു ചിന്തിക്കുക. ‘നീ ഒക്കെ തുണി ഇട്ടിട്ട് ലൈക്ക് വാങ്ങെടി’ എന്നൊരു കമന്റ് കണ്ടു. നിങ്ങളൊക്കെയെല്ലേ ലൈക്ക് ചെയ്യുന്നത്. ഞാന്‍ തുണി ഉടുത്തത് ഇഷ്ടപ്പെട്ടില്ലേ..ഇല്ലെങ്കില്‍ ലൈക്ക് ചെയ്യേണ്ട. കുറെ ആളുകള്‍ ചോദിച്ചു ഫോളോവേഴ്സിനെ കൂട്ടാനല്ലേ ഹോട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതെന്ന് ? അതെ ഫോളോവേഴ്സ് കൂടാന്‍ തന്നെയാണ്. പക്ഷേ നിങ്ങളതില്‍ വീഴുന്നുണ്ടല്ലോ. അത് ആദ്യം ചിന്തിക്കുക എന്നാണ് അനാര്‍ക്കലി പറയുന്നത്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു കാംപെയിന്റെ ഭാഗമായി തനിക്ക് നേരിടേണ്ടി വന്ന അറപ്പുളവാക്കുന്ന സംഭവത്തെ കുറിച്ച് അനാര്‍ക്കലി പ്രതികരിച്ചിരുന്നു. ഇത് ഏറെ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്.
വീട്ടില്‍ വച്ചോ പൊതു ഇടങ്ങളില്‍ വച്ചോ യാത്രയ്ക്കിടയില്‍ വെച്ചോ എങ്ങനെയെങ്കിലും സംഭവിച്ചിട്ടുള്ള വലുതും ചെറുതുമൊക്കെയായ ലൈംഗിക അതിക്രമങ്ങള്‍ തുറന്ന് പറയുന്നതായിരുന്നു ക്യാമ്പയിന്റെ ലക്ഷ്യം. ലൈംഗിക അതിക്രമത്തെ പറ്റി പറയാന്‍ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് പഠിക്കുന്ന സമയത്ത് നടന്ന കാര്യമാണെന്ന് അനാര്‍ക്കലി പറയുന്നു.
ഡല്‍ഹിയിലേക്ക് പോകുന്ന ട്രെയിനില്‍ വെച്ചായിരുന്നു ആ സംഭവമെന്നും ഞങ്ങളുടെ ബോഗിയില്‍ തന്നെ ഉണ്ടായിരുന്ന ഒരാള്‍ എന്നെ നോക്കിക്കൊണ്ട് സ്വയംഭോഗം ചെയ്തുവെന്നും അനാര്‍ക്കലി പറയുന്നു.
സുഹൃത്തുക്കളൊപ്പമുണ്ടായിരുന്നതിനാല് അവരോട് അപ്പോ തന്നെ കാര്യം പറഞ്ഞെന്നും അനാര്‍ക്കലി പറഞ്ഞു. അത് അറിഞ്ഞ ഉടനെ അയാള്‍ പറഞ്ഞത് താന്‍ സുഖമില്ലാത്ത ആളാണെന്നും സര്‍ജറി കഴിഞ്ഞിരിക്കുകയാണെന്നുമൊക്കെയാണ്. ഇതൊക്കെ പറഞ്ഞ് അയാള്‍ തടിതപ്പാന്‍ നോക്കിയെന്നും. കര്‍ശന താക്കീത് നല്കി അയാളെ വിടുകയായിരുന്നെന്നും നടി പറഞ്ഞു.
