കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍മന്ത്രിയും ആയ ആര് ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങുകളിലെ ആള്‍ക്കൂട്ടത്തെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. ചടങ്ങിന്റെ ചിത്രം സഹിതം പങ്കുവെച്ചുകൊണ്ടായിരുന്നു ഹരീഷിന്റെ വിമര്‍ശനം.
ചിത്രത്തില്‍ കാണുന്ന ആള്‍കൂട്ടത്തെ ഇരുപതിന്റെ ഗുണിതങ്ങളായോ, ഇരുപത് ആളുകള്‍ ചേര്‍ന്ന കൂട്ടങ്ങളായോ കാണുവാന്‍ അപേക്ഷിക്കുന്നു. നോതാക്കള്‍ മരിക്കുമ്പോള്‍ കൊറോണയ്ക്ക് എല്ലാം മനസിലാകുമെന്നും പരിഹാസ രൂപേണ ഹരീഷ് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
മരണാനന്തര ചടങ്ങില്‍ 20 പേര് മാത്രമെ പങ്കെടുക്കാന്‍ പാടുകയുള്ളു എന്ന നിയമം ഇരിക്കെ ഇത്തരത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടന്നതിനെ ചൂണ്ടിക്കാണിക്കുകയാണ് അദ്ദേഹം.
മന്ത്രി ആര്.ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങുകളുടെ ചിത്രമാണ്…ഈ ചിത്രത്തില്‍ കാണുന്ന ആള് കൂട്ടത്തെ 20 ന്റെ ഗുണിതങ്ങളായി കാണുകയോ 20ത് ആളുകള്‍ ചേര്‍ന്ന കുറെ കൂട്ടങ്ങളായി കാണുവാനോ അപേക്ഷിക്കുന്നു. ജനകീയരായ നേതാക്കള്‍ മരിക്കുമ്പോള്‍ കൊറോണക്ക് കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാവും.
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...
ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു....
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...