Connect with us

ഗായകന്‍ ലക്കി അലിയുടെ മരണവാര്‍ത്ത നിഷേധിച്ച് ബിഗ്‌ ബി യില്ലെ മേരി ടീച്ചര്‍ !

Malayalam

ഗായകന്‍ ലക്കി അലിയുടെ മരണവാര്‍ത്ത നിഷേധിച്ച് ബിഗ്‌ ബി യില്ലെ മേരി ടീച്ചര്‍ !

ഗായകന്‍ ലക്കി അലിയുടെ മരണവാര്‍ത്ത നിഷേധിച്ച് ബിഗ്‌ ബി യില്ലെ മേരി ടീച്ചര്‍ !

ഗായകനും സംഗീത സംവിധായകനുമായ ലക്കി അലി കൊവിഡ് ബാധിച്ചു അന്തരിച്ചു എന്ന വാര്‍ത്തകളെ നിഷേധിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് നടി നഫീസ അലി. ചൊവ്വാഴ്ച വൈകുന്നേരം തുടങ്ങി ലക്കി അലി മരണപെട്ടു എന്ന വാര്‍ത്ത വിവിധ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുകയുണ്ടായി.

മരണ വാര്‍ത്ത പ്രചരിച്ച ട്വിറ്റര്‍ പോസ്റ്റിനു മറുപടിയായിട്ടായാണ് നഫീസ സത്യാവസ്ഥ വെളിപെടുത്തിയത്. താന്‍ ലക്കിയുമായി സംസാരിച്ചുവെന്നും അദ്ദേഹത്തിനു കോവിഡോ മറ്റു അസുഖങ്ങളോ ഇല്ലെന്നും പൂര്‍ണ ആരോഗ്യത്തോടെ ബംഗ്ലൂരിലെ ഫാം ഹൌസിലുണ്ടെന്നും നഫീസ വെളിപ്പെടുത്തി.

ലക്കി കൊവിഡ് സമയത്ത് കൂടുതലായി സംഗീത പാട്ടുകള്‍ ഉണ്ടാക്കുകയാണ് എന്നും, വിര്‍ച്ച്വല്‍ ആയി സംഗീത സദസ്സുകള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് എന്നുമാണ് നഫീസ കൂട്ടിച്ചേർത്തു,

90-കളില്‍ പോപ്‌ സംഗീത രംഗത്ത് തന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ച ലക്കി മുഖ്യധാര മാധ്യമങ്ങളില്‍ നിന്നുമകന്നു നില്‍ക്കുകയായിരുന്നു. ഗോവയിലെ ഒരു സ്വകാര്യ സദസ്സില്‍ തന്‍റെ ഹിറ്റ്‌ ഗാനമായ ‘ഓ സനം’ പാടുന്ന ലക്കിയുടെ വീഡിയോ വൈറലായിരുന്നു.

നഫീസ അലിയെ മലയാളികൾക്ക് കൂടുതല്‍ പരിചയം ബിഗ്ബി എന്ന ചിത്രത്തിലെ മേരി ജോണ്‍ കുരിശിങ്കലിലൂടെയാണ്. ഒരു നടിയെന്നതിലുപരി സാമൂഹിക പ്രവര്‍ത്തക കൂടിയായാണ് നഫീസ അലി.

about nafeesa ali

More in Malayalam

Trending

Recent

To Top