‘പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ഫണ്ടുകളിലേക്ക് സഹായം നല്‍കുന്നതിന് മുന്‍പ് ചുറ്റിലുമൊന്ന് കണ്ണോടിക്കുക, സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനെ കുറിച്ച് ശ്രീശാന്ത്

കോവിഡ് രണ്ടാം ഘട്ടം ആഞ്ഞടിക്കുന്ന സാഹചര്യത്തില്‍ ആദ്യം സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന അടുത്ത ആളുകളെ സഹായിക്കണമെന്ന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്.
പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും കൊറോണ ഫണ്ടുകളിലേക്ക് സഹായം നല്‍കുന്നതിന് മുന്‍പ് തൊട്ട് അടുത്ത് സഹായം ആവശ്യമുള്ളവര്‍ ഉണ്ടോയെന്ന് അന്വേഷിച്ച് സഹായം ഉറപ്പാക്കാന്‍ ശ്രീശാന്ത് അഭ്യര്‍ത്ഥിച്ചു. സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ശ്രീശാന്ത് ഇതേകുറിച്ച് പറഞ്ഞത്.
‘പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ഫണ്ടുകളിലേക്ക് സഹായം നല്‍കുന്നതിന് മുന്‍പ് ചുറ്റിലുമൊന്ന് കണ്ണോടിക്കുക. നിങ്ങളുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ ഈ പോരാട്ടത്തില്‍ സാമ്ബത്തിക സഹായം ആവശ്യമാണോ എന്ന് നോക്കുക.
ആദ്യം അവരെ കരുത്തരാക്കുക. കാരണം അവരിലേക്ക് എത്താനുള്ള എളുപ്പമാര്‍ഗം നിങ്ങളാണ്. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ അല്ല.’ ശ്രീശാന്ത് കുറിച്ചു.
ശ്രീശാന്തിന്റെ കുറിപ്പിനെ അനുകൂലിച്ച് ഇതിനോടകം നിരവധി പേരാണ് എത്തിയിരിക്കുന്നത്. നിരവധി പേര് ശ്രീശാന്ത് പങ്കുവെച്ച കുറിപ്പ് ഷെയര്‍ ചെയ്തിരിക്കുന്നത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...