News
‘കോവിഡ് പോസിറ്റീവ്’; തന്റെ ആരോഗ്യ നിലയെ കുറിച്ച് അറിയിച്ച് അല്ലു അര്ജുന്, പ്രാര്‍ത്ഥനയോടെ ആരാധകര്‍
‘കോവിഡ് പോസിറ്റീവ്’; തന്റെ ആരോഗ്യ നിലയെ കുറിച്ച് അറിയിച്ച് അല്ലു അര്ജുന്, പ്രാര്‍ത്ഥനയോടെ ആരാധകര്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് തെലുങ്ക് നടന് അല്ലു അര്ജുന് കോവിഡ് പോസിറ്റീവ് ആണെന്ന് വാര്‍ത്ത പുറത്ത് വന്നത്. കോവിഡ് പോസിറ്റീവ് ആണെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലെന്നുമാണ് താരം ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവയിലൂടെ ആരാധകരുമായി പങ്കുവച്ചത്.
ഇപ്പോഴിതാ തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. ഇപ്പോള്‍ പ്രശ്നങ്ങള്‍ ഒന്നുമില്ല, എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും കര്‍ശനമായി പാലിച്ച് വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുകയാണ്.
എല്ലാവരും മാസ്ക് ധരിച്ച് സുരക്ഷിതരായി ഇരിക്കണമെന്നും കോവിഡ് ടെസ്റ്റ് നടത്തണമെന്നും അല്ലു അര്ജുന് പറഞ്ഞു. ഉടന്‍ തന്നെ സുഖം പ്രാപിച്ച് തന്റെ ‘പുഷ്പ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിരവധി പേരാണ് അല്ലുവിന്റെ രോഗം ഭേദമായി തിരിച്ചു വരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നത്. ഭാര്യയും കുട്ടികളും വീട്ടിലെ പുല്‍ത്തകിടിയില്‍ സമയം ചെലവഴിക്കുന്ന ദൂരെ നിന്ന് പകര്‍ത്തിയ വീഡിയോ അദ്ദേഹം അടുത്തിടെ പങ്കിട്ടിരുന്നു.
