News
നടന്‍ സോനു സൂദ് തട്ടിപ്പുകാരന്‍, പോസ്റ്റിന് ലൈക്ക് ചെയ്ത് കങ്കണയും; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച
നടന്‍ സോനു സൂദ് തട്ടിപ്പുകാരന്‍, പോസ്റ്റിന് ലൈക്ക് ചെയ്ത് കങ്കണയും; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച
എപ്പോഴും വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള താരമാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ ബോളിവുഡ് നടന്‍ സോനു സൂദ് തട്ടിപ്പുകാരന്‍ ആണെന്ന് പറഞ്ഞുകൊണ്ടുള്ള ട്വീറ്റിനു കങ്കണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഓക്സിജന്‍ സിലിണ്ടറുകള്‍ ലഭ്യമാക്കാന്‍ ചെയ്യേണ്ട ആവശ്യകതയെ കുറിച്ച് സോനു സൂദ് വീഡിയോ ഷെയര്‍ ചെയ്തിരുന്നു. ഇത് പങ്കു വെച്ച് കൊണ്ട് ഒരു ട്വിറ്റര്‍ യൂസര്‍ സോനു കോവിഡ് സമയത്ത് ഒക്സീമീറ്റര്‍ വിറ്റുകൊണ്ട് ലക്ഷകണക്കിന് രൂപയുടെ ലാഭം കൊയ്യാന്‍ ശ്രമിക്കുകയാണെന്നു ആരോപിച്ചിരുന്നു. ഇതിനാണ് കങ്കണ ലൈക്ക് ചെയ്തിരിക്കുന്നത്.
എന്നാല്‍ സോനു സൂദ് 2020 മുതല്‍ ഒക്സീമീറ്ററുകളും, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകളും വില്‍ക്കുന്ന കമ്പനിയുടെ പരസ്യത്തില്‍ ഉണ്ടെന്നും ഇവയുടെ ആവശ്യകതയെ പറ്റി നിരന്തരം സംസാരിക്കുന്ന വ്യക്തിയാണെന്നും പറഞ്ഞു കൊണ്ട് കമ്പനി ഔദ്യോഗിക കുറിപ്പ് പുറത്തിറിക്കിയിട്ടുണ്ട്.
