Malayalam
ശ്വേതയ് ക്കൊപ്പം അഭിനയിക്കാന്‍ അന്ന് ലജ്ജ തോന്നി, ജീവിതത്തില്‍ ഇങ്ങനൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ലാല്‍
ശ്വേതയ് ക്കൊപ്പം അഭിനയിക്കാന്‍ അന്ന് ലജ്ജ തോന്നി, ജീവിതത്തില്‍ ഇങ്ങനൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ലാല്‍
നിരവധി സിനിമകള്‍ മലയാള സിനിമകളും കഥാപാത്രങങളും പ്രേക്ഷകര്‍ക്ക് പ്രേമികള്‍ക്ക് സമ്മാനിച്ച നടനും സംവിധായകനുമാണ് ലാല്‍. ഇപ്പോള്‍ താന്‍ അഭിനയിച്ചിട്ടുള്ളതില്‍ ഏറ്റവും ലജ്ജ തോന്നിയ ഒരു രംഗത്തെക്കുറിച്ചും പിന്നീട് അത് തിയേറ്ററില്‍ ഉണ്ടാക്കിയ കൈയ്യടികളെക്കുറിച്ചും പറയുകയാണ് താരം. അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയുടെ ക്ലൈമാക്സ് അഭിനയിക്കുമ്പോള്‍ തനിക്ക് ലജ്ജ തോന്നിയെന്നും അത് പിന്നീട് ആ സീനിനു ഗുണം ചെയ്തുവെന്നും ലാല്‍ പറയുന്നു. ‘സിനിമയിലെ അഭിനയ ജീവിതത്തിലെ ചില നിമിഷങ്ങളുണ്ടാകും. അത്രയ്ക്കും ചമ്മല് തോന്നുന്ന നിമിഷങ്ങള്‍. അങ്ങനെയൊരു അനുഭവമായിരുന്നു ‘സാള്‍ട്ട് ആന്റ് പെപ്പര്‍’ ക്ലൈമാക്സ് ചിത്രീകരിക്കുമ്പോള്‍ എനിക്ക് ഉണ്ടായിരുന്നത്. തിരുവനന്തപുരത്തെ മ്യൂസിയത്തിനുള്ളില്‍ ഞാനും ശ്വേതയും അതിലെ പ്രണയ സീന്‍ അഭിനയിക്കുമ്പോള്‍ അത് കാണാന്‍ ചുറ്റും കൂടി നില്‍ക്കുന്നവര്‍ക്ക് പോലും ഇതെന്ത് പൊട്ട സിനിമയാണെന്ന് തോന്നി കാണും. പക്ഷേ തിയേറ്ററില്‍ കണ്ടപ്പോഴാണ് ആ രംഗത്തിന്റെ മഹത്വം മനസിലാകുന്നത്. എന്റെ ചമ്മല് ആ രംഗത്തിനു ഗുണം ചെയ്യുകയും ചെയ്തു. അഭിനയ ജീവിതത്തില്‍ അങ്ങനെ ചില നിമിഷങ്ങളുണ്ടാകും. അഭിനയിക്കുന്ന സമയത്ത് വല്ലാതെ ലജ്ജ തോന്നും. പിന്നീട് ആ സിനിമ തന്നെയാകും നടനെന്ന നിലയില്‍ നമുക്ക് അഭിമാനിക്കാനുള്ള അനുഭവം സമ്മാനിക്കുക’. എന്നും ലാല്‍ പറയുന്നു.
ഭക്ഷണവും പ്രണയവും പ്രമേയമാക്കി ആഷിഖ് അബു ഒരുക്കിയ ചിത്രമായിരുന്നു സാള്‍ട്ട് ആന്‍ഡ് പെപ്പര്‍. വേറിട്ട പ്രമേയവും വ്യത്യസ്തമാര്‍ന്ന അവതരണ ശൈലി കൊണ്ടും തന്നെയാണ് പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി ചിത്രത്തെ സ്വീകരിച്ചത്. 118 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം റൊമാന്റിക്ക് കോമഡി സിനിമ കൂടിയായിരുന്നു. ലാലും ശ്വേത മേനോനും തമ്മിലുളള പ്രണയമാണ് സാള്‍ട്ട് ആന്‍ഡ് പെപ്പറില്‍ മുഖ്യ ആകര്‍ഷണമായിരുന്നത്. രണ്ട് പേരുടെയും കരിയറില്‍ വലിയ വഴിത്തിരിവായി മാറുകയും ചെയ്തിരുന്നു സിനിമ. ഇവര്‍ക്കൊപ്പം ആസിഫ് അലി, ബാബുരാജ്, മൈഥിലി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ആസിഫ് അലി കഥാപാത്രത്തിന്റെ ആറ്റിങ്ങലാണോ വീട് എന്ന ഡയലോഗ് ഇപ്പോഴും ഹിറ്റ് ആണ്. ബിജിബാലും അവിയല്‍ ബാന്‍ഡും ഒരുക്കിയ പാട്ടുകളും സോള്‍ട്ട് ആന്‍ഡ് പെപ്പെറിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. നടനും സംവിധായകനുമായ ദിലീഷ് പോത്തനും കരിയറില്‍ വഴിത്തിരിവായ സിനിമ കൂടിയായിരുന്നു ഇത്. ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയിരുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് വി സാജന് എഡിറ്റിങ് ചെയ്തു. സദാനന്ദന് രംഗരോത്ത് ആയിരുന്നു സാള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ നിര്‍മ്മാണം.
എന്നാല്‍ സാള്‍ട്ട് ആന്‍ഡ് പെപ്പറിന് ശേഷം, ദോശ ചുട്ട് സിനിമാ ചരിത്രം സൃഷ്ടിച്ചവര്‍ കടുംകാപ്പിയുമായി വരുന്നു എന്നുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ്വൈറലായത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയിലെ കഥാപാത്രങ്ങളാണ് ‘ബ്ലാക്ക് കോഫി’ എന്ന സിനിമയുമായി എത്തുന്നത്. കുക്ക് ബാബു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബാബുരാജ് ആണ് അതേ കഥാപാത്രമായി അഭിനയിച്ച് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥയും ബാബുരാജ് തന്നെ. ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നതാണ് സിനിമയുടെ ടാഗ്ലൈന്. സിനിമയുടെ ട്രെയിലര്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധനേടിക്കഴിഞ്ഞു. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഒരുക്കിയ ആഷിക്ക് അബു അതിഥിതാരമായി എത്തുന്നു. കാളിദാസനായി ലാലും മായയായി ശ്വേത മേനോനും എത്തും. രചന നാരായണന് കുട്ടി, ഒവിയ, ലെന, മൈഥിലി, ഓര്മ തുടങ്ങി നായികമാരുടെ നിരയും സിനിമയിലുണ്ട്. ഓര്മ ബോസ് ആണ് കഥ. കാളിദാസനുമായി തെറ്റിയ കുക്ക് ബാബു നാല് പെണ്‍കുട്ടികളുള്ള ഫ്ലാറ്റിലെ പാചകക്കാരനാകുന്നതോടെയാണു ബ്ലാക്ക് കോഫി തുടങ്ങുന്നത്. ബ്ലാക്ക് ഡാലിയ, മനുഷ്യമൃഗം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബാബുരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് ബ്ലാക്ക്കോഫി.
