ഒരു നല്ല ഭരണാധികാരിയില്‍ നിന്നും സാധാരണക്കാര്‍ പ്രതീക്ഷിക്കുന്നത് യഥാസമയം നല്കിയ നേതാവിന് ലഭിച്ച തുടര്‍ഭരണമാണ് ഇത്; പിണറായി വിജയന് അഭിനന്ദനവുമായി ശ്രീകുമാരന്‍ തമ്പി

ചരിത്രം തിരുത്തി കുറിച്ച് തുടര്‍ ഭരണം ഉറപ്പിച്ച ഇടതു പക്ഷ വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ശ്രീകുമാരന്‍ തമ്പി. ഏതു സാധാരണക്കാരനും ഒരു നല്ല ഭരണാധികാരിയില്‍ നിന്നു പ്രതീക്ഷിക്കുന്നത് യഥാസമയം നല്കിയ നേതാവിന് ലഭിച്ച തുടര്‍ഭരണമാണ് ഇതെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
‘ഭക്ഷണം, കിടപ്പാടം, ആരോഗ്യസംരക്ഷണം, കുട്ടികള്‍ക്ക് വൃത്തിയും വെടിപ്പുമുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കാനുള്ള അവസരവും മറ്റു പഠനസൗകര്യങ്ങളും, എല്ലാ ജനങ്ങളെയും ഒരുപോലെ ബാധിക്കുന്ന മഹാമാരികളില്‍ നിന്നും പ്രകൃതിക്ഷോഭങ്ങളില്‍ നിന്നും അവരെ രക്ഷിക്കാനുള്ള നേതൃത്വപാടവം എന്നിവയാണ് ഏതു സാധാരണക്കാരനും ഒരു നല്ല ഭരണാധികാരിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്.
ഇതെല്ലാം യഥാസമയം നല്കിയ നേതാവിന് ജനങ്ങള്‍ തുടര്‍ഭരണം നല്കി. കേരള രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം സൃഷ്ടിച്ച ആദരണീയനായ സഖാവ്. പിണറായി വിജയന് ഹൃദയാഭിവാദ്യങ്ങള്‍’, ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പ്.
അതേസമയം നിരവധി പേരാണ് പിണറായി വിജയന് അഭിനന്ദനങ്ങള്‍ അറിയിച്ച് എത്തിയത്. സിനിമ മേഖലയില്‍ നിന്നുമുള്ള സംവിധായകരും താരങ്ങളുമടക്കം നിരവധി പേരെത്തിയിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....