Connect with us

ഗര്‍ഭിണിയായിരുന്നു, അബോര്‍ഷനും ചെയ്തു, ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നുവെന്ന് ഇലിയാന ഡിക്രൂസ്

Malayalam

ഗര്‍ഭിണിയായിരുന്നു, അബോര്‍ഷനും ചെയ്തു, ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നുവെന്ന് ഇലിയാന ഡിക്രൂസ്

ഗര്‍ഭിണിയായിരുന്നു, അബോര്‍ഷനും ചെയ്തു, ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നുവെന്ന് ഇലിയാന ഡിക്രൂസ്

നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നില്‍ക്കുന്ന താരമാണ് ഇലിയാന ഡിക്രൂസ്. നിരവധി ഗോസിപ്പുകളാണ് താരത്തിനു നേരം ദിനം പ്രതി വന്നുകൊണ്ടിരുന്നത്.

ആന്‍ഡ്രു നീബോണുമായി പ്രണയത്തിലായിരുന്ന കാലത്തായിരുന്നു ഇലിയാനയെ കുറിച്ചുള്ള ഏറ്റവും വലിയ ഗോസിപ്പ് പ്രചരിക്കുന്നത്. എന്നാല്‍ താരം ഇപ്പോഴിതാ തനിക്കു നേരെ വന്ന ഗോസിപ്പുകളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്.

എനിക്ക് വഴിവിട്ട ബന്ധമുണ്ടെന്നും ഞാന്‍ ഗര്‍ഭിണിയായിരുന്നുവെന്നും അബോര്‍ഷന്‍ ചെയ്തുവെന്നും ഒക്കെ ആരോ പറഞ്ഞു പരത്തി. ആളുകള്‍ എന്തൊക്കയോ ആണ് എഴുതി വിടുന്നത്. ഇതൊക്കെ ഇവിടുന്ന് കിട്ടുന്നുവെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. എന്നായിരുന്നു ഇലിയാന പറഞ്ഞത്. 2018 ലായിരുന്നു ഇലിയാന ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

പിന്നീട് ഗര്‍ഭിണിയല്ല എന്ന പോസ്റ്റിലൂടെയാണ് ഈ വാര്‍ത്തകള്‍ക്ക് ഇലിയാന തന്നെ വിരാമമിട്ടത്. താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് പോലും പ്രചരിച്ചിരുന്നുവെന്നാണ് ഇലിയാന പറയുന്നത്. ഒരിക്കലും പോലും അത്തരത്തിലൊന്നിന് താന്‍ ശ്രമിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. തനിക്കെതിരെ വരുന്ന മിക്ക ഗോസിപ്പുകള്‍ക്കും താരം തന്നെ പ്രതികരണവുമായി എത്തി വിരാമമിടാറുണ്ട്. എങ്കിലും ഗോസിപ്പ് കോളങ്ങളില്‍ ഇപ്പോഴും നിറഞ്ഞ് നില്‍ക്കുകയാണ് ഇലിയാന.

അതേസമയം ഈ അടുത്താണ് ഇലിയാനയുടെ ദ ബിഗ് ബുള്‍ റിലീസ് ചെയ്തത്. അഭിഷേക് ബച്ചന്‍ നായകനായ ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെയായിരുന്നു റിലീസ് ചെയ്തത്. എന്നാല്‍ ചിത്രത്തിന് വേണ്ടത്ര ശോഭിക്കാന്‍ സാധിച്ചില്ല. ഹര്‍ഷദ് മെഹ്തയുടെ ജീവിതകഥ പറഞ്ഞ സിനിമ സംവിധാനം ചെയ്തത് കൂക്കി ഗുലാട്ടിയായിരുന്നു.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇലിയാന ഡിക്രൂസ് ബോഡിപോസിറ്റിവിറ്റിയെക്കുറിച്ച് പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മുപ്പത്തിമൂന്നുകാരിയായ ഇല്യാന ബോഡിപോസിറ്റിവിറ്റിയെക്കുറിച്ച് കുറിച്ചിരിക്കുന്നത്. നേരത്തേ തന്റെ ശരീരത്തെക്കുറിച്ച് അപകര്‍ഷതാബോധം സൂക്ഷിച്ചിരുന്നുവെന്ന് ഇല്യാന തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും തന്റെ ശരീരത്തെ എപ്രകാരമോ അപ്രകാരം സ്വീകരിക്കുന്നതിനെക്കുറിച്ച് പറയുകയാണ് ഇല്യാന.

എന്നെ കാണാന്‍ എങ്ങനെയാണ് എന്നതിനെക്കുറിച്ച് എപ്പോഴും ആകുലപ്പെട്ടിരുന്നു. എന്റെ ഇടുപ്പ് വളരെയധികം വലുതാണെന്നും തുടകള്‍ അമിതമായി ഉലയുന്നുവെന്നും അരക്കെട്ട് ഇടുങ്ങിയതല്ലെന്നും വയര്‍ വേണ്ടത്ര പരന്നതല്ലെന്നും സ്തനങ്ങള്‍ വേണ്ടത്ര വലിപ്പമുള്ളതല്ലെന്നും നിതംബങ്ങള്‍ വളരെ വലുതാണെന്നും കൈകള്‍ വളരെ കുലുങ്ങുതാണെന്നും മൂക്ക് നേരെയല്ലെന്നും ചുണ്ടുകള്‍ക്ക് വേണ്ടത്ര വലിപ്പമില്ലെന്നുമൊക്കെ ആശങ്കപ്പെട്ടിരുന്നു. എനിക്ക് വേണ്ടത്ര ഉയരമില്ലെന്നും സുന്ദരിയല്ലെന്നും തമാശക്കാരിയല്ലെന്നും സ്മാര്‍ട്ട് അല്ലെന്നും എല്ലാം തികഞ്ഞവളല്ലെന്നും ആകുലപ്പെട്ടിരുന്നു, എന്നുമാണ് ഇലിയാന കുറിച്ചത.

More in Malayalam

Trending

Recent

To Top