News
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഖുഷ്ബുവിന് ദയനീയ പരാജയം
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഖുഷ്ബുവിന് ദയനീയ പരാജയം
Published on
തമിഴ് രാഷ്ട്രീയത്തില്‍ താമര വിരിയിക്കാന്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേയ്ക്ക് എത്തിയ നടി ഖുശ്ബു സുന്ദറിന് ദയനീയ പരാജയം. തൗസന്റ് ലൈറ്റ് മണ്ഡലത്തിലാണ് ഖുഷ്ബു മത്സരിച്ചത്.
കരുണാനിധിയുടെ ഡോക്ടറും ഡി.എം.കെയുടെ സൈദ്ധാന്തികനുമായി അറിയപ്പെടുന്ന ഡോ. ഏഴിലനോടാണ് ഖുശ്ബുവിന്റെ പരാജയം. 58ശതമാനം വോട്ടും ഏഴിലന് സ്വന്തമാക്കി.
തെരെഞ്ഞെടുപ്പിന് മുമ്പ് തൗസന്റ് ലൈറ്റിലെ സിറ്റിങ് എംഎല്‍എ സെല്‍വം ഡിഎംകെ വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ശ്രദ്ധിക്കപ്പെട്ട മണ്ഡലമായിരുന്നു ഇത്. 1989 മുതല്‍ 2006 വരെ സ്റ്റാലിന് മത്സരിച്ച മണ്ഡലമാണ് ഇത്.
Continue Reading
You may also like...
Related Topics:Kushboo
